Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉല്‍‍പത്തി പുസ്തകം

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    ജനതകളുടെ ഉദ്ഭവം
  • 1 : നോഹയുടെ പുത്രന്‍മാരായ ഷേമിനും ഹാമിനുംയാഫെത്തിനും ജലപ്രളയാനന്തരമുണ്ടായ പുത്രന്‍മാരുടെ പേരുവിവരം. Share on Facebook Share on Twitter Get this statement Link
  • 2 : യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷെക്, തീരാസ്. Share on Facebook Share on Twitter Get this statement Link
  • 3 : ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌ക്കെനാസ്, റീഫത്ത്, തോഗര്‍മ്മ. Share on Facebook Share on Twitter Get this statement Link
  • 4 : യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, ദോദാനീം. Share on Facebook Share on Twitter Get this statement Link
  • 5 : ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ താന്താങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, മീസ്രായിം, ഫുത്ത്, കാനാന്‍ എന്നിവര്‍. Share on Facebook Share on Twitter Get this statement Link
  • 7 : കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്ത്താ, റാമാ, സബ്‌ത്തേക്കാ. റാമായുടെ മക്കളാണ്ടഷബായും, ദദാനും. Share on Facebook Share on Twitter Get this statement Link
  • 8 : കുഷിന് നിമ്‌രോദ് എന്നൊരു പുത്രന്‍ ജനിച്ചു. അവനാണ് ഭൂമിയിലെ ആദ്യത്തെ വീരപുരുഷന്‍. Share on Facebook Share on Twitter Get this statement Link
  • 9 : അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരു നായാട്ടുവീരനായിരുന്നു. അതുകൊണ്ട്, കര്‍ത്താവിന്റെ മുമ്പില്‍ നിമ്‌രോദിനെപ്പോലെ ഒരു നായാട്ടുവീരന്‍ എന്ന ചൊല്ലുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 10 : ആരംഭത്തില്‍ അവന്റെ രാജ്യം ഷീനാര്‍ ദേശത്തെ ബാബേലും ഏറെക്കും അക്കാദുമടങ്ങിയതായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവിടെനിന്ന് അവന്‍ അഷൂറിലേക്ക് കടന്ന് നിനെവേ, റേഹോബോത്ത് പട്ടണം, കാലാ എന്നിവ പണിതു. Share on Facebook Share on Twitter Get this statement Link
  • 12 : നിനെവേക്കും കാലായ്ക്കും മധ്യേ റേസന്‍ എന്ന വലിയ നഗരവും അവന്‍ നിര്‍മിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : മിസ്രായിമിന്റെ മക്കളാണ് ലൂദിം, അനാമിം, ലഹാബിം, നഫ്ത്തുഹിം, Share on Facebook Share on Twitter Get this statement Link
  • 14 : പത്രുസിം, കസ്‌ലുഹിം, കഫ്‌ത്തോറിം എന്നിവര്‍. കസ്‌ലുഹിമില്‍ നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം. Share on Facebook Share on Twitter Get this statement Link
  • 15 : കാനാനു കടിഞ്ഞൂല്‍പുത്രനായി സീദോനും തുടര്‍ന്നു ഹേത്തും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, Share on Facebook Share on Twitter Get this statement Link
  • 17 : ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍, Share on Facebook Share on Twitter Get this statement Link
  • 18 : അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വികനായിരുന്നു കാനാന്‍. പില്‍ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 19 : കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയുംസോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു. Share on Facebook Share on Twitter Get this statement Link
  • 20 : ഇതാണ് ഭാഷയും ദേശവും കുലവുമനുസരിച്ചു ഹാമിന്റെ സന്തതിപരമ്പര. Share on Facebook Share on Twitter Get this statement Link
  • 21 : യാഫെത്തിന്റെ മൂത്ത സഹോദരനായ ഷേമിനും മക്കളുണ്ടായി. അവന്‍ ഏബറിന്റെ മക്കള്‍ക്കു പൂര്‍വപിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 22 : ഷേമിന്റെ പുത്രന്‍മാര്‍ ഏലാം, അഷൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, ആരാം എന്നിവരും Share on Facebook Share on Twitter Get this statement Link
  • 23 : ആരാമിന്റെ പുത്രന്‍മാര്‍ ഊസ്, ഹൂല്‍, ഗേതെര്‍, മാഷ് എന്നിവരുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അര്‍പ്പക്ഷാദിന് ഷേലാഹും, ഷേലാഹിന് ഏബറും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 25 : ഏബറിന് രണ്ടു പുത്രന്‍മാരുണ്ടായി. ഒരുവന്റെ പേര്‌ പേലെഗ്. കാരണം, അവന്റെ കാലത്താണ് അവര്‍ ഭൂമി വീതിച്ചത്. അവന്റെ സഹോദരന്റെ പേര്‍ യോക്താന്‍. Share on Facebook Share on Twitter Get this statement Link
  • 26 : യോക്താന്റെ പുത്രന്‍മാരായിരുന്നു അല്‍മോദാദ്, ഷേലെഫ്, ഹസര്‍മവെത്ത്, യാറഹ്, Share on Facebook Share on Twitter Get this statement Link
  • 27 : ഹദോറാം, ഊസാല്‍, ദിക്‌ലാ, Share on Facebook Share on Twitter Get this statement Link
  • 28 : ഓബാല്‍, അബിമായേല്‍, ഷെബാ, Share on Facebook Share on Twitter Get this statement Link
  • 29 : ഓഫീര്‍, ഹവില, യോബാബ് എന്നിവര്‍. Share on Facebook Share on Twitter Get this statement Link
  • 30 : അവര്‍ പാര്‍ത്തിരുന്ന നാട്‌സേഫാറിലെ മേഷാ മുതല്‍ കിഴക്കുള്ള മലമ്പ്രദേശം വരെ നീണ്ടുകിടന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ഷേമിന്റെ സന്തതിപരമ്പര. Share on Facebook Share on Twitter Get this statement Link
  • 32 : ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 20:55:34 IST 2024
Back to Top