Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

റോമാകാര്‍ക്കെഴുതിയ ലേഖനം

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    ദൈവത്തിൻെറന്യായവിധി
  • 1 : അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിൻെറ വിധിന്യായയുക്തമാണെന്നു നമുക്കറിയാം. Share on Facebook Share on Twitter Get this statement Link
  • 3 : ഇത്തരംപ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിൻെറ വിധിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? Share on Facebook Share on Twitter Get this statement Link
  • 4 : അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻെറ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? Share on Facebook Share on Twitter Get this statement Link
  • 5 : എന്നാൽ, ദൈവത്തിൻെറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻെറ ദിനത്തിലേക്കു നീ നിൻെറ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നുപ്രതിഫലം നൽകും. Share on Facebook Share on Twitter Get this statement Link
  • 7 : സത്കർമത്തിൽ സ്ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻപ്രദാനംചെയ്യും. Share on Facebook Share on Twitter Get this statement Link
  • 8 : സ്വാർഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും. Share on Facebook Share on Twitter Get this statement Link
  • 9 : തിന്മപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 10 : തിൻമ പ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാൽ, നൻമപ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 11 : എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല. Share on Facebook Share on Twitter Get this statement Link
  • 12 : നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവർ നിയമാനുസൃതം വിധിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 13 : കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ൻമാർ; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. Share on Facebook Share on Twitter Get this statement Link
  • 14 : നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 15 : നിയമത്തിൻെറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും. Share on Facebook Share on Twitter Get this statement Link
  • യഹൂദരും നിയമവും
  • 17 : നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തിൽ ആശ്രയിക്കുന്നു; ദൈവത്തിൽ അഭിമാനം കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : നീ നിയമം പഠിച്ചിട്ടുള്ളതിനാൽ, ദൈവഹിതം അറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : ജ്ഞാനത്തിൻെറയും സ ത്യത്തിൻെറയും മൂർത്തരൂപം നിയമത്തിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്, Share on Facebook Share on Twitter Get this statement Link
  • 20 : നീ അന്ധൻമാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്ക് ഉപദേഷ്ടാവും കുട്ടികൾക്ക് അധ്യാപകനും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കിൽ, Share on Facebook Share on Twitter Get this statement Link
  • 21 : മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? Share on Facebook Share on Twitter Get this statement Link
  • 22 : വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവർച്ച ചെയ്യുന്നുവോ? Share on Facebook Share on Twitter Get this statement Link
  • 23 : നിയമത്തിൽ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ? Share on Facebook Share on Twitter Get this statement Link
  • 24 : നിങ്ങൾ നിമിത്തം ദൈവത്തിൻെറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 25 : നീ നിയമമനുസരിക്കുന്നവനാണെങ്കിൽ പരിച്‌ഛേദനം അർഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിൻെറ പരിച്‌ഛേദനം പരിച്‌ഛേദനമല്ലാതായിത്തീരുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അതുകൊണ്ട്, നിയമം പാലിക്കുന്ന അപരിച്‌ഛേദിതനെ പരിച്‌ഛേദിതനായി കണക്കാക്കിക്കൂടെ? Share on Facebook Share on Twitter Get this statement Link
  • 27 : ശാരീരികമായി പരിച്‌ഛേദനം നടത്താതെതന്നെ നിയമം അനുസ രിക്കുന്നവർ നിയമവും പരിച്‌ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : എന്തെന്നാൽ, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ലയഥാർഥ യഹൂദൻ. യഥാർഥ പരിച്‌ഛേദനം ബാഹ്യമോ ശാരീരികമോ അല്ല. Share on Facebook Share on Twitter Get this statement Link
  • 29 : ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌യഥാർഥ യഹൂദൻ; ഹൃദയത്തിൽ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാർഥ പരിച്‌ഛേദനം. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 02:10:27 IST 2024
Back to Top