Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

പന്ത്രണ്ടാം അദ്ധ്യായം


അദ്ധ്യായം 12

    യുഗാന്തം
  • 1 : അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും. Share on Facebook Share on Twitter Get this statement Link
  • 2 : ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. Share on Facebook Share on Twitter Get this statement Link
  • 3 : ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : ദാനിയേലേ, അവസാനദിവസംവരെ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ധിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 5 : ദാനിയേലായ ഞാന്‍ നോക്കി. ഇതാ, മറ്റു രണ്ടുപേര്‍; ഒരുവന്‍ അരുവിയുടെ ഇക്കരെയും അപരന്‍ അക്കരെയും നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അരുവിയുടെ മുകള്‍ഭാഗത്തുനിന്ന ചണവ സ്ത്രധാരിയോട് അവരില്‍ ഒരുവന്‍ ചോദിച്ചു: ഈ അദ്ഭുതങ്ങള്‍ അവസാനിക്കാന്‍ എത്രകാലം വേണം? Share on Facebook Share on Twitter Get this statement Link
  • 7 : അരുവിയുടെ മുകള്‍ഭാഗത്തു നിന്നിരുന്ന ചണവസ്ത്രധാരി വലത്തുകൈയും ഇടത്തുകൈയും ആകാശത്തിനുനേരേ ഉയര്‍ത്തി, എന്നേക്കും ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിടുന്നതു ഞാന്‍ കേട്ടു. അതു സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവനിവൃത്തിയാകും. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ കേട്ടെങ്കിലും എനിക്കു മനസ്‌സിലായില്ല; അതുകൊണ്ടു ഞാന്‍ ചോദിച്ചു: പ്രഭോ ഇതിന്റെ യെല്ലാം പൊരുള്‍ എന്താണ്? Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്റെ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്. Share on Facebook Share on Twitter Get this statement Link
  • 10 : അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛതപ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും. Share on Facebook Share on Twitter Get this statement Link
  • 12 : ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍. Share on Facebook Share on Twitter Get this statement Link
  • 13 : എന്നാല്‍, നീ പോയി വിശ്രമിക്കുക. അവ സാനദിവസം നീ നിന്റെ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 16:45:40 IST 2024
Back to Top