Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    നാസീര്‍വ്രതം
  • 1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം: Share on Facebook Share on Twitter Get this statement Link
  • 3 : വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങതിന്നുകയോ അരുത്. Share on Facebook Share on Twitter Get this statement Link
  • 4 : വ്രതകാലം മുഴുവന്‍മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ - തിന്നരുത്. Share on Facebook Share on Twitter Get this statement Link
  • 5 : ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെ മുന്‍പില്‍ വ്രതമനുഷ്ഠിക്കുന്ന കാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം. Share on Facebook Share on Twitter Get this statement Link
  • 6 : വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 7 : പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച് അവന്‍ സ്വയം അശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്‌നം അവന്റെ ശിരസ്‌സിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 8 : വ്രതകാലം മുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 9 : ആരെങ്കിലും അവന്റെ അടുത്തുവച്ച് പെട്ടെന്നു മരിച്ചതുകൊണ്ട് അവന്റെ വ്രതശുദ്ധമായ ശിരസ്‌സ് അശുദ്ധമായാല്‍, ശുദ്ധീകരണദിനത്തില്‍ അവന്‍ മുണ്‍ഡനം ചെയ്യണം. ഏഴാംദിവസമാണ് അങ്ങനെ ചെയ്യേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 10 : എട്ടാംദിവസം രണ്ടു ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ പുരോഹിതന്റെ അടുത്ത് സമാഗമകൂടാരവാതില്‍ക്കല്‍ കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 11 : പുരോഹിതന്‍ അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിച്ച്, മൃതശരീരംമൂലം ഉണ്ടായ അശുദ്ധിക്കു പരിഹാരം ചെയ്യണം. അന്നുതന്നെ അവന്‍ തന്റെ ശിരസ്‌സ് വീണ്ടും പ്രതിഷ്ഠിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 12 : വ്രതകാലം മുഴുവന്‍ തന്നെത്തന്നെ കര്‍ത്താവിനു പ്രതിഷ്ഠിക്കണം. അതോടൊപ്പം ഒരു വയസ്‌സുള്ള ചെമ്മരിയാട്ടിന്‍ മുട്ടനെ പ്രായശ്ചിത്തബലിയായി അര്‍പ്പിക്കണം. അശുദ്ധമായിപ്പോയതുകൊണ്ട് മുന്‍ദിവസങ്ങളില്‍ അനുഷ്ഠിച്ച വ്രതം വ്യര്‍ഥമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 13 : നാസീര്‍വ്രതം മുഴുമിച്ചവരെ സംബന്ധിക്കുന്ന നിയമമിതാണ്: സമാഗമകൂടാര വാതില്‍ക്കല്‍ അവനെ കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 14 : അവന്‍ ഒരു വയസ്സുള്ള ഊനമറ്റ ചെമ്മരിയാട്ടിന്‍മുട്ടനെ ദഹനബലിയായും ഒരുവയസ്സുള്ള ഊനമറ്റ പെണ്ണാടിനെ പാപപരിഹാര ബലിയായും ഊനമറ്റ ഒരു മുട്ടാടിനെ സമാധാനബലിയായും കര്‍ത്താവിനു സമര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : പുളിപ്പില്ലാത്ത ഒരുകുട്ട അപ്പം, നേര്‍ത്ത മാവില്‍ എണ്ണചേര്‍ത്തുണ്ടാക്കിയ അടകള്‍, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം, അവയ്ക്കു ചേര്‍ന്ന ധാന്യബലി, പാനീയബലി എന്നിവയും കര്‍ത്താവിനു കാഴ്ചവയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : പുരോഹിതന്‍ അവയെ കര്‍ത്താവിന്റെ മുമ്പില്‍ കൊണ്ടുവന്നു വ്രതസ്ഥനുള്ള പാപപരിഹാരബലിയും ദഹനബലിയുമായി സമര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 17 : മുട്ടാടിനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊന്നിച്ചു സമാധാനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കണം. ഭോജനബലിയും പാനീയബലിയും അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : നാസീര്‍ വ്രതസ്ഥന്‍ വ്രതശുദ്ധമായ ശിരസ്സ് സമാഗമകൂടാരവാതില്‍ക്കല്‍വച്ചു മുണ്‍ഡനം ചെയ്ത് അതില്‍നിന്നു മുടിയെടുത്തു സമാധാനബലിയുടെ തീയില്‍ അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 19 : അതു കഴിയുമ്പോള്‍ പുരോഹിതന്‍ മുട്ടാടിന്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരടയും നേര്‍ത്ത അപ്പവും എടുത്ത് അവന്റെ കൈയില്‍ കൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 20 : പുരോഹിതന്‍ അവയെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കണം. അവയും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുള്ള വിശുദ്ധമായ പങ്കാണ്. ഇവയ്ക്കുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം. Share on Facebook Share on Twitter Get this statement Link
  • 21 : ഇതാണ് നാസീര്‍വ്രതസ്ഥന്‍ അനുഷ്ഠിക്കേണ്ട നിയമം. തന്റെ കഴിവനുസരിച്ചു നല്‍കുന്നതിനു പുറമേ, നാസീര്‍ വ്രതത്തിന്റെ നിയമപ്രകാരമുള്ള കാഴ്ചകളും അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കണം. താന്‍ എടുത്തിരിക്കുന്ന നാസീര്‍വ്രതത്തിന്റെ നിയമങ്ങള്‍ അവന്‍ നിറവേറ്റണം. Share on Facebook Share on Twitter Get this statement Link
  • പുരോഹിതന്റെ ആശീര്‍വാദം
  • 22 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അഹറോനോടും പുത്രന്മാരോടും പറയുക, Share on Facebook Share on Twitter Get this statement Link
  • 23 : നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം: Share on Facebook Share on Twitter Get this statement Link
  • 24 : കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
  • 25 : അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണ കാണിക്കുകയും ചെയ്യട്ടെ. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ. Share on Facebook Share on Twitter Get this statement Link
  • 27 : ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെമേല്‍ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 07:43:16 IST 2024
Back to Top