Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

റോമാകാര്‍ക്കെഴുതിയ ലേഖനം

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്
  • 1 : ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്‌ഛേദിക്കപ്പെട്ട വനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ ഇസ്രായേല്‍മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. Share on Facebook Share on Twitter Get this statement Link
  • 5 : പൂര്‍വപിതാക്കന്‍മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍. Share on Facebook Share on Twitter Get this statement Link
  • 6 : ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ഇസ്രായേല്‍ വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല. Share on Facebook Share on Twitter Get this statement Link
  • 7 : അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. Share on Facebook Share on Twitter Get this statement Link
  • 8 : അതായത്, വംശ മുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവ രാണുയഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്. Share on Facebook Share on Twitter Get this statement Link
  • 9 : വാഗ്ദാനം ഇതാണ്: ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകന്‍ ഉണ്ടായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : മാത്രമല്ല, നമ്മുടെ പൂര്‍വപിതാവായ ഇസഹാക്ക് എന്ന ഒരേ ആളില്‍നിന്നു റെബേക്കായും കുട്ടികളെ ഗര്‍ഭംധരിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, അവര്‍ ജനിക്കുകയോ, നന്‍മയോ തിന്‍മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരം അറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവ കനായിരിക്കും. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം Share on Facebook Share on Twitter Get this statement Link
  • 12 : പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ട തിനാണ് ഇതു സംഭവിച്ചത്. Share on Facebook Share on Twitter Get this statement Link
  • 13 : യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : അപ്പോള്‍ നാം എന്തുപറയണം? ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലും അല്ല. Share on Facebook Share on Twitter Get this statement Link
  • 15 : എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോട് അ രുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. Share on Facebook Share on Twitter Get this statement Link
  • 17 : വിശുദ്ധഗ്രന്ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്റെ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്. Share on Facebook Share on Twitter Get this statement Link
  • 18 : താന്‍ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താന്‍ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • കോപവും കാരുണ്യവും
  • 19 : അപ്പോള്‍ നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്ന് എന്തിനു മനുഷ്യനെ കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 20 : ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത് എന്നു പാത്രം കുശവനോടു ചോദിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 21 : ഒരേ കളിമണ്‍ പിണ്‍ഡത്തില്‍നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ നിര്‍മിക്കാന്‍ കുശവന് അവകാശമില്ലേ? Share on Facebook Share on Twitter Get this statement Link
  • 22 : ദൈവം തന്റെ ക്രോധം വെളിവാക്കാനും ശക്തി അറിയിക്കാനും ആഗ്രഹിച്ചുകൊണ്ട് നശിപ്പിക്കപ്പെടാന്‍വേണ്ടി നിര്‍മിച്ച ക്രോധ പാത്രങ്ങളോടു വലിയ ക്ഷമ കാണിച്ചെങ്കില്‍ അതിലെന്ത്? Share on Facebook Share on Twitter Get this statement Link
  • 23 : അത്, താന്‍മഹത്വത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ മഹത്വത്തിന്റെ സമ്പത്ത് വെളിപ്പെടുത്താന്‍വേണ്ടിയാണ്. Share on Facebook Share on Twitter Get this statement Link
  • 24 : യഹൂദരില്‍നിന്നു മാത്രമല്ല, വിജാതീയരില്‍നിന്നുകൂടിയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്ന് ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവ ളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും. Share on Facebook Share on Twitter Get this statement Link
  • 26 : നിങ്ങള്‍ എന്റെ ജനമല്ല എന്ന് അവരോടു പറയപ്പെട്ട അതേ സ്ഥലത്തുവച്ചു ജീവിക്കുന്ന ദൈവത്തിന്റെ മക്കള്‍ എന്ന് അവര്‍ വിളിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 27 : ഇസ്രായേലിനെക്കുറിച്ച് ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍ മക്കളുടെ സം ഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരുചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു. Share on Facebook Share on Twitter Get this statement Link
  • 28 : എന്തെന്നാല്‍, കര്‍ത്താവ് ഭൂമിയുടെമേലുള്ള വിധി അന്തിമമായി ഉടന്‍തന്നെ നിര്‍വഹിക്കും. Share on Facebook Share on Twitter Get this statement Link
  • 29 : ഏശയ്യാ പ്രവചിച്ചിട്ടുള്ളതുപോലെ, സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു മക്കളെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, നമ്മള്‍ സോദോം പോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയുംചെയ്യുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • വിജാതീയര്‍ പ്രാപിച്ച നീതി
  • 30 : അപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത് വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ. Share on Facebook Share on Twitter Get this statement Link
  • 31 : നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 32 : എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു. Share on Facebook Share on Twitter Get this statement Link
  • 33 : ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 12:10:08 IST 2024
Back to Top