Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസെക്കിയേല്‍

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

  കര്‍ത്താവിന്റെ വാള്‍
 • 1 : കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
 • 2 : മനുഷ്യപുത്രാ, ജറുസലെമിനു നേരേ മുഖം തിരിച്ചു വിശുദ്ധസ്ഥലങ്ങള്‍ക്കെതിരായി പ്രഘോഷിക്കുക; Share on Facebook Share on Twitter Get this statement Link
 • 3 : ഇസ്രായേല്‍ ദേശത്തിനെതിരേ പ്രവചിക്കുക; ഇസ്രായേല്‍ ഭവനത്തോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്കെതിരാണ്. ഉറയില്‍ നിന്നു വാളൂരി നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്നു ഞാന്‍ വെട്ടിമാറ്റും. Share on Facebook Share on Twitter Get this statement Link
 • 4 : നീതിമാന്‍മാരെയും ദുഷ്ടന്‍മാരെയും നിന്നില്‍നിന്ന് വെട്ടിമാറ്റാനായിത്തന്നെയാണ് തെക്കുമുതല്‍ വടക്കുവരെയുള്ള എല്ലാവര്‍ക്കുമെതിരായി ഞാന്‍ ഉറയില്‍നിന്നു വാളൂ രുന്നത്. Share on Facebook Share on Twitter Get this statement Link
 • 5 : കര്‍ത്താവായ ഞാന്‍ ഉറയില്‍നിന്നു വാള്‍ ഊരിയിരിക്കുന്നു എന്ന് എല്ലാവരും അറിയും. അത് ഇനി ഒരിക്കലും ഉറയിലിടുകയില്ല. Share on Facebook Share on Twitter Get this statement Link
 • 6 : മനുഷ്യപുത്രാ, അവരുടെ മുമ്പില്‍ കഠിനദുഃഖത്തോടെ, ഹൃദയം പൊട്ടുമാറു നെടുവീര്‍പ്പിടുക. Share on Facebook Share on Twitter Get this statement Link
 • 7 : നീ എന്തിനാണ് നെടുവീര്‍പ്പി ടുന്നതെന്ന് അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണ്; അത് ശ്രവിക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും. എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാ മനസ്‌സുകളും തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 8 : എനിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: Share on Facebook Share on Twitter Get this statement Link
 • 9 : മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയ വാള്‍. Share on Facebook Share on Twitter Get this statement Link
 • 10 : വധത്തിനായി അതിനു മൂര്‍ച്ച കൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാന്‍ അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്ക് ഉല്ലസിക്കാമെന്നോ? എന്റെ പുത്രന്റെ ചേങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു. Share on Facebook Share on Twitter Get this statement Link
 • 11 : ആകയാല്‍ ഉടനെ ഉപയോഗിക്കാന്‍ വേണ്ടിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്റെ കൈയില്‍ കൊടുക്കാന്‍വേണ്ടി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 12 : മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക. Share on Facebook Share on Twitter Get this statement Link
 • 13 : നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുണ്ടാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 14 : മനുഷ്യപുത്രാ, നീ പ്രവചിക്കുക. കൈകൊട്ടുക; സംഹാരഖഡ്ഗം വീണ്ടും വീണ്ടും അവരുടെമേല്‍ പതിക്കട്ടെ. അവര്‍ക്കു ചുറ്റും ചുഴറ്റുന്ന കൊലവാളാണിത്. Share on Facebook Share on Twitter Get this statement Link
 • 15 : അവരുടെ ധൈര്യം കെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനും വേണ്ടി ഓരോ കവാടത്തിലും ഞാന്‍ സ്ഥാപിച്ചിരിക്കുന്ന വാളാണത്. ഇടിവാള്‍പോലെ തിളങ്ങുന്നതിന് മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതും ആണ് അത്. Share on Facebook Share on Twitter Get this statement Link
 • 16 : ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക. Share on Facebook Share on Twitter Get this statement Link
 • 17 : ഞാനും കൈകൊട്ടും. എന്റെ ക്രോധത്തിനു തൃപ്തി വരുത്തും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 18 : കര്‍ത്താവ് എന്നോട് വീണ്ടും അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
 • 19 : മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവിന്റെ വാള്‍ കടന്നുവരുന്നതിനു രണ്ടു വഴികള്‍ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. നഗരത്തിലേക്കുള്ള വഴി ആരംഭിക്കുന്നിടത്തു ഒരു ചൂണ്ടുപലക നാട്ടുക. Share on Facebook Share on Twitter Get this statement Link
 • 20 : അങ്ങനെ അമ്മോന്യരുടെ റബ്ബായിലേക്കും യൂദായിലേക്കും കോട്ടകളാല്‍ സുരക്ഷിതമായ ജറുസലെമിലേക്കും ആ വാള്‍ കടന്നുവരുന്നതിനു നീ വഴി അടയാളപ്പെടുത്തുക. Share on Facebook Share on Twitter Get this statement Link
 • 21 : എന്തെന്നാല്‍ ബാബിലോണ്‍രാജാവ് വഴിത്തിരി വില്‍ ശകുനം നോക്കി നില്‍ക്കുന്നു. അവന്‍ അസ്ത്രങ്ങളിളക്കുകയും കുലദൈവങ്ങളോട് ഉപദേശമാരായുകയും കരള്‍നോട്ടം നടത്തുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
 • 22 : അവന്റെ വലംകൈയില്‍ ജറുസലെമിലേക്ക് എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്ക്ക് ആജ്ഞ നല്‍കാനും പോര്‍വിളി മുഴക്കാനും പ്രവേശനകവാടങ്ങളില്‍യന്ത്രമുട്ടി സ്ഥാപിക്കാനും മണ്‍തിട്ടകളുയര്‍ത്താനും പ്രതിരോധ ഗോപുരങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‍കുന്നതായിരുന്നു അത്. Share on Facebook Share on Twitter Get this statement Link
 • 23 : ജറുസലെം നിവാസികള്‍ക്ക് ഇതു നിരര്‍ഥകമായ ഒരു ശകുനമായിത്തോന്നും. അവര്‍ സഖ്യത്തിലായിരുന്നല്ലോ. എന്നാല്‍, അവരെ പിടിച്ചടക്കാനിടവരുത്തിയ അവരുടെ അകൃത്യങ്ങള്‍ അവന്‍ അവരെ ഓര്‍മിപ്പിക്കും. Share on Facebook Share on Twitter Get this statement Link
 • 24 : ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: പരസ്യമായ അതിക്രമങ്ങള്‍ നിമിത്തം നിങ്ങളുടെ അപരാധങ്ങള്‍ എന്നെ അനുസ്മ രിപ്പിച്ചതു കൊണ്ടും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നതുകൊണ്ടും, നിങ്ങള്‍ എന്റെ ഓര്‍മയെ ഉണര്‍ത്തിയതുകൊണ്ടും നിങ്ങള്‍ പിടിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
 • 25 : ദുഷ്ടനും അധര്‍മിയുമായ ഇസ്രായേല്‍ രാജാവേ, നിന്റെ ദിനം, നിന്റെ അവസാന ശിക്ഷയുടെ ദിനം വരുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: Share on Facebook Share on Twitter Get this statement Link
 • 26 : നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്ന്നവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്ത്തപ്പെടും. Share on Facebook Share on Twitter Get this statement Link
 • 27 : നാശക്കൂമ്പാരം! ഞാന്‍ അതിനെ നാശക്കൂമ്പാരമാക്കും.യഥാര്‍ഥ അവകാശി വരുന്നതുവരെ അതിന്റെ പൊടിപോലും അവശേഷിക്കുകയില്ല. അവന് ഞാന്‍ അതു നല്‍കും. Share on Facebook Share on Twitter Get this statement Link
 • 28 : മനുഷ്യപുത്രാ, പ്രവചിക്കുക: അമ്മോന്യരെപ്പറ്റിയും അവരുടെ ധിക്കാരത്തെപ്പറ്റിയും ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. സംഹാരത്തിനായി ഒരു വാള്‍ ഊരിയിരിക്കുന്നു. മിന്നല്‍പോലെ വെട്ടിത്തിളങ്ങാന്‍ അതു തേച്ചുമിനുക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
 • 29 : നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധര്‍മികളുടെ കഴുത്തില്‍ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാന ശിക്ഷയുടെ സമയം! അത് ഉറയിലിടുക. Share on Facebook Share on Twitter Get this statement Link
 • 30 : നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത് നിന്റെ ജന്‍മദേശത്തുവച്ച് നിന്നെ ഞാന്‍ വിധിക്കും. Share on Facebook Share on Twitter Get this statement Link
 • 31 : എന്റെ രോഷം ഞാന്‍ നിന്റെ മേല്‍ ചൊരിയും. എന്റെ ക്രോധാഗ്‌നിജ്വാലകള്‍ നിന്റെ മേല്‍ വീശും. നിഷ്ഠുരന്‍മാരായ സംഹാരവിദഗ്ധരുടെ കരങ്ങളില്‍ ഞാന്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും. Share on Facebook Share on Twitter Get this statement Link
 • 32 : നീ അഗ്‌നിക്കിരയാകും. നിന്റെ രക്തം ദേശത്തൂടെ ഒഴുകും. നിന്റെ സ്മരണപോലും അവശേഷിക്കുകയില്ല. കര്‍ത്താവായ ഞാനാണ് ഇതു പറയുന്നത്. Share on Facebook Share on Twitter Get this statement Link© Thiruvachanam.in
Sun Oct 24 09:19:48 IST 2021
Back to Top