Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

    ദേവാലയദീപം
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ ജനത്തോടു പറയുക. Share on Facebook Share on Twitter Get this statement Link
  • 3 : സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്റെ തിരശ്ശീലയ്ക്കു പുറത്ത് പ്രദോഷം മുതല്‍ പ്രഭാതം വരെ നിരന്തരം കര്‍ത്താവിന്റെ സന്നിധിയില്‍ അഹറോന്‍ അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവിന്റെ സന്നിധിയില്‍ ദീപപീഠത്തിന്‍മേല്‍ അവന്‍ ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • തിരുസാന്നിദ്ധ്യ അപ്പം
  • 5 : നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവ് ഉപയോഗിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : അവ ആറു വീതം രണ്ടു നിരകളായി പൊന്‍മേശയില്‍ വയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 7 : ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. കര്‍ത്താവിന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്‌നിയില്‍ അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഇത്. Share on Facebook Share on Twitter Get this statement Link
  • 8 : ഇസ്രായേല്‍ ജനത്തിനു വേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന്‍ അതു കര്‍ത്താവിന്റെ മുന്‍പില്‍ ക്രമപ്പെടുത്തിവയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : അത് അഹറോനും അവന്റെ പുത്രന്‍മാര്‍ക്കും ഉള്ളതായിരിക്കും. അവര്‍ അതു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന് അര്‍പ്പിതമായ ദഹന ബലിയുടെ അതിവിശുദ്ധമായ അംശവും അവന്റെ ശാശ്വതാവകാശവുമാണ്. Share on Facebook Share on Twitter Get this statement Link
  • ദൈവദൂഷണത്തിനു ശിക്ഷ
  • 10 : ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനിച്ച ഒരുവന്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു ഇസ്രായേല്‍ക്കാരനുമായി വഴക്കിട്ടു. Share on Facebook Share on Twitter Get this statement Link
  • 11 : ഇസ്രായേല്‍ സ്ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്റെ അമ്മയുടെ പേര്‍ ഷെലോമിത്ത് എന്നായിരുന്നു. അവള്‍ ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : അവര്‍ അവനെ കര്‍ത്താവിന്റെ ഹിതം അറിയുന്നതു വരെ തടവില്‍ വച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവ് മോശയോടു കല്‍പിച്ചു: Share on Facebook Share on Twitter Get this statement Link
  • 14 : ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോകുക. അവന്‍ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈവച്ചതിനുശേഷം ജനം അവനെ കല്ലെറിയട്ടെ. Share on Facebook Share on Twitter Get this statement Link
  • 15 : എന്നിട്ട് ഇസ്രായേല്‍ ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന്‍ തന്റെ പാപം വഹിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • പ്രതികാരത്തിന്റെ നിയമം
  • 17 : മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കണം. Share on Facebook Share on Twitter Get this statement Link
  • 18 : മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം - ജീവനു പകരം ജീവന്‍. Share on Facebook Share on Twitter Get this statement Link
  • 19 : അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതു തന്നെ ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 20 : ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതുപോലെ അവനെയും അംഗഭംഗപ്പെടുത്തണം. Share on Facebook Share on Twitter Get this statement Link
  • 21 : മൃഗത്തെ കൊല്ലുന്നവന്‍ പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവനെ കൊന്നുകളയണം. Share on Facebook Share on Twitter Get this statement Link
  • 22 : സ്വദേശിക്കും വിദേശിക്കും ഒരേ നിയമംതന്നെ. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 23 : ദൈവദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു. മോശയോടു കര്‍ത്താവ് കല്‍പിച്ചതുപോലെ ഇസ്രായേല്‍ ജനം പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 17:11:52 IST 2024
Back to Top