Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോയേല്‍

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    കൃഷിനാശം
  • 1 : പെഥുവേലിന്റെ മകന്‍ ജോയേലിനു കര്‍ത്താവില്‍ നിന്നു ലഭിച്ച അരുളപ്പാട്: വൃദ്ധരേ, ശ്രവിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : ദേശവാസികളെ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പിതാക്കന്‍മാരുടെയോ കാലത്ത് ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ? Share on Facebook Share on Twitter Get this statement Link
  • 3 : ഇതെപ്പറ്റി നിങ്ങളുടെ മക്കളോട് പറയുവിന്‍. അവര്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ അടുത്ത തലമുറയോടും പറയട്ടെ. Share on Facebook Share on Twitter Get this statement Link
  • 4 : വിട്ടില്‍ ശേഷിപ്പിച്ചതു വെട്ടുകിളി തിന്നു; വെട്ടുകിളി ശേഷിപ്പിച്ചതു പച്ചക്കുതിര തിന്നു; പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴു തിന്നു. Share on Facebook Share on Twitter Get this statement Link
  • 5 : മദ്യപന്‍മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീ ഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിന്‍േറ തു പോലെയും ദംഷ്ട്രകള്‍ സിംഹിയുടേതുപോലെയുമാണ്. Share on Facebook Share on Twitter Get this statement Link
  • 7 : അത് എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകള്‍ വെളുപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : തന്റെ യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി ചാക്കുടുത്ത് വിലപിക്കുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 9 : ധാന്യബലിയും പാനീയബലിയും കര്‍ത്താവിന്റെ ഭവനത്തില്‍നിന്നു നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ വിലപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : വയലുകള്‍ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; ഭൂമി വിലപിക്കുന്നു. ധാന്യം നശിച്ചു, വീഞ്ഞ് ഇല്ലാതായി; എണ്ണ വറ്റിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 11 : നിലം ഉഴുകുന്നവരേ, പരിഭ്രമിക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, പ്രലപിക്കുവിന്‍; ഗോതമ്പിനെയും ബാര്‍ലിയെയും ചൊല്ലിത്തന്നെ. കാരണം, വയലിലെ വിളവുകള്‍ നശിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : മുന്തിരിവള്ളിയും അത്തിവൃക്ഷവും വാടിപ്പോകുന്നു. മാതളവും ഈന്തപ്പനയും ആപ്പിളും ഉള്‍പ്പെടെ വയലിലെ എല്ലാ വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യമക്കളില്‍നിന്ന് ആ നന്ദം പോയിമറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • അനുതപിക്കുവിന്‍
  • 13 : പുരോഹിതന്‍മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വില പിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 14 : ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്‍മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആദിനം! ഹാ, കഷ്ടം! സര്‍വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : നമ്മുടെ കണ്‍മുന്‍പില്‍നിന്നു ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്ന് ആഹ്‌ളാദത്തിമിര്‍പ്പും അപ്രത്യക്ഷമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : വിത്ത് കട്ടകള്‍ക്കിടയില്‍ അമര്‍ന്നു പോയിരിക്കുന്നു. സംഭരണശാലകളും പത്തായങ്ങളും ശൂന്യമായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ധാന്യം ഇല്ലാതായിരിക്കുന്നു. മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലമില്ലാതെ കന്നുകാലികള്‍ വലയുന്നു; ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുല്‍പു റങ്ങളെ അഗ്‌നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : വനാന്തരങ്ങളിലെ അരുവികള്‍ വറ്റിപ്പോവുകയും പുല്‍പുറങ്ങള്‍ അഗ്‌നിക്കിരയാവുകയും ചെയ്തതിനാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കേഴുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 09:56:13 IST 2024
Back to Top