Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സഖറിയാ

,

അഞ്ചാം അദ്ധ്യായം


അദ്ധ്യായം 5

    പറക്കുന്ന ചുരുള്‍
  • 1 : വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ പറക്കുന്ന ഒരു പുസ്തകച്ചുരുള്‍. Share on Facebook Share on Twitter Get this statement Link
  • 2 : നീ എന്തു കാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്ന ഒരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തു മുഴം വീതിയും ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ പറഞ്ഞു: ഇതു ദേശം മുഴുവനുമുള്ള ശാപമാണ്. മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ഇതില്‍ എഴുതിയിരിക്കുന്നതുപോലെ വിച്‌ഛേദിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 4 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അതിനെ കള്ളന്റെയും എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിലേക്ക് അയയ്ക്കും. അത് അവന്റെ വീട്ടില്‍ കടന്ന് അതിന്റെ കല്ലും തടിയും ഉള്‍പ്പെടെ എല്ലാം നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും. Share on Facebook Share on Twitter Get this statement Link
  • ഏഫായ്ക്കകത്തു സ്ത്രീ
  • 5 : എന്നോടു സംസാരിച്ച ദൂതന്‍മുന്‍പോട്ടുവന്ന് ഈ പോകുന്നതെന്തെന്നു നോക്കുക എന്ന് എന്നോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 6 : എന്താണത്? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ചലിക്കുന്ന ഏഫാ ആണ് അത്. ദേശത്തു നിറഞ്ഞുനില്‍ക്കുന്ന അവരുടെ അകൃത്യമാണത്. Share on Facebook Share on Twitter Get this statement Link
  • 7 : ഏഫായുടെ ഈയംകൊണ്ടുള്ള മൂടിപൊക്കി, അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവന്‍ പറഞ്ഞു: ഇവളാണ് ദുഷ്ടത. അവന്‍ അവളെ ഏഫായുടെ ഉള്ളിലേക്കു തള്ളി ഈയം കൊണ്ടുള്ള മൂടി അടച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : ഞാന്‍ വീണ്ടും നോക്കി. അതാ, രണ്ടു സ്ത്രീകള്‍ പറന്നുവരുന്നു! അവര്‍ക്കു കൊക്കിന്‍േറ തുപോലുള്ള ചിറകുകള്‍ ഉണ്ടായിരുന്നു. അവര്‍ ഏഫായെ ആകാശത്തിലേക്ക് ഉയര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു? ഞാന്‍ ദൂതനോടു ചോദിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : അവന്‍ പറഞ്ഞു: ഷീനാര്‍ ദേശത്ത് അതിന് ഒരു ആലയം പണിയാന്‍ പോകുന്നു. അത് പൂര്‍ത്തിയാകുമ്പോള്‍ ഏഫായെ അവിടെ പീഠത്തില്‍ പ്രതിഷ്ഠിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 02:57:23 IST 2024
Back to Top