Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നാഹും

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

  നിനെവേയുടെ അക്രമങ്ങള്‍
 • 1 : രക്തപങ്കിലമായ നഗരത്തിന് ഹാ ക ഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവര്‍ച്ച ഒഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
 • 2 : ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം, Share on Facebook Share on Twitter Get this statement Link
 • 3 : കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്‍മാരുടെ വ്യൂഹങ്ങള്‍, ശവ ശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ - അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു. Share on Facebook Share on Twitter Get this statement Link
 • 4 : വേശ്യാവൃത്തികൊണ്ടു ജനതകളെയും വശീകരണശക്തികൊണ്ടു രാജ്യങ്ങളെയും വഞ്ചിച്ച മോഹിനിയും മാരകവശ്യതയുള്ളവളുമായ വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തികള്‍ നിമിത്തമാണിതെല്ലാം സംഭവിച്ചത്. Share on Facebook Share on Twitter Get this statement Link
 • 5 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ വസ്ത്രം മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്റെ ലജ്ജ ദര്‍ശിക്കാന്‍ ഇട വരുത്തും. Share on Facebook Share on Twitter Get this statement Link
 • 6 : ഞാന്‍ നിന്റെ മേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
 • 7 : നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും? Share on Facebook Share on Twitter Get this statement Link
 • 8 : നൈലിനരികേ സ്ഥിതി ചെയ്തിരുന്ന തേബസിനെക്കാള്‍ ശ്രേഷ്ഠയാണോ നീ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു; കടല്‍ അവള്‍ക്കു കോട്ടയും വെള്ളം അവള്‍ക്കു മതിലും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
 • 9 : എത്യോപ്യാ അവളുടെ ശക്തിയായിരുന്നു. ഈജിപ്തും അവള്‍ക്ക് അതിരറ്റ ശക്തി പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 10 : എന്നിട്ടും അവള്‍ തടവിലാക്കപ്പെട്ട് അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍ വച്ച് അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്‍മാര്‍ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്‍മാരെയെല്ലാം അവര്‍ ചങ്ങലയില്‍ ബന്ധിച്ചു. Share on Facebook Share on Twitter Get this statement Link
 • 11 : അങ്ങനെ നീയും ലഹരിപിടിച്ച് ഉന്‍മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയം അന്വേഷിക്കും. Share on Facebook Share on Twitter Get this statement Link
 • 12 : നിന്റെ കോട്ടകള്‍ പാകമായ ആദ്യഫലങ്ങള്‍ പേറുന്ന അത്തിവൃക്ഷങ്ങള്‍ പോലെയാകും. കുലുക്കിയാല്‍ അവ ഭോക്താവിന്റെ വായില്‍ത്തന്നെ പതിക്കും. Share on Facebook Share on Twitter Get this statement Link
 • 13 : നിന്റെ സൈന്യം സ്ത്രീകളെപ്പോലെയാണ്. നിന്റെ ദേശത്തിന്റെ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. അഗ്‌നി നിന്റെ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 14 : ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുക. Share on Facebook Share on Twitter Get this statement Link
 • 15 : അവിടെ അഗ്‌നി നിന്നെ വിഴുങ്ങും; വാള്‍ നിന്നെ വിച്‌ഛേദിക്കും. വെട്ടുകിളിപോലെ അത് നിന്നെ സംഹരിക്കും. വെട്ടുകിളിയെപ്പോലെ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക. Share on Facebook Share on Twitter Get this statement Link
 • 16 : ആ കാശത്തിലെ നക്ഷത്രങ്ങളെക്കാളധികമായി നീ നിന്റെ വ്യാപാരികളെ വര്‍ധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു. Share on Facebook Share on Twitter Get this statement Link
 • 17 : നിന്റെ പ്രഭുക്കന്‍മാര്‍ വിട്ടിലുകളെപ്പോലെയും, നിന്റെ സൈന്യാധിപന്‍മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന് ആരും അറിയുന്നില്ല. Share on Facebook Share on Twitter Get this statement Link
 • 18 : അസ്‌സീറിയാരാജാവേ, നിന്റെ ഇടയന്‍മാര്‍ ഉറങ്ങുന്നു; നിന്റെ പ്രഭുക്കന്‍മാര്‍ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്റെ ജനം മലകളില്‍ ചിതറിക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 19 : നിന്റെ ക്ഷതത്തിനു ശമനമില്ല. നിന്റെ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്റെ ഒടുങ്ങാത്ത ദ്രോഹം ഏല്‍ക്കാത്തത് ആര്‍ക്കാണ്? Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Wed Oct 27 09:51:14 IST 2021
Back to Top