Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

പതിനെട്ടാം അദ്ധ്യായം


അദ്ധ്യായം 18

    ലൈംഗികതയുടെ വിശുദ്ധി
  • 1 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്. Share on Facebook Share on Twitter Get this statement Link
  • 3 : നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്. Share on Facebook Share on Twitter Get this statement Link
  • 4 : നിങ്ങള്‍ എന്റെ പ്രമാണങ്ങളും കല്‍പനകളുമനുസരിച്ചു വ്യാപരിക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഞാനാണ്. നിങ്ങള്‍ എന്റെ കല്‍പനകളും പ്രമാണങ്ങളും അനുസരിക്കുക. അവ അനുസരിക്കുന്നവന്‍ അതിനാല്‍ ജീവിക്കും. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 6 : നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്‌നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 7 : നിന്റെ മാതാവിന്റെ നഗ്‌നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. അവള്‍ നിന്റെ അമ്മയായതു കൊണ്ടും അവളുടെ നഗ്‌നത അനാവൃതമാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 8 : നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെ തന്നെ നഗ്‌നതയാണ്. Share on Facebook Share on Twitter Get this statement Link
  • 9 : നിന്റെ സഹോദരിയുടെ - നിന്റെ പിതാവിന്റെയോ മാതാവിന്റെയോ പുത്രിയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്‌നത അനാവൃതമാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 10 : നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്‌നത നിന്റെ തന്നെ നഗ്‌നതയാണ്. Share on Facebook Share on Twitter Get this statement Link
  • 11 : നിന്റെ പിതാവിന്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്‌നത അനാവൃത മാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 12 : നിന്റെ പിതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ പിതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. Share on Facebook Share on Twitter Get this statement Link
  • 13 : നിന്റെ മാതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ മാതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. Share on Facebook Share on Twitter Get this statement Link
  • 14 : നിന്റെ പിതൃസഹോദരനെ അവന്റെ ഭാര്യയുടെ നഗ്‌നത അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിന്റെ ചാര്‍ച്ചക്കാരിയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : നിന്റെ മരുമകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്. അവളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 16 : നിന്റെ സഹോദരന്റെ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ സഹോദരന്റെ നഗ്‌നതയാണ്. Share on Facebook Share on Twitter Get this statement Link
  • 17 : ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും നഗ്‌നത നീ അനാവൃതമാക്കരുത്. അവളുടെ പുത്രന്റെയോ പുത്രിയുടെയോ മകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അവര്‍ അവളുടെ അടുത്ത ചാര്‍ച്ചക്കാരികളാണ്. അത് അധര്‍മമാണ്. Share on Facebook Share on Twitter Get this statement Link
  • 18 : ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 19 : ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 20 : നിന്റെ അയല്‍ക്കാരന്റെ ഭാര്യയോടുകൂടെ ശയിച്ച് അവള്‍ നിമിത്തം നീ അശുദ്ധനാകരുത്. Share on Facebook Share on Twitter Get this statement Link
  • 21 : നിന്റെ സന്തതികളില്‍ ഒന്നിനെയും മോളെക്കിനു ബലിയര്‍പ്പിച്ച് ദൈവനാമത്തെ അശുദ്ധമാക്കരുത്. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 22 : സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്. Share on Facebook Share on Twitter Get this statement Link
  • 24 : ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 25 : ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 26 : നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്‍പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 27 : നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍ കൊണ്ട് നാട് മലിനമാക്കി. Share on Facebook Share on Twitter Get this statement Link
  • 28 : ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വരെ പുറന്തള്ളിയതു പോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. Share on Facebook Share on Twitter Get this statement Link
  • 29 : ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. Share on Facebook Share on Twitter Get this statement Link
  • 30 : നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്‍പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 06:01:43 IST 2024
Back to Top