पवित्र बाइबिल
പഴയ നിയമം
സുഭാഷിതങ്ങള്‍
അദ്ധ്യായം 22
1 : സത്കീര്‍ത്തി വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്. ദയ സ്വര്‍ണത്തെയും വെള്ളിയെയുംകാള്‍വിലയേറിയതാണ്.
2 : ധനികരും ദരിദ്രരും ഒരു കാര്യത്തില്‍തുല്യരാണ്; ഇരുകൂട്ടരെയും സൃഷ്ടിച്ചത്കര്‍ത്താവാണ്.
3 : ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു; അല്പബുദ്ധി മുന്‍പോട്ടുപോയിദുരന്തം വരിക്കുന്നു.
4 : വിനയത്തിനും ദൈവഭക്തിക്കുമുള്ളപ്രതിഫലം സമ്പത്തും ജീവനുംബഹുമതിയുമാണ്.
5 : വികടബുദ്ധികളുടെ മാര്‍ഗംമുള്ളുകളും കെണികളും നിറഞ്ഞതാണ്. കരുതലോടെ നടക്കുന്നവന് അവയില്‍നിന്ന് ഒഴിഞ്ഞുമാറും.
6 : ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.
7 : ധനികന് ദരിദ്രന്റെ മേല്‍ ഭരണം നടത്തുന്നു; കടം വാങ്ങുന്നവന് കൊടുക്കുന്നവന്റെ അടിമയാണ്.
8 : അനീതി വിതയ്ക്കുന്നവന് അനര്‍ഥംകൊയ്യും; അവന്റെ കോപദണ്ഡു പ്രയോജനപ്പെടുകയില്ല.
9 : ദയാദൃഷ്ടിയുള്ളവന്‍ അനുഗൃഹീതനാകും; എന്തെന്നാല്‍, അവന് തന്റെ ആഹാരംദരിദ്രരുമായി പങ്കുവയ്ക്കുന്നു.
10 : പരിഹാസകനെ ആട്ടിയോടിക്കുക; കലഹം വിട്ടുപോകും; വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.
11 : ഹൃദയനൈര്‍മല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയുംചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും.
12 : കര്‍ത്താവിന്റെ കണ്ണുകള്‍ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു; അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന്തകിടംമറിക്കുന്നു.
13 : അലസന് പറയുന്നു: പുറത്ത് സിംഹമുണ്ട്; തെരുവില്‍വച്ച് ഞാന്‍ കൊല്ലപ്പെടും.
14 : ദുശ്ചരിതയായ സ്ത്രീയുടെ വായ്അഗാധ ഗര്‍ത്തമാണ്; കര്‍ത്താവിന്റെ കോപത്തിനിരയായവന്‍അതില്‍ നിപതിക്കും.
15 : ശിശുവിന്റെ ഹൃദയത്തില്‍ ഭോഷത്തംകെട്ടുപിണഞ്ഞുകിടക്കുന്നു; ശിക്ഷണത്തില്‍ വടി അതിനെആട്ടിയോടിക്കുന്നു.
16 : സ്വന്തം സമ്പത്തു വര്‍ധിപ്പിക്കാന്‍വേണ്ടിദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്കു പാരിതോഷികംനല്‍കുകയോ ചെയ്യുന്നവന്‍ദാരിദ്ര്യത്തില്‍ നിപതിക്കുകയേയു ള്ളു.
17 : ജ്ഞാനികളുടെ വാക്കു സശ്രദ്ധം കേള്‍ക്കുക; ഞാന്‍ നല്കുന്ന വിജ്ഞാനത്തില്‍മനസ്സു പതിക്കുക.
18 : അവയെ ഉള്ളില്‍ സംഗ്രഹിക്കുകയുംഅധരങ്ങളില്‍ ഒരുക്കിവയ്ക്കുകയുംചെയ്യുന്നത് ആഹ്ലാദപ്രദമായിരിക്കും.
19 : കര്‍ത്താവില്‍ വിശ്വാസം അര്‍പ്പിക്കേണ്ടതിന് ഇന്നു ഞാന്‍ അവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
20 : ഉപദേശവും വിജ്ഞാനവുമടങ്ങുന്ന മുപ്പതു സൂക്തങ്ങള്‍ നിനക്കുഞാന്‍ എഴുതിയിട്ടുണ്ടല്ലോ.
21 : നിന്നെ അയച്ചവര്‍ക്ക് ഉചിതമായ ഉത്തരം നല്കത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങള്‍ നിന്നെ ഗ്രഹിപ്പിക്കാന്‍ വേണ്ടിയാണ് അവ.
22 : നിസ്സഹായനെന്നു കരുതി ദരിദ്രന്റെ മുതല്‍ അപഹരിക്കുകയോ നിന്റെ പടിവാതില്‍ക്കല്‍വച്ച് കഷ്ടപ്പെടുന്നവരെ മര്‍ദിക്കുകയോചെയ്യരുത്.
23 : എന്തെന്നാല്‍, കര്‍ത്താവ് അവരുടെപക്ഷത്തു നില്‍ക്കുകയും, അവരുടെ മുതല്‍ കൈക്കലാക്കുന്നവരുടെ ജീവന് അപഹരിക്കുകയും ചെയ്യും.
24 : കോപശീലനോട് സൗഹൃദം പാടില്ല; രോഷാകുലനോട് ഇടപെടുകയുമരുത്.
25 : അങ്ങനെ ചെയ്താല്‍, നീ അവന്റെ ശീലങ്ങള്‍ കണ്ടുപഠിക്കുകയുംകെണിയില്‍ കുരുങ്ങിപ്പോവുകയും ചെയ്യും.
26 : അന്യര്‍ക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യം നില്‍ക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുള്‍പ്പെടരുത്.
27 : കടം വീട്ടാന്‍ വകയില്ലാതെയായി നിന്റെ കിടക്കപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്തിന്?
28 : പിതാക്കന്മാര് പണ്ടേ ഉറപ്പിച്ചിട്ടുള്ളഅതിര്‍ത്തിക്കല്ല് മാറ്റരുത്.
29 : ജോലിയില്‍ വിദഗ്ധനായ ഒരുവനെ നോക്കൂ. അവനു രാജസന്നിധിയില്‍ സ്ഥാനം ലഭിക്കും; അവന് സാധാരണക്കാരോടുകൂടെനില്‍ക്കേണ്ടിവരുകയില്ല.