Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഹോസിയാ

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ഹോസിയായുടെ മക്കള്‍
  • 1 : ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയാ എന്നിവര്‍ യൂദായുടെയും യോവാഷിന്റെ മകന്‍ ജറോബോവാം ഇസ്രായേലിന്റെയും രാജാക്കന്‍മാരായിരുന്ന കാലത്ത് ബേരിയുടെ മകന്‍ ഹോസിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 2 : ഹോസിയാവഴി കര്‍ത്താവ് നല്‍കിയ സന്‌ദേശത്തിന്റെ തുടക്കം - അവിടുന്ന് അരുളിച്ചെയ്തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളില്‍നിന്നു മക്കളെ നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവന്‍ പോയി ദിബ്‌ലായിമിന്റെ പുത്രിയായ ഗോമറിനെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവ് ഹോസിയായോടു പറഞ്ഞു: അവനു ജസ്രേല്‍ എന്നു പേരിടുക. കാരണം, ജസ്രേലിലെ രക്തച്ചൊരിച്ചി ലിന് യേഹുവിന്റെ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്ഷിക്കും. ഇസ്രായേല്‍ ഭവനത്തിന്റെ രാജത്വം ഞാന്‍ അവസാനിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : അന്ന് ജസ്രേല്‍ത്താഴ്‌വരയില്‍ വച്ച് ഇസ്രായേലിന്റെ വില്ലു ഞാന്‍ ഒടിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് ഒരു പുത്രിയെ പ്രസവിച്ചു. കര്‍ത്താവ് ഹോസിയായോട് അരുളിച്ചെയ്തു: നീ അവള്‍ക്കു കരുണ ലഭിക്കാത്തവള്‍ എന്നു പേരിടുക. കാരണം, ഞാന്‍ ഇസ്രായേല്‍ ഭവനത്തോട് ഇനി കരുണ കാണിക്കുകയോ അവരുടെ തെറ്റുകള്‍ ക്ഷമിക്കുകയോ ഇല്ല. Share on Facebook Share on Twitter Get this statement Link
  • 7 : എന്നാല്‍, യൂദാഗോത്രത്തോടു ഞാന്‍ കരുണ കാണിക്കും. വില്ലോ വാളോയുദ്ധമോ കുതിരയോ കുതിരപ്പട്ടാളമോ അല്ല അവരുടെ ദൈവമായ കര്‍ത്താവുതന്നെ അവരെ രക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : കരുണ ലഭിക്കാത്തവളുടെ മുലകുടി മാറിയപ്പോള്‍ ഗോമെര്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് അരുളിച്ചെയ്തു: അവന് എന്റെ ജനമല്ല എന്നു പേരിടുക. കാരണം, നിങ്ങള്‍ എന്റെ ജനമല്ല; ഞാന്‍ നിങ്ങളുടെ ദൈവവുമല്ല. Share on Facebook Share on Twitter Get this statement Link
  • 10 : എങ്കിലും ഇസ്രായേല്‍ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അപരിമേയവും സംഖ്യാതീതവുമാകും; നിങ്ങള്‍ എന്റെ ജനമല്ല എന്നു പറഞ്ഞതിനുപകരം ജീവിക്കുന്ന ദൈവത്തിന്റെ പുത്രര്‍ എന്ന് അവരെപ്പറ്റി പറയപ്പെടും. Share on Facebook Share on Twitter Get this statement Link
  • 11 : യൂദായിലെയും ഇസ്രായേലിലെയും ജനം ഒന്നിച്ചുചേരും, അവര്‍ തങ്ങള്‍ക്കായി ഒരു തലവനെ നിയമിക്കും. അവര്‍ ദേശത്തു പടര്‍ന്ന് ഐശ്വര്യം പ്രാപിക്കും. ജസ്രേലിന്റെ ദിനം മഹത്വപൂര്‍ണമായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 19:25:43 IST 2024
Back to Top