Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

പതിമൂന്നാം അദ്ധ്യായം


അദ്ധ്യായം 13

    ത്വഗ്രോഗങ്ങള്‍
  • 1 : കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 2 : ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയും ചെയ്താല്‍, പുരോഹിതനായ അഹറോന്റെയോ അവന്റെ പുത്രന്‍മാരായ പുരോഹിതന്‍മാരില്‍ ഒരുവന്റെയോ അടുക്കല്‍ അവനെ കൊണ്ടുപോകണം. Share on Facebook Share on Twitter Get this statement Link
  • 3 : പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അത് കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവന്‍ അശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 4 : എന്നാല്‍, ശരീരത്തിലെ പാണ്ട് വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 5 : ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : ഏഴാംദിവസം പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം. പാണ്ട് മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയും കണ്ടാല്‍, അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. അത് വെറുമൊരു പരുവാണ്; അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകണം. അപ്പോള്‍ ശുദ്ധിയുള്ളവനാകും. Share on Facebook Share on Twitter Get this statement Link
  • 7 : പുരോഹിത സാക്ഷ്യത്തിനുശേഷം പരു ശരീരത്തില്‍ വ്യാപിക്കുന്നെങ്കില്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വീണ്ടും പോകണം. Share on Facebook Share on Twitter Get this statement Link
  • 8 : പരിശോധനയില്‍ പരു ശരീരത്തില്‍ വ്യാപിച്ചതായിക്കണ്ടാല്‍ അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അതു കുഷ്ഠമാണ്. Share on Facebook Share on Twitter Get this statement Link
  • 9 : കുഷ്ഠം ബാധിക്കുന്നവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോകണം. Share on Facebook Share on Twitter Get this statement Link
  • 10 : പുരോഹിതന്‍ അവനെ പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്താല്‍, Share on Facebook Share on Twitter Get this statement Link
  • 11 : അത് പഴകിയ കുഷ്ഠമാണ്. അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല. Share on Facebook Share on Twitter Get this statement Link
  • 12 : തലമുതല്‍ കാലുവരെ കാണാവുന്ന ഭാഗത്തെല്ലാം കുഷ്ഠം വ്യാപിച്ചിട്ടുണ്ടെങ്കില് Share on Facebook Share on Twitter Get this statement Link
  • 13 : പുരോഹിതന്‍ അവനെ പരിശോധിക്കട്ടെ. കുഷ്ഠം അവന്റെ ശരീരത്തിലെല്ലായിടവും വ്യാപിച്ചിരിക്കുന്നെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്ന് പ്രഖ്യാപിക്കണം. ദേഹമാസകലം വെളുത്തിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്. Share on Facebook Share on Twitter Get this statement Link
  • 14 : എന്നാല്‍ പരു പൊട്ടിയൊലിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം; വ്രണം കാണപ്പെടുന്നെങ്കില്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്; അവന്‍ അശുദ്ധന്‍തന്നെ. Share on Facebook Share on Twitter Get this statement Link
  • 16 : വ്രണം ഉണങ്ങുകയും അവിടത്തെ തൊലി വെളുത്തനിറമുള്ളതാകുകയും ചെയ്താല്‍ അവന്‍ വീണ്ടും പുരോഹിതനെ സമീപിക്കണം. Share on Facebook Share on Twitter Get this statement Link
  • 17 : പരിശോധനയില്‍ വ്രണം ഉണങ്ങി, തൊലി വെളുത്തനിറം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ ശുദ്ധിയുള്ളവനാണ്. Share on Facebook Share on Twitter Get this statement Link
  • 18 : ? Share on Facebook Share on Twitter Get this statement Link
  • 19 : വ്രണം ഉണങ്ങിയതിനുശേഷം, തല്‍സ്ഥാനത്ത് വെളുത്ത തടിപ്പോ ചെമപ്പുംവെളുപ്പും ചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു പുരോഹിതനെ കാണിക്കണം. Share on Facebook Share on Twitter Get this statement Link
  • 20 : പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, പുരോഹിതന്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അത് ആ വ്രണത്തില്‍ നിന്നുണ്ടായ കുഷ്ഠരോഗമാണ്. Share on Facebook Share on Twitter Get this statement Link
  • 21 : എന്നാല്‍, രോമം വെളുക്കുകയോ ആ ഭാഗം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ, നിറം മങ്ങിയിരുന്നാല്‍ അവനെ പരീക്ഷണാര്‍ഥം ഏഴുദിവസത്തേക്ക് മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 22 : പാണ്ട് ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ രോഗബാധിതനാണ്. Share on Facebook Share on Twitter Get this statement Link
  • 23 : എന്നാല്‍, ശരീരത്തില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ തുടരുന്നെങ്കില്‍ അതു വ്രണത്തിന്റെ പാടുമാത്രമാണ്; പുരോഹിതന്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 24 : ശരീരത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയും ആ ഭാഗത്തെ മാംസം വെളുത്തോ അരണ്ടുചെമന്നോ ഇരിക്കുകയും ചെയ്താല്‍, പുരോഹിതന്‍ അതു പരിശോധിക്കണം. Share on Facebook Share on Twitter Get this statement Link
  • 25 : ആ ഭാഗത്തെ രോമം വെളുത്തും അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍ നിന്നുണ്ടായ കുഷ്ഠമാണ്. അവനെ അശുദ്ധനായി പ്രഖ്യാപിക്കണം; അതു കുഷ്ഠം തന്നെ. Share on Facebook Share on Twitter Get this statement Link
  • 26 : എന്നാല്‍, രോമം വെളുക്കുകയോ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിയിരുന്നാല്‍ പുരോഹിതന്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 27 : ഏഴാംദിവസം അവനെ പരിശോധിക്കണം. അതു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. Share on Facebook Share on Twitter Get this statement Link
  • 28 : എന്നാല്‍, പാണ്ട് ശരീരത്തില്‍ വ്യാപിക്കാതെ അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍ നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 29 : ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, പുരോഹിതന്‍ അതു പരിശോധിക്കണം. Share on Facebook Share on Twitter Get this statement Link
  • 30 : അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം നേര്‍ത്തു മഞ്ഞ നിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം. Share on Facebook Share on Twitter Get this statement Link
  • 31 : പുരോഹിതന്‍ ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ അവനെ ഏഴു ദിവസത്തേക്കു പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 32 : ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില് Share on Facebook Share on Twitter Get this statement Link
  • 33 : അവനെ ക്ഷൗരം ചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരം ചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടി പരീക്ഷണാര്‍ഥം മാറ്റിത്താമസിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 34 : ഏഴാംദിവസം പരിശോധിക്കുമ്പോള്‍ ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ. Share on Facebook Share on Twitter Get this statement Link
  • 35 : എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില് Share on Facebook Share on Twitter Get this statement Link
  • 36 : പുരോഹിതന്‍ അവനെ പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവന്‍ അശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 37 : പരിശോധനയില്‍ ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന്‍ രോഗവിമുക്തനായിരിക്കുന്നു. അവന്‍ ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 38 : ഒരു പുരുഷനോ സ്ത്രീക്കോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടുണ്ടായാല്‍ Share on Facebook Share on Twitter Get this statement Link
  • 39 : പുരോഹിതന്‍ അതു പരിശോധിക്കണം. പാണ്ടിനു മങ്ങിയ വെള്ളനിറമാണെങ്കില്‍ അതു ത്വക്കിലുണ്ടാകുന്ന ചുണങ്ങാണ്; അവന്‍ ശുദ്ധിയുള്ളവനാണ്. Share on Facebook Share on Twitter Get this statement Link
  • 40 : തലയില്‍നിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ കഷണ്ടിയാണ്; പക്‌ഷേ, അവന്‍ ശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 41 : തലയുടെ മുന്‍ഭാഗത്തുനിന്നു മുടി കൊഴിഞ്ഞു പോയിട്ടുള്ളവന്‍ നെറ്റിക്കഷണ്ടിയാണ്; അവന്‍ ശുദ്ധനാണ്. Share on Facebook Share on Twitter Get this statement Link
  • 42 : എന്നാല്‍ തലയില്‍ കഷണ്ടിയുള്ള ഭാഗത്ത് ചെമപ്പുകലര്‍ന്ന വെളുത്ത പാണ്ടുണ്ടെങ്കില്‍ അതു കഷണ്ടിത്തലയിലുണ്ടാകുന്ന കുഷ്ഠമാണ്. Share on Facebook Share on Twitter Get this statement Link
  • 43 : പുരോഹിതന്‍ അവനെ പരിശോധിക്കണം. Share on Facebook Share on Twitter Get this statement Link
  • 44 : തടിപ്പു ശരീരത്തില്‍ കാണുന്നതുപോലെ ചെമപ്പുകലര്‍ന്ന വെള്ളനിറമുള്ളതാണെങ്കില്‍ അവന്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്; അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. Share on Facebook Share on Twitter Get this statement Link
  • 45 : കുഷ്ഠമുള്ളവന്‍ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ ച്ചുണ്ട് തുണികൊണ്ടു മറയ്ക്കുകയും അശുദ്ധന്‍ അശുദ്ധന്‍ എന്നുവിളിച്ചുപറയുകയും വേണം. Share on Facebook Share on Twitter Get this statement Link
  • 46 : രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം. Share on Facebook Share on Twitter Get this statement Link
  • വസ്ത്രശുദ്ധി
  • 47 : കമ്പിളിവസ്ത്രത്തിലോ ചണവസ്ത്രത്തിലോ Share on Facebook Share on Twitter Get this statement Link
  • 48 : അവയുടെ ഊടിലോ പാവിലോ തുകലിലോ തുകല്‍വസ്തുക്കളിലോ Share on Facebook Share on Twitter Get this statement Link
  • 49 : പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്നതരമാണ്. അതു പുരോഹിതനെ കാണിക്കണം. Share on Facebook Share on Twitter Get this statement Link
  • 50 : അവന്‍ അതു പരിശോധിച്ചതിനുശേഷം ഏഴു ദിവസത്തേക്ക് പരീക്ഷണാര്‍ഥം അടച്ചുസൂക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 51 : ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍ വസ്ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുക്കളിലോ ആകട്ടെ - അത് അശുദ്ധമാണ്; അതു കത്തിച്ചുകളയണം. Share on Facebook Share on Twitter Get this statement Link
  • 52 : അതു കമ്പിളിയുടെയോ ചണത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ കൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ, അതു പടരുന്ന കരിമ്പനാണ്; അത് അഗ്‌നിയില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 53 : പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍കൊണ്ടുണ്ടാക്കിയവയിലോ കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍, Share on Facebook Share on Twitter Get this statement Link
  • 54 : അതു കഴുകിയെടുക്കാന്‍ കല്‍പിക്കണം. അതു പരീക്ഷണാര്‍ഥം ഏഴു ദിവസത്തേക്ക് അടച്ചുസൂക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 55 : കഴുകിയതിനുശേഷം പുരോഹിതന്‍ അതു പരിശോധിക്കണം. പാടു കണ്ടിടത്തു നിറഭേദം സംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അത് അശുദ്ധമാണ്. കരിമ്പന്‍ വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആകട്ടെ, അത് അഗ്‌നിയില്‍ ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 56 : എന്നാല്‍, കഴുകിയതിനു ശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ പാവിന്റെയോ പ്രസ്തുതഭാഗം കീറിക്കളയണം. Share on Facebook Share on Twitter Get this statement Link
  • 57 : വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ അതു പിന്നെയും കാണുന്നെങ്കില്‍ പാടു പടരുകയാണ്. Share on Facebook Share on Twitter Get this statement Link
  • 58 : ആ വസ്തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്ത്രത്തിന്റെ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുവില്‍ നിന്നോ അടയാളം അപ്രത്യക്ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ശുദ്ധമാകും. Share on Facebook Share on Twitter Get this statement Link
  • 59 : ഇതാണ് കമ്പിളിവസ്ത്രത്തിന്റെയോ ചണവസ്ത്രത്തിന്റെയോ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ കരിമ്പന്‍ ഉണ്ടായാല്‍, അതു ശുദ്ധമോ അശുദ്ധമോ എന്നു നിര്‍ണയിക്കുന്നതിനുള്ള നിയമം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:44:11 IST 2024
Back to Top