Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ലൂക്കാ

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

  അപ്പസ്‌തോലന്‍മാരെഅയയ്ക്കുന്നു
 • 1 : അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. Share on Facebook Share on Twitter Get this statement Link
 • 2 : ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. Share on Facebook Share on Twitter Get this statement Link
 • 3 : അവന്‍ പറഞ്ഞു:യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. Share on Facebook Share on Twitter Get this statement Link
 • 4 : നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേ ശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. Share on Facebook Share on Twitter Get this statement Link
 • 5 : നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. Share on Facebook Share on Twitter Get this statement Link
 • 6 : അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
 • ഹേറോദേസിന്റെ ഉത്കണ്ഠ
 • 7 : സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാല്‍, യോഹന്നാന്‍മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, Share on Facebook Share on Twitter Get this statement Link
 • 8 : ഏലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചില രും, പണ്ടത്തെ പ്രവാചകന്‍മാരില്‍ ഒരുവന്‍ ഉയിര്‍ത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. Share on Facebook Share on Twitter Get this statement Link
 • 9 : ഹേറോദേസ് പറഞ്ഞു: ഞാന്‍ യോഹന്നാനെ ശിരശ്‌ഛേദംചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാന്‍ ഇക്കാര്യങ്ങള്‍ കേള്‍ക്കുന്നത്? അവന്‍ ആരാണ്? അവനെ കാണാന്‍ ഹേറോദേസ് ആഗ്രഹിച്ചു. Share on Facebook Share on Twitter Get this statement Link
 • അപ്പം വര്‍ദ്ധിപ്പിക്കുന്നു
 • 10 : അപ്പസ്‌തോലന്‍മാര്‍ മടങ്ങിവന്ന് തങ്ങള്‍ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ ബേത്‌സയ്ദാ എന്ന പട്ടണത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോയി. Share on Facebook Share on Twitter Get this statement Link
 • 11 : ഇതറിഞ്ഞ് ജനങ്ങള്‍ അവന്റെ പിന്നാലെ ചെന്നു. അവന്‍ അവരെ സ്വീകരിച്ച് ദൈവരാജ്യത്തെപ്പറ്റി അവരോടു പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയുംചെയ്തു. Share on Facebook Share on Twitter Get this statement Link
 • 12 : പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടുപേരും അടുത്തുവന്ന് അവനോടു പറഞ്ഞു: നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലും പോയി താമസിക്കുന്നതിനും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനും ജനങ്ങളെ പറഞ്ഞയയ്ക്കുക. Share on Facebook Share on Twitter Get this statement Link
 • 13 : അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങിക്കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
 • 14 : അവിടെ ഏകദേശം അയ്യായിരം പുരുഷന്‍മാര്‍ ഉണ്ടായിരുന്നു. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: അമ്പതുവീതം പന്തികളായി ജനങ്ങളെ ഇരുത്തുവിന്‍. Share on Facebook Share on Twitter Get this statement Link
 • 15 : അവര്‍ അങ്ങനെ ചെയ്തു; എല്ലാവരെയും ഇരുത്തി. Share on Facebook Share on Twitter Get this statement Link
 • 16 : അപ്പോള്‍ അവന്‍ ആ അ ഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിള മ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
 • 17 : എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു. Share on Facebook Share on Twitter Get this statement Link
 • പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
 • 18 : ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി. Share on Facebook Share on Twitter Get this statement Link
 • 19 : ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു. Share on Facebook Share on Twitter Get this statement Link
 • 20 : അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. Share on Facebook Share on Twitter Get this statement Link
 • പീഡാനുഭവവും ഉത്ഥാനവും -ഒന്നാം പ്രവചനം
 • 21 : ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം Share on Facebook Share on Twitter Get this statement Link
 • 22 : അവന്‍ അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിതപ്രമുഖന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 23 : അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. Share on Facebook Share on Twitter Get this statement Link
 • 24 : സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ ര ക്ഷിക്കും. Share on Facebook Share on Twitter Get this statement Link
 • 25 : ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം? Share on Facebook Share on Twitter Get this statement Link
 • 26 : ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്‍മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും Share on Facebook Share on Twitter Get this statement Link
 • 27 : എന്നാല്‍, ദൈവരാജ്യം കാണുന്നതിനുമുമ്പു മരിക്കുകയില്ലാത്ത ചിലര്‍ ഈ നില്‍ക്കുന്നവരുടെ ഇടയിലുണ്ട് എന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. Share on Facebook Share on Twitter Get this statement Link
 • യേശു രൂപാന്തരപ്പെടുന്നു
 • 28 : അവന്‍ ഇതു പറഞ്ഞിട്ട് ഏകദേശം എട്ടുദിവസങ്ങള്‍ കഴിഞ്ഞ് പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ കൂട്ടിക്കൊണ്ടു പ്രാര്‍ഥിക്കാന്‍മലയിലേക്കു കയ റിപ്പോയി. Share on Facebook Share on Twitter Get this statement Link
 • 29 : പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ മുഖഭാവം മാറി; വസ്ത്രം വെണ്‍മയോടെ ശോഭിച്ചു. Share on Facebook Share on Twitter Get this statement Link
 • 30 : അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. Share on Facebook Share on Twitter Get this statement Link
 • 31 : അവര്‍ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലെമില്‍ പൂര്‍ത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. Share on Facebook Share on Twitter Get this statement Link
 • 32 : നിദ്രാവിവശരായിരുന്നിട്ടും പത്രോസും കൂടെയുള്ളവരും ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു; അവനോടുകൂടെ നിന്ന ഇരുവരെയും കണ്ടു. Share on Facebook Share on Twitter Get this statement Link
 • 33 : അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. താന്‍ എന്താണു പറയുന്നതെന്ന് അവനുതന്നെ നിശ്ചയമില്ലായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 34 : അവന്‍ ഇതു പറയുമ്പോള്‍ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്‍മാര്‍ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 35 : അപ്പോള്‍ മേഘത്തില്‍നിന്ന് ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
 • 36 : സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണപ്പെട്ടു. ശിഷ്യന്‍മാര്‍ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
 • പിശാചുബാധിച്ച ബാലനെസുഖപ്പെടുത്തുന്നു
 • 37 : പിറ്റേദിവസം അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവന്റെ അടുത്തുവന്നു. Share on Facebook Share on Twitter Get this statement Link
 • 38 : ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ വിളിച്ചുപറഞ്ഞു: ഗുരോ, എന്റെ മകനെ കടാക്ഷിക്കണമെന്ന് നിന്നോടു ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്റെ ഏക മകനാണ്. Share on Facebook Share on Twitter Get this statement Link
 • 39 : അവനെ ഒരു അശുദ്ധാത്മാവു പിടികൂടുന്നു. അപ്പോള്‍ അവന്‍ പെട്ടെന്ന് നിലവിളിക്കുന്നു. നുരയും പതയും പുറപ്പെടുന്നതുവരെ അത് അവനെ ഞെരുക്കി പീഡിപ്പിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്യുന്നു. അത് അവനെ വിട്ടുമാറുന്നുമില്ല. Share on Facebook Share on Twitter Get this statement Link
 • 40 : അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്‍മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 41 : യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരുക. Share on Facebook Share on Twitter Get this statement Link
 • 42 : യേശുവിന്റെ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാച് അവനെ നിലത്തുവീഴ്ത്തി പീഡിപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്‍പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
 • 43 : ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അദ്ഭുതപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • പീഡാനുഭവത്തെക്കുറിച്ചു രണ്ടാം പ്രവചനം
 • 44 : അവന്റെ പ്രവൃത്തികളെക്കുറിച്ച് എല്ലാവരും വിസ്മയിക്കവേ, അവന്‍ ശിഷ്യരോടു പറഞ്ഞു. ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍മ നുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. Share on Facebook Share on Twitter Get this statement Link
 • 45 : അവര്‍ക്ക് ഈ വചനം മന സ്‌സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മന സ്‌സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്രനിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • ആരാണു വലിയവന്‍?
 • 46 : തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് അവര്‍ തര്‍ക്കിച്ചു. Share on Facebook Share on Twitter Get this statement Link
 • 47 : അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, Share on Facebook Share on Twitter Get this statement Link
 • 48 : അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍. Share on Facebook Share on Twitter Get this statement Link
 • നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്
 • 49 : യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. Share on Facebook Share on Twitter Get this statement Link
 • 50 : യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്. Share on Facebook Share on Twitter Get this statement Link
 • സമരിയാക്കാരുടെ തിരസ്‌കാരം
 • 51 : തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലെമിലേക്കു പോകാന്‍ ഉറച്ചു. Share on Facebook Share on Twitter Get this statement Link
 • 52 : അവന്‍ തനിക്കു മുമ്പേ ഏതാനും ദൂതന്‍മാരെ അയച്ചു. അവനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ അവര്‍ സമരിയാക്കാരുടെ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. Share on Facebook Share on Twitter Get this statement Link
 • 53 : അവന്‍ ജറുസലെമിലേക്കു പോവുകയായിരുന്നതുകൊണ്ട് അവര്‍ അവനെ സ്വീകരിച്ചില്ല. Share on Facebook Share on Twitter Get this statement Link
 • 54 : ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബുംയോഹന്നാനും പറഞ്ഞു: കര്‍ത്താവേ, സ്വര്‍ ഗത്തില്‍നിന്ന് അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ? Share on Facebook Share on Twitter Get this statement Link
 • 55 : അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു. Share on Facebook Share on Twitter Get this statement Link
 • 56 : അവര്‍ മറ്റൊരു ഗ്രാമത്തിലേക്കുപോയി. Share on Facebook Share on Twitter Get this statement Link
 • ശിഷ്യത്വം ആവശ്യപ്പെടുന്നത്യാഗങ്ങള്‍
 • 57 : അവര്‍ പോകുംവഴി ഒരുവന്‍ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും. Share on Facebook Share on Twitter Get this statement Link
 • 58 : യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. Share on Facebook Share on Twitter Get this statement Link
 • 59 : അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താ വേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും. Share on Facebook Share on Twitter Get this statement Link
 • 60 : അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. Share on Facebook Share on Twitter Get this statement Link
 • 61 : മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. Share on Facebook Share on Twitter Get this statement Link
 • 62 : യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Fri Jun 05 01:37:13 IST 2020
Back to Top