Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

നാല്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 48

    ഗോത്രങ്ങളുടെ ഓഹരി
  • 1 : ഗോത്രങ്ങളുടെ പേരുകള്‍ ഇവയാണ്: വടക്കേ അതിര്‍ത്തിയിലാരംഭിച്ച് കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്‌ക്കസിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാന്‍ ആണ് ഒരു ഭാഗം. Share on Facebook Share on Twitter Get this statement Link
  • 2 : അതിനോടുചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെ ആഷേറിന്റെ ഓഹരിയാണ്. Share on Facebook Share on Twitter Get this statement Link
  • 3 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് നഫ്താലിയുടേത്. Share on Facebook Share on Twitter Get this statement Link
  • 4 : അ തിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാ റുവരെ മാനാസ്‌സെയുടെ ഓഹരിയാണ്. Share on Facebook Share on Twitter Get this statement Link
  • 5 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് എഫ്രായിമിന്റെ അവ കാശം. Share on Facebook Share on Twitter Get this statement Link
  • 6 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്റെ ഓഹരിയാണ്. Share on Facebook Share on Twitter Get this statement Link
  • 7 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • വിശുദ്ധ ഓഹരി
  • 8 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരം മുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിന് തുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാ റായി നിങ്ങള്‍ നീക്കിവയ്ക്കുന്ന ഒരു ഭാഗം; അതിനു മധ്യേയായിരിക്കും വിശുദ്ധമന്ദിരം. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവിനുവേണ്ടി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സ്ഥലത്തിന്റെ നീളം ഇരുപത്ത യ്യായിരം മുഴവും വീതി പതിനായിരം മുഴവും ആയിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : വിശുദ്ധ ഓഹരിയായി നീക്കിവയ്‌ക്കേണ്ടത് ഇവയാണ്: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും, പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഒരു ഭാഗം പുരോഹിതന്‍മാര്‍ക്കായി നീക്കിവയ്ക്കണം. അതിന്റെ മധ്യത്തിലായിരിക്കണം കര്‍ത്താവിന്റെ വിശുദ്ധമന്ദിരം. Share on Facebook Share on Twitter Get this statement Link
  • 11 : ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്റെ ആലയത്തിന്റെ ചുമതല വഹിച്ച അഭിഷിക്തപുരോഹിതരായ സാദോക്കിന്റെ പുത്രന്‍മാര്‍ക്കുള്ളതാണിത്. Share on Facebook Share on Twitter Get this statement Link
  • 12 : ലേവ്യരുടെ അതിര്‍ത്തിയോടു ചേര്‍ന്ന് വിശുദ്ധ ഓഹരിയില്‍നിന്ന് വേര്‍തിരിച്ചെടുത്ത അതിവിശുദ്ധമായ ഓ ഹരിയാണ് അവരുടേത്. Share on Facebook Share on Twitter Get this statement Link
  • 13 : പുരോഹിതന്‍മാരുടെതിനോടു ചേര്‍ന്ന് ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും ഒരു ഓഹരി ലേവ്യര്‍ക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരം മുഴവും. വീതി പതിനായിരം മുഴവും. Share on Facebook Share on Twitter Get this statement Link
  • 14 : അവര്‍ അതു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ദേശത്തിന്റെ ഈ വിശിഷ്ട ഭാഗം അവര്‍ അന്യാധീനപ്പെടുത്തിക്കളയരുത്. എന്തെന്നാല്‍ അതു കര്‍ത്താവിനു വിശുദ്ധമാണ്. Share on Facebook Share on Twitter Get this statement Link
  • 15 : ശേഷിച്ച അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പട്ടണത്തിലെ സാധാരണ ആവശ്യത്തിനും താമ സത്തിനും പ്രാന്തപ്രദേശത്തിനും വേണ്ടിയാണ്. നഗരം അതിന്റെ മദ്ധ്യത്തിലായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : അതിന്റെ അളവുകള്‍ ഇതായിരിക്കണം: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നാലായിരത്തിയഞ്ഞൂറു മുഴംവീതം. Share on Facebook Share on Twitter Get this statement Link
  • 17 : നഗരത്തിനൊരു തുറസ്‌സായ സ്ഥലമുണ്ടായിരിക്കണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതം. Share on Facebook Share on Twitter Get this statement Link
  • 18 : വിശുദ്ധ ഓഹരിയുടെ അരികുചേര്‍ന്ന് മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്പന്നങ്ങള്‍ നഗരത്തിലെ ജോലിക്കാര്‍ക്ക് ഭക്ഷ ണത്തിനുള്ളതാണ്. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷി ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 20 : നിങ്ങള്‍ നീക്കിവയ്ക്കുന്ന മുഴുവന്‍ ഭാഗവും - വിശുദ്ധ ഓഹരിയും നഗരസ്വത്തും കൂടി- ഇരുപത്തയ്യായിരം മുഴത്തില്‍ സമചതുരമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 21 : വിശുദ്ധ ഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്ന ഭാഗം രാജാവിനുള്ളതാണ്. വിശുദ്ധ ഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്ന് കിഴക്കേ അതിരുവരെയും പടിഞ്ഞാറേ അതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചു കിടക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. വിശുദ്ധ ഓഹരിയും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും അതിന്റെ നടുക്കായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 22 : നഗരത്തിന്റെയും ലേവ്യരുടെയും സ്വത്തുക്കള്‍ രാജാവിന്റെ ഓഹരിയുടെ മധ്യത്തിലായിരിക്കണം. രാജാവിന്റെ ഓഹരി യൂദായുടെയും ബഞ്ചമിന്റെയും അതിരുകള്‍ക്കിടയിലും. Share on Facebook Share on Twitter Get this statement Link
  • മറ്റു ഗോത്രങ്ങളുടെ ഓഹരി
  • 23 : ബാക്കിയുള്ള ഗോത്രങ്ങളുടെ ഓഹരി: കിഴക്കു മുതല്‍ പടിഞ്ഞാറുവരെ ബഞ്ചമിന്റെ ഭാഗം. Share on Facebook Share on Twitter Get this statement Link
  • 24 : അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറു വരെയാണ് ശിമയോന്റെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 25 : അതിനോടു ചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇസാക്കറിന്റെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 26 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സെബുലൂന്റെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 27 : അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഗാദിന്റെ ഓഹരി. Share on Facebook Share on Twitter Get this statement Link
  • 28 : ഗാദിന്റെ അതിരിനോടുചേര്‍ന്ന് തെക്കോട്ട് താമാര്‍മുതല്‍ മെറിബത്കാദെഷ്ജലാശയംവരെയും അവിടെനിന്ന് ഈജിപ്തുതോടുവഴി മഹാസമുദ്രംവരെയുമാണ് തെക്കേ അതിര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ പൈതൃകാവകാശമായി നിങ്ങള്‍ വിഭജിച്ചെടുക്കേണ്ട ദേശമിതാണ്. ഇവയാണ് അവരുടെ ഓഹരികള്‍ -ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • ജറുസലെം കവാടങ്ങള്‍
  • 30 : പട്ടണത്തിന്റെ പുറത്തേക്കുള്ള കവാടങ്ങള്‍: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്ത് മൂന്നു കവാടങ്ങള്‍ - Share on Facebook Share on Twitter Get this statement Link
  • 31 : റൂബന്റെയും യൂദായുടെയും ലേവിയുടെയും ഓരോന്ന്. ഇസ്രായേല്‍ ഗോത്രങ്ങളുടെ പേരിലാണ് കവാടങ്ങള്‍ അറിയപ്പെടുക. Share on Facebook Share on Twitter Get this statement Link
  • 32 : നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള കിഴക്കുവശത്ത് മൂന്നു കവാടങ്ങള്‍ - ജോസഫിന്റെയും ബഞ്ചമിന്റെയും ദാനിന്റെയും. Share on Facebook Share on Twitter Get this statement Link
  • 33 : നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള തെക്കുവശത്ത് മൂന്നു കവാടങ്ങള്‍ - ശിമയോന്റെയും ഇസാക്കറിന്റെയും സെബുലൂന്റെയും. Share on Facebook Share on Twitter Get this statement Link
  • 34 : നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള പ ടിഞ്ഞാറുവശത്ത് മൂന്നു കവാടങ്ങള്‍ വേഗാദിന്റെയും ആഷേറിന്‍േറ യും നഫ്താലിയുടെയും. Share on Facebook Share on Twitter Get this statement Link
  • 35 : നഗരത്തിന്റെ ചുറ്റളവ് പതി നെണ്ണായിരം മുഴമായിരിക്കണം. ഇനിമേല്‍ നഗരത്തിന്റെ പേര്‌യാഹ്‌വെഷാമാ എന്നായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 19:53:34 IST 2024
Back to Top