Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    പാളയമടിക്കേണ്ട ക്രമം
  • 1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാകകള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും താവളമുറപ്പിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 3 : അമ്മിനാദാബിന്റെ മകന്‍ നഹ്‌ഷോന്റെ നേതൃത്വത്തിലുള്ള യൂദാഗോത്രം സൂര്യനുദിക്കുന്ന കിഴക്കുദിക്കില്‍ സ്വന്തം പതാകയ്ക്കുകീഴില്‍ പാളയമടിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : അവന്റെ സൈന്യത്തില്‍ എഴുപത്തിനാലായിരത്തിയറുനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 5 : അതിനടുത്ത് സുവാറിന്റെ മകന്‍ നെത്താനേലിന്റെ നേതൃത്വത്തിലുള്ള ഇസാക്കര്‍ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 6 : അവന്റെ സൈന്യത്തില്‍ അന്‍പത്തിനാലായിരത്തിനാനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 7 : അതിനപ്പുറം ഹേലോന്റെ പുത്രന്‍ എലിയാബിന്റെ നേതൃത്വത്തിലുള്ള സെബുലൂണ്‍ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 8 : അവന്റെ സൈന്യത്തില്‍ അന്‍പത്തേഴായിരത്തിനാനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 9 : യൂദായുടെ പാളയത്തിലെ സൈന്യത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്താറായിരത്തിനാനൂറുപേര്‍. അവരാണ് ആദ്യം പുറപ്പെടേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 10 : ഷെദയൂറിന്റെ മകന്‍ എലിസൂറിന്റെ നേതൃത്വത്തിലുള്ള റൂബന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ തെക്കുഭാഗത്തു പാളയമടിക്കണം. Share on Facebook Share on Twitter Get this statement Link
  • 11 : അവന്റെ സൈന്യത്തില്‍ നാല്‍പത്താറായിരത്തിയഞ്ഞൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 12 : അതിനടുത്ത് സുരിഷദായിയുടെ പുത്രന്‍ ഷെലൂമിയേലിന്റെ നേതൃത്വത്തിലുള്ള ശിമയോന്‍ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 13 : അവന്റെ സൈന്യത്തില്‍ അമ്പത്തൊമ്പതിനായിരിത്തിമുന്നൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 14 : അതിനപ്പുറം റവുവേലിന്റെ പുത്രന്‍ എലിയാസാഫിന്റെ നേതൃത്വത്തിലുള്ള ഗാദ്‌ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 15 : അവന്റെ സൈന്യത്തില്‍ നാല്‍പത്തയ്യായിരത്തിയറുനൂറ്റമ്പതുപേര്‍. Share on Facebook Share on Twitter Get this statement Link
  • 16 : റൂബന്‍പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയെണ്‍പത്തോരായിരത്തിനാനൂറ്റിയമ്പതുപേര്‍. അവരാണ് രണ്ടാമതു പുറപ്പെടേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 17 : അനന്തരം, പാളയങ്ങളുടെ മധ്യത്തിലായി ലേവ്യരുടെ പാളയത്തോടൊപ്പം സമാഗമ കൂടാരം കൊണ്ടുപോകണം. കൂടാരമടിക്കുമ്പോഴെന്നപോലെ തന്നെ പതാകയോടൊത്ത് ക്രമമനുസരിച്ച് ഓരോരുത്തരും പുറപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 18 : അമ്മിഹൂദിന്റെ മകന്‍ എലിഷാമായുടെ നേതൃത്വത്തിലുള്ള എഫ്രായിംഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കുകീഴില്‍ പടിഞ്ഞാറുഭാഗത്ത് താവളമടിക്കണം. Share on Facebook Share on Twitter Get this statement Link
  • 19 : അവന്റെ സൈന്യത്തില്‍ നാല്‍പതിനായിരത്തിയഞ്ഞൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 20 : അതിനടുത്ത് പെദഹ്‌സൂറിന്റെ പുത്രന്‍ ഗമാലിയേലിന്റെ നേതൃത്വത്തിലുള്ള മനാസ്‌സെഗോത്രം. Share on Facebook Share on Twitter Get this statement Link
  • 21 : അവന്റെ സൈന്യത്തില്‍ മുപ്പത്തീരായിരത്തിയിരുനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 22 : അതിനപ്പുറം ഗിദയോനിയുടെ പുത്രന്‍ അബിദാന്റെ നേതൃത്വത്തിലുള്ള ബഞ്ചമിന്‍ ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 23 : അവന്റെ സൈന്യത്തില്‍ മുപ്പത്തയ്യായിരത്തിനാനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 24 : എഫ്രായിം പാളയത്തില്‍ ആകെ ഒരുലക്ഷത്തിയെണ്ണായിരത്തിയൊരുനൂറുപേര്‍. അവരാണ് മൂന്നാമതു പുറപ്പെടേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 25 : അമ്മിഷദ്ദായിയുടെ മകന്‍ അഹിയേസറിന്റെ നേതൃത്വത്തിലുള്ള ദാന്‍ഗോത്രം ഗണങ്ങളായി തങ്ങളുടെ പതാകയ്ക്കു കീഴില്‍ വടക്കുഭാഗത്തു പാളയമടിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : അവന്റെ സൈന്യത്തില്‍ അറുപത്തീരായിരത്തിയെഴുനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 27 : അതിനടുത്ത് ഒക്രാന്റെ മകന്‍ പഗിയേലിന്റെ നേതൃത്വത്തിലുള്ള ആഷേര്‍ഗോത്രം. Share on Facebook Share on Twitter Get this statement Link
  • 28 : അവന്റെ സൈന്യത്തില്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 29 : അതിനപ്പുറം ഏനാന്റെ മകന്‍ അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം. Share on Facebook Share on Twitter Get this statement Link
  • 30 : അവന്റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 31 : ദാനിന്റെ പാളയത്തില്‍ ആകെ ഒരു ലക്ഷത്തിയമ്പത്തിയേഴായിരത്തിയറുനൂറുപേര്‍. സ്വന്തം പതാകകളോടുകൂടി അവരാണ് ഏറ്റവും അവസാനം പുറപ്പെടേണ്ടത്. Share on Facebook Share on Twitter Get this statement Link
  • 32 : ഗോത്രക്രമമനുസരിച്ചു ജനസംഖ്യയില്‍പ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്. പാളയത്തിലുണ്ടായിരുന്നവരും ഗണമനുസരിച്ചു കണക്കെടുക്കപ്പെട്ടവരുമായ ആളുകള്‍ ആകെ ആറുലക്ഷത്തിമൂവായിരത്തിയഞ്ഞൂറ്റമ്പത്. Share on Facebook Share on Twitter Get this statement Link
  • 33 : കര്‍ത്താവ് മോശയോടു കല്‍പിച്ചതനുസരിച്ച് ഇസ്രായേല്‍ ജനത്തിന്റെ കൂടെ ലേവ്യരെ എണ്ണിയില്ല. Share on Facebook Share on Twitter Get this statement Link
  • 34 : കര്‍ത്താവു മോശയോടു കല്‍പിച്ച പ്രകാരം ഇസ്രായേല്‍ പ്രവര്‍ത്തിച്ചു. അവര്‍ സ്വന്തം പതാകകള്‍ക്കുകീഴേ പാളയമടിക്കുകയും ഗോത്രവും കുടുംബവുമനുസരിച്ചു യാത്ര പുറപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 21:23:29 IST 2024
Back to Top