Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    
  • 1 : അവനു സഹായവും ശക്തിയും നല്‍കാന്‍ മേദിയക്കാരനായ ദാരിയൂസിന്റെ ഒന്നാം ഭരണവര്‍ഷം ഞാന്‍ എത്തി. Share on Facebook Share on Twitter Get this statement Link
  • ഈജിപ്തും സിറിയയും
  • 2 : ഇപ്പോള്‍ ഞാന്‍ നിനക്കു സത്യം വെളിപ്പെടുത്തിത്തരും. പേര്‍ഷ്യയില്‍ മൂന്നു രാജാക്കന്‍മാര്‍കൂടി ഉയര്‍ന്നുവരും; നാലാമതൊരുവന്‍, അവരെല്ലാവരെയുംകാള്‍ സമ്പന്നനായിരിക്കും; സമ്പത്തുമൂലം ശക്തനായിത്തീരുമ്പോള്‍ അവന്‍ എല്ലാവരെയുംയവനരാജ്യത്തിനെതിരേ ഇളക്കിവിടും. Share on Facebook Share on Twitter Get this statement Link
  • 3 : പിന്നെ ശക്ത നായ ഒരു രാജാവു വരും; അവന്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും; സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ ഉച്ചകോടിയില്‍ എത്തുമ്പോള്‍ അവന്റെ സാമ്രാജ്യം തകര്‍ന്ന് ആകാശത്തിന്റെ നാലു കാറ്റുകളിലും ലയിക്കും. അത് അവന്റെ സന്തതികള്‍ക്കു ലഭിക്കുകയില്ല. അവന്റെ പ്രാബല്യം പിന്‍ഗാമികള്‍ക്ക് ഉണ്ടാവുകയില്ല. അവന്റെ സാമ്രാജ്യം പിഴുതെടുത്തു അന്യര്‍ക്ക് നല്‍കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 5 : അപ്പോള്‍ ദക്ഷിണദേശത്തെ രാജാവ് പ്രബലനാകും. എന്നാല്‍, അവന്റെ പ്രഭുക്കന്‍മാരിലൊരുവന്‍ അവനെക്കാള്‍ ശക്തനാകും. അവന്റെ സാമ്രാജ്യം വളരെ വിപുലമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ സഖ്യം ചെയ്യും. ദക്ഷിണദേശത്തെ രാജാവിന്റെ പുത്രി സമാധാനം സ്ഥാപിക്കാന്‍ ഉത്തരദേശത്തെ രാജാവിന്റെ അടുത്ത് എത്തും. എന്നാല്‍ അവളുടെ പ്രാബല്യം നീണ്ടുനില്‍ക്കുകയില്ല. അവനും അവന്റെ സന്തതിയും നിലനില്‍ക്കുകയില്ല. അവളും അവളുടെ സേവകരും അവളെ അവകാശപ്പെടുത്തിയിരുന്നവനും വധിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 7 : ആ കാലങ്ങളില്‍ അവന്റെ സ്ഥാനത്ത് അവളുടെ വേരുകളില്‍ നിന്ന് ഒരു മുള ഉയര്‍ന്നുവരും; അവന്‍ ഉത്തരദേശത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന്, കോട്ടയില്‍ പ്രവേശിച്ച്, അവരോടെതിര്‍ത്തു ജയിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : അവരുടെ ദേവന്‍മാരുടെ വിഗ്രഹങ്ങളും അമൂല്യമായ പൊന്‍വെള്ളിപ്പാത്രങ്ങളും അവന്‍ ഈജിപ്തിലേക്കു കൊണ്ടുപോകും; കുറെക്കാലത്തേക്ക് ഉത്തരദേശത്തെ രാജാവിനെ ആക്രമിക്കുന്നതില്‍നിന്ന് അവന്‍ വിട്ടുനില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 9 : അപ്പോള്‍ ഉത്തരദേശത്തെ രാജാവ് ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശത്തേക്കു വരും; എന്നാല്‍, അവന്‍ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകും. Share on Facebook Share on Twitter Get this statement Link
  • 10 : അവന്റെ പുത്രന്‍മാര്‍യുദ്ധം ചെയ്യുകയും ഒരു മഹാസൈന്യത്തെ ശേഖരിക്കുകയും ചെയ്യും; അവര്‍ ഇരച്ചുകയറും. അങ്ങനെ വീണ്ടും അവന്റെ കോട്ടയുടെ അടുത്തുവരെയുദ്ധം എത്തും. Share on Facebook Share on Twitter Get this statement Link
  • 11 : അപ്പോള്‍, ദക്ഷിണദേശത്തെ രാജാവ് കോപം പൂണ്ടുപുറപ്പെട്ട് വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. ആ സൈന്യം അവന്റെ കൈയില്‍ ഏല്‍പിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 12 : ആ വ്യൂഹം പിടിക്കപ്പെടുമ്പോള്‍ അവന്‍ അഹങ്കരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ വീഴ്ത്തുകയും ചെയ്യും; പക്‌ഷേ, അവന്‍ പ്രബലനാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 13 : ഉത്തരദേശത്തെ രാജാവ് പൂര്‍വാധികം ശക്തമായ സൈന്യവ്യൂഹത്തെ വീണ്ടും ഒരുക്കും; ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഒരു മഹാസൈന്യവും വിപുലമായ ആയുധശേഖരവുമായി അവന്‍ വരും. Share on Facebook Share on Twitter Get this statement Link
  • 14 : അക്കാലത്ത് അനേകര്‍ ദക്ഷിണദേശത്തെ രാജാവിനെതിരേ ഉയര്‍ന്നുവരും; നിന്റെ ജനത്തില്‍പ്പെട്ട അക്രമികള്‍, ഈ ദര്‍ശനം നിവൃത്തിയാകേണ്ടതിന് അവനെതിരേ കലഹിക്കും; എന്നാല്‍, അവര്‍ പരാജയപ്പെടും. Share on Facebook Share on Twitter Get this statement Link
  • 15 : അപ്പോള്‍ ഉത്തരദേശത്തെ രാജാവുവന്ന്, ഉപരോധം ഏര്‍പ്പെടുത്തി, സുരക്ഷിതനഗരം പിടിച്ചടക്കും. ദക്ഷിണദേശത്തെ സൈന്യത്തിന്, അവന്റെ ധീരയോദ്ധാക്കള്‍ക്കുപോലും, പിടിച്ചുനില്‍ക്കാന്‍ ശക്തിയുണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍, ആക്രമണകാരി സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും; ആര്‍ക്കും അവനെ ചെറുത്തുനില്‍ക്കാന്‍ കഴിയുകയില്ല. മഹത്ത്വത്തിന്റെ ദേശത്ത് അവന്‍ നില്‍ക്കുകയും അത് അവന്റെ പിടിയില്‍ അമരുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 17 : ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശങ്ങള്‍ മുഴുവന്‍ കീഴടക്കാന്‍ അവന്‍ തീരുമാനിക്കും; അവനുമായി സന്ധിചെയ്യുകയും, അവനെ നശിപ്പിക്കാന്‍ വേണ്ടി, തന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യും. എന്നാല്‍, ആ ശ്രമം വിജയിക്കുകയില്ല. അത് അവന് ഉപകരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 18 : അനന്തരം അവന്‍ തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് അവയില്‍ പലതും പിടിച്ചടക്കും; പക്‌ഷേ, ഒരു സൈന്യാധിപന്‍ അവന്റെ ഔദ്ധത്യത്തിനു കടിഞ്ഞാണിടും. ആ അഹങ്കാരം അവനെതിരായിത്തന്നെതിരിയും. Share on Facebook Share on Twitter Get this statement Link
  • 19 : അപ്പോള്‍, അവന്‍ സ്വന്തം നാട്ടിലെ കോട്ടകളിലേക്കു മടങ്ങും; പക്‌ഷേ, അവന്‍ കാലിടറിവീഴും; അത് അവന്റെ അവസാനമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : പിന്നെ, അവന്റെ സ്ഥാനത്ത് മറ്റൊരുവന്‍ ഉയര്‍ന്നുവരും. അവന്‍ മഹത്ത്വത്തിന്റെ ദേശത്തുനിന്നു കപ്പം പിരിക്കാന്‍ ഒരുവനെ അയയ്ക്കും; എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ പരസ്യമായിട്ടോയുദ്ധത്തിലോ അല്ലാതെ സംഹരിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 21 : അവന്റെ സ്ഥാനത്തു നിന്ദ്യനായ വേറൊരുവന്‍ ഉയരും; അവനു രാജപദവി ലഭിച്ചിരുന്നില്ല. അവന്‍ മുന്നറിയിപ്പൊന്നും കൂടാതെ ചതിയില്‍ രാജ്യം കരസ്ഥമാക്കും. Share on Facebook Share on Twitter Get this statement Link
  • 22 : അവന്‍ തന്റെ മുന്‍പില്‍നിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും, തൂത്തുമാറ്റും. Share on Facebook Share on Twitter Get this statement Link
  • 23 : സന്ധിചെയ്യുന്ന നിമിഷംമുതല്‍ അവന്‍ വഞ്ചനയോടെ പെരുമാറും; അനുയായികള്‍ കുറച്ചേ ഉള്ളുവെങ്കിലും അവന്‍ പ്രബലനാകും. Share on Facebook Share on Twitter Get this statement Link
  • 24 : മുന്നറിയിപ്പുകൂടാതെ, ദേശത്തെ ഏറ്റവും സമ്പന്നമായ ഭാഗങ്ങളിലേക്കു കടന്നുവരും. പിതാക്കന്‍മാരോ പിതാമഹന്‍മാരോ ചെയ്തിട്ടില്ലാത്ത ക്രൂരത കള്‍ അവന്‍ ചെയ്യും. തന്റെ അനുചരന്‍മാര്‍ക്ക് അവന്‍ കൊള്ളവസ്തു പങ്കിട്ടുകൊടുക്കും. അവന്‍ ശക്തിദുര്‍ഗങ്ങള്‍ക്കെതിരേ ഉപായങ്ങള്‍ പ്രയോഗിക്കും; പക്‌ഷേ, കുറെക്കാലത്തേക്കു മാത്രമേ അതു വിജയിക്കുകയുള്ളു. Share on Facebook Share on Twitter Get this statement Link
  • 25 : ശക്തിയും ധൈര്യവും ഉണര്‍ന്ന് അവന്‍ ഒരു മഹാസൈന്യവുമായി ദക്ഷിണദേശത്തെ രാജാവിനെതിരേ വരും; ദക്ഷിണദേശത്തെ രാജാവ് വളരെ വലുതും അതിശക്തവുമായ ഒരു സൈന്യത്തോടുകൂടെ അവനെ നേരിടും; എന്നാല്‍, ചതിപ്രയോഗംമൂലം അവനു പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 26 : അവന്റെ മേശയില്‍ ഭക്ഷിക്കുന്നവന്‍തന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം നിര്‍മാര്‍ജനം ചെയ്യപ്പെടുകയും അനേകര്‍ മരിച്ചുവീഴുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 27 : ഈ രണ്ടു രാജാക്കന്‍മാരുടെയും മനസ്‌സുകള്‍ തിന്‍മയിലേക്കു ചാഞ്ഞിരിക്കും; ഒരേ മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് അവര്‍ അസത്യം പറയും, പക്‌ഷേ, ഒന്നും ഫലിക്കുകയില്ല. കാരണം, അവസാനത്തിനുള്ള നിശ്ചിതസമയം ആസന്നമായിട്ടില്ല. Share on Facebook Share on Twitter Get this statement Link
  • 28 : അവന്‍ വലിയ സമ്പത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്‌ഷേ, അവന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും; അവന്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുകയും സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 29 : നിശ്ചിതസമയത്ത് അവന്‍ തെക്കോട്ടു മടങ്ങിവരും; ഇത്തവണമുന്‍പത്തേതുപോലെ ആയിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 30 : കിത്തിമിലെ കപ്പലുകള്‍ അവനെ എതിര്‍ക്കും; അവന്‍ ഭയപ്പെട്ട്, പിന്‍മാറി, തിരിച്ചുവന്ന്, ക്രുദ്ധനായി വിശുദ്ധ ഉടമ്പടിക്കെതിരേ പ്രവര്‍ത്തിക്കും. അവന്‍ പിന്‍വാങ്ങി വിശുദ്ധ ഉടമ്പടി ഉപേക്ഷിച്ചവരുടെ വാക്കു ശ്രവിക്കും. Share on Facebook Share on Twitter Get this statement Link
  • 31 : അവന്റെ സൈന്യം വന്ന് ദേവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്‌ളേച്ഛ വിഗ്രഹം അവിടെ സ്ഥാപിക്കും. Share on Facebook Share on Twitter Get this statement Link
  • 32 : ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖ സ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : കുറേക്കാലത്തേക്ക് അവര്‍ വാളും തീയും അടിമത്തവും കവര്‍ച്ചയുംകൊണ്ട് വീഴുമെങ്കിലും ജനത്തിന്റെ ഇടയിലെ ജ്ഞാനികള്‍ അനേകര്‍ക്ക് അറിവുപകരും. Share on Facebook Share on Twitter Get this statement Link
  • 34 : വീഴുമ്പോള്‍ അവര്‍ക്കു സഹായം ലഭിക്കാതിരിക്കുകയില്ല. അവരോടു ചേ രുന്ന പലരും കപടോദ്‌ദേശ്യത്തോടെ ആയിരിക്കും അങ്ങനെ ചെയ്യുക. Share on Facebook Share on Twitter Get this statement Link
  • 35 : ജ്ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്ധീകരിക്കാനും നിര്‍മലരാക്കിവെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു. Share on Facebook Share on Twitter Get this statement Link
  • 36 : രാജാവ് സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും. അവന്‍ തന്നെത്തന്നെ ഉയര്‍ത്തുകയും സകല ദേവന്‍മാര്‍ക്കും ഉപരിയായി മഹത്വപ്പെടുത്തുകയും, ദേവന്‍മാര്‍ക്കും ദൈവമായവനെതിരേ ഭീകരദൂഷണം പറയുകയും ചെയ്യും; ക്രോധം പൂര്‍ത്തിയാകുന്നതുവരെ അവന്‍ അഭിവൃദ്ധി പ്രാപിക്കും; എന്തെന്നാല്‍, നിശ്ചയിക്കപ്പെട്ടത് സംഭവിക്കേണ്ടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 37 : തന്റെ പിതാക്കന്‍മാരുടെ ദേവന്‍മാരെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ അവന്‍ കൂട്ടാക്കുകയില്ല; എല്ലാവര്‍ക്കുമുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിനാല്‍ അവന്‍ ഒരു ദേവനെയും വകവയ്ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 38 : അവയ്ക്കു പകരം അവന്‍ കോട്ടകളുടെദേവനെ ആദരിക്കും; തന്റെ പിതാക്കന്‍മാര്‍ അറിയാത്ത ദേവനെ സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, വിലയേറിയ സമ്മാനങ്ങള്‍ എന്നിവകൊണ്ട് അവന്‍ ബഹുമാനിക്കും. Share on Facebook Share on Twitter Get this statement Link
  • 39 : ഏറ്റവും ശക്തമായ കോട്ടകളോട് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെ മേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 40 : അവസാനനാളില്‍ ദക്ഷിണദേശത്തെ രാജാവ് അവനെ ആക്രമിക്കും; പക്‌ഷേ, ഉത്തരദേശരാജാവ് രഥങ്ങളും അശ്വസേനയും അനേകം കപ്പലുകളുമായി, ചുഴലിക്കാറ്റുപോലെ, അവനെതിരേ ആഞ്ഞടിക്കും; രാജ്യങ്ങളുടെമേല്‍ ഇരച്ചുകയറുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 41 : അവന്‍ മഹത്വത്തിന്റെ ദേശത്തു വന്നെത്തും. പതിനായിരക്കണക്കിന് ആളുകള്‍ വീഴും. എന്നാല്‍ ഏദോമും, മൊവാബും, അമ്മോന്യരുടെ പ്രധാന ഭാഗങ്ങളും അവന്റെ കൈയില്‍നിന്നു മോചിപ്പിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 42 : അവന്‍ രാജ്യങ്ങള്‍ക്കെതിരേ കൈനീട്ടും; ഈജിപ്തുദേശം രക്ഷപെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 43 : അവന്‍ ഈജിപ്തിലെ സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും സ്വന്തമാക്കും. ലിബിയക്കാരും എത്യോപ്യാക്കാരും അവനെ അനുഗമിക്കും. Share on Facebook Share on Twitter Get this statement Link
  • 44 : എന്നാല്‍, കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ അസ്വസ്ഥനാക്കും; അവന്‍ മഹാകോപത്തോടെ പുറപ്പെട്ട് അനേകരെ ഉന്‍മൂലനം ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 45 : അവന്‍ തന്റെ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ കടലിനും മഹത്വപൂര്‍ണമായ വിശുദ്ധഗിരിക്കും ഇടയ്ക്കു നിര്‍മിക്കും; എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്റെ ജീവിതം ഒടുങ്ങും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 11:43:40 IST 2024
Back to Top