Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

  ദാനിയേലും കൂട്ടുകാരും രാജകൊട്ടാരത്തില്‍
 • 1 : യൂദാരാജാവായയഹോയാക്കിമിന്റെ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു. Share on Facebook Share on Twitter Get this statement Link
 • 2 : കര്‍ത്താവ് യൂദാരാജാവായയഹോയാക്കിമിനെ അവന് ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന് അവനു നല്‍കി. നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്ത് തന്റെ ദേവന്റെ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്റെ ഭണ്‍ഡാരത്തില്‍ സൂക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 3 : ഷണ്‍ഡന്‍മാരുടെ നായകനായ അഷ്‌പേനാസിനോടു രാജാവ് കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനിച്ച കുറെ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക. Share on Facebook Share on Twitter Get this statement Link
 • 4 : അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും വിജ്ഞാനമാര്‍ജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും ആയയുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
 • 5 : വിഭവ സമൃദ്ധമായരാജകീയഭക്ഷണത്തിന്റെയും രാജാവ് കുടിച്ചിരുന്ന വീഞ്ഞിന്റെയും ഓഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവ് നിര്‍ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു. Share on Facebook Share on Twitter Get this statement Link
 • 6 : ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
 • 7 : കൊട്ടാരഷണ്‍ഡന്‍മാരുടെ നായകന്‍ അവര്‍ക്കു പേരുകള്‍ നല്‍കി: ദാനിയേലിനെ ബല്‍ത്തെഷാസര്‍ എന്നും ഹനനിയായെ ഷദ്രാക് എന്നും മിഷായേലിനെ മെഷാക്ക് എന്നും അസറിയായെ അബെദ്‌നെഗോ എന്നും വിളിച്ചു. Share on Facebook Share on Twitter Get this statement Link
 • 8 : എന്നാല്‍, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവന്‍ ഷണ്‍ഡന്‍മാരുടെ നായകനോട് അഭ്യര്‍ഥിച്ചു. Share on Facebook Share on Twitter Get this statement Link
 • 9 : ദാനിയേലിനോട് അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി. Share on Facebook Share on Twitter Get this statement Link
 • 10 : അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റുയുവാക്കന്‍മാരെക്കാള്‍ നീ ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങള്‍ തരാന്‍ നിയോഗിച്ച എന്റെ രാജാവ് കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്ഷം എന്റെ ജീവന്‍ നീ അപകടത്തിലാക്കും. Share on Facebook Share on Twitter Get this statement Link
 • 11 : തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന ഷണ്‍ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേല്‍ പറഞ്ഞു: Share on Facebook Share on Twitter Get this statement Link
 • 12 : നിന്റെ ഈ ദാസന്‍മാരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു നോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്ഷണവും ജലവും മാത്രം തരുക. Share on Facebook Share on Twitter Get this statement Link
 • 13 : അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്നയുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച് നിന്റെ ദാസന്‍മാരോടു വര്‍ത്തിച്ചാലും. Share on Facebook Share on Twitter Get this statement Link
 • 14 : അവരുടെ വാക്കുകേട്ട് അവന്‍ അവരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
 • 15 : പത്തുദിവസങ്ങള്‍ക്കുശേഷം അവര്‍ രാജ കീയ ഭക്ഷണം കഴിച്ചിരുന്നയുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 16 : അതുകൊണ്ട്, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവര്‍ക്കു സസ്യഭക്ഷണം നല്‍കി. Share on Facebook Share on Twitter Get this statement Link
 • 17 : ദൈവം ഈ നാലുയുവാക്കള്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അറിവും സാമര്‍ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു. Share on Facebook Share on Twitter Get this statement Link
 • 18 : അവരെ തന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ് കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍ പ്രധാന ഷണ്‍ഡന്‍ അവരെ നബുക്കദ്‌നേസറിന്റെ മുന്‍പില്‍ കൊണ്ടുവന്നു. Share on Facebook Share on Twitter Get this statement Link
 • 19 : രാജാവ് അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
 • 20 : വിജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു. Share on Facebook Share on Twitter Get this statement Link
 • 21 : സൈറസ്‌രാജാവിന്റെ ഒന്നാം ഭരണ വര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Wed Oct 27 09:31:50 IST 2021
Back to Top