Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

നാലാം അദ്ധ്യായം


അദ്ധ്യായം 4

    കര്‍ത്താവിന്റെ ആരോപണം
  • 1 : ഇസ്രായേല്‍ജനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേക്ക് ഒരു ആരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്‌നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനുപിറകേ ഒന്നായി കൊല പാതകം നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അതിനാല്‍, ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും ക്ഷയിക്കുന്നു; വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്‌സ്യങ്ങള്‍പോലും അപഹരിക്കപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്റെ ആരോപണം. Share on Facebook Share on Twitter Get this statement Link
  • 5 : പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും. Share on Facebook Share on Twitter Get this statement Link
  • 6 : നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്‍പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ ഭക്ഷിക്കും, തൃപ്തരാവുകയില്ല; പരസംഗം ചെയ്യും; പെരുകുകയില്ല; കാരണം, വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തും. Share on Facebook Share on Twitter Get this statement Link
  • 12 : തടിക്കഷണത്തോട് എന്റെ ജനം ഓരോ സംഗതി ആരായുന്നു. അവരുടെ ദണ്‍ഡ് അവര്‍ക്കു പ്രവചനമരുളുന്നു. വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനു വേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ഗിരിശൃംഗങ്ങളില്‍ അവര്‍ ബലിയര്‍പ്പിക്കുന്നു. കുന്നിന്‍മേലും കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും ചുവട്ടിലും അവര്‍ അര്‍ച്ചന നടത്തുന്നു. അവയുടെ തണല്‍ സുഖം നല്‍കുന്നു. നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തി നടത്തുന്നു. നിങ്ങളുടെ ഭാര്യമാര്‍ പരസംഗം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : വേശ്യാവൃത്തി ചെയ്യുന്നതിനു നിങ്ങളുടെ പുത്രിമാരെയോ, വ്യഭിചരിക്കുന്നതിനു നിങ്ങളുടെ ഭാര്യമാരെയോ ഞാന്‍ ശിക്ഷിക്കുകയില്ല; കാരണം, പുരുഷന്‍മാര്‍തന്നെ പരസംഗത്തിലേര്‍പ്പെടുകയും ദേവദാസികളോടൊത്തു ബലിയര്‍പ്പിക്കുകയും ചെയ്യുന്നു. അറിവില്ലാത്ത ജനം നശിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : ഇസ്രായേലേ, നീ പരസംഗം ചെയ്യുന്നെങ്കിലും യൂദാ ആ തെറ്റിലകപ്പെടാതിരിക്കട്ടെ! ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബഥാവനില്‍ പോവുകയുമരുത്; കര്‍ത്താവാണേ എന്ന് ആണയിടരുത്. Share on Facebook Share on Twitter Get this statement Link
  • 16 : ദുശ്ശാഠ്യമുള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ശാഠ്യം പിടിക്കുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ കുഞ്ഞാടിനെ എന്നപോലെ കര്‍ത്താവിന് അവരെ മേയ്ക്കാനാവുമോ? Share on Facebook Share on Twitter Get this statement Link
  • 17 : എഫ്രായിം വിഗ്ര ഹങ്ങളെ പുണര്‍ന്നിരിക്കുന്നു; Share on Facebook Share on Twitter Get this statement Link
  • 18 : അവന്‍ മദ്യപന്‍മാരോടൊത്തു കഴിയുന്നു. അവര്‍ വ്യഭിചാരത്തില്‍ മുഴുകുന്നു; മഹിമയെക്കാള്‍ മ്‌ളേച്ഛത കാംക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : കാറ്റിന്റെ ചിറക് അവരെ തൂത്തെറിയും. തങ്ങളുടെ ബലിപീഠങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 26 22:05:05 IST 2024
Back to Top