Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    ഇസ്രായേലിന്റെ പാപങ്ങള്‍
  • 1 : എഫ്രായിം കാറ്റിനെ മേയ്ക്കുന്നു; ദിവസം മുഴുവന്‍ കിഴക്കന്‍കാറ്റിനെ അനുധാവനം ചെയ്യുന്നു; അവര്‍ വ്യാജവും അക്ര മവും വര്‍ധിപ്പിക്കുന്നു. അസ്‌സീറിയായുമായി ഉടമ്പടി ചെയ്യുന്നു; ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന് യൂദായ്‌ക്കെതിരേ ഒരു ആരോപണമുണ്ട്; യാക്കോബിനെ അവന്റെ മാര്‍ഗങ്ങള്‍ക്കനുസൃതമായി അവിടുന്ന് ശിക്ഷിക്കും; അവനുപ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‍കും. Share on Facebook Share on Twitter Get this statement Link
  • 3 : ഉദരത്തില്‍വച്ച് അവന്‍ സഹോദരന്റെ കുതികാല്‍ പിടിച്ചു; പുരുഷപ്രായമായപ്പോള്‍ അവന്‍ ദൈവത്തോടു പൊരുതി. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ ദൈവദൂതനോടു പൊരുതി ജയിച്ചു; കരഞ്ഞ് അവന്റെ അനുഗ്രഹംയാചിച്ചു. ബഥേലില്‍ വച്ച് അവന്‍ ദൈവത്തെ ദര്‍ശിച്ചു. അവിടെ വച്ച് ദൈവം അവനോടു സംസാരിച്ചു- Share on Facebook Share on Twitter Get this statement Link
  • 5 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, കര്‍ത്താവെന്നാണ് അവിടുത്തെനാമം. Share on Facebook Share on Twitter Get this statement Link
  • 6 : ആകയാല്‍, നിന്റെ ദൈവത്തിന്റെ സഹായത്തോടെ തിരിച്ചു വരുക. നീതിയും സ്‌നേഹവും മുറുകെപ്പിടിക്കുക. നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 7 : കൈയില്‍ കള്ളത്തുലാസുള്ള വ്യാപാരി മര്‍ദനപ്രിയനാണ്. Share on Facebook Share on Twitter Get this statement Link
  • 8 : എഫ്രായിം പറഞ്ഞു: ഞാന്‍ ധനവാനാണ്. ഞാന്‍ എനിക്കുവേണ്ടി ധനം സമ്പാദിച്ചു; എന്നാല്‍, അവന്റെ സമ്പത്ത് എല്ലാം കൊടുത്താലും അവന്റെ തിന്‍മയ്ക്കു പരിഹാരമാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍മുതല്‍ ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. പഴയ നാളുകളിലെന്നപോലെ നിങ്ങളെ ഞാന്‍ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ഞാന്‍ പ്രവാചകന്‍മാരോടു സംസാരിച്ചു; ദര്‍ശനത്തിനുമേല്‍ ദര്‍ശനമരുളിയതും പ്രവാചകന്‍മാര്‍ വഴി അന്യാപദേശങ്ങള്‍ നല്‍കിയതും ഞാനാണ്. Share on Facebook Share on Twitter Get this statement Link
  • 11 : ഗിലയാദില്‍ അകൃത്യമില്ലേ? അവര്‍ ശൂന്യതയിലാഴും. ഗില്‍ഗാലില്‍ അവര്‍ കാളകളെ ബലികഴിക്കുന്നില്ലേ? അവരുടെ ബലിപീഠങ്ങള്‍ വയലിലെ ഉഴവുചാലിലുള്ള കല്‍ക്കൂ മ്പാരങ്ങള്‍ പോലെ ആയിത്തീരും. Share on Facebook Share on Twitter Get this statement Link
  • 12 : യാക്കോബ് ആരാം ദേശത്തേക്കു പലായനം ചെയ്തു. അവിടെ ഇസ്രായേല്‍ ഭാര്യയെ നേടാന്‍വേണ്ടി ജോലിചെയ്തു. ഭാര്യയെ സമ്പാദിക്കാന്‍വേണ്ടി അവന്‍ ആടുകളെ മേയിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ഒരു പ്രവാചകന്‍വഴി കര്‍ത്താവ് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഒരു പ്രവാചകനാല്‍ അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 14 : എഫ്രായിം കഠിന മായ പ്രകോപനമുണ്ടാക്കി. ആകയാല്‍, രക്തത്തിനുള്ള ശിക്ഷ കര്‍ത്താവ് അവന്റെ മേല്‍ ചൊരിയും. അവന്റെ നിന്ദനങ്ങള്‍ അവനിലേക്കുതന്നെതിരിച്ചു ചെല്ലും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 13:59:18 IST 2024
Back to Top