P. O. C ബൈബിള്‍
പഴയ നിയമം
സുഭാഷിതങ്ങള്‍
അദ്ധ്യായം 5
-
ദുശ്ചരിതയെ സൂക്ഷിക്കുക
- Verse 1: മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്ചെവികൊടുക്കുകയും ചെയ്യുക.
- Verse 2: അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.
- Verse 3: ദുശ്ചരിതയായ സ്ത്രീയുടെ അധരംതേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍സ്നിഗ്ധമാണ്.
- Verse 4: എന്നാല്‍, ഒടുവില്‍ അവള്‍കാഞ്ഞിരംപോലെ കയ്പുള്ളവളുംഇരുതലവാള്‍പോലെമൂര്‍ച്ചയുള്ളവളുമായിത്തീരും.
- Verse 5: അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗത്തിലാണ്.
- Verse 6: അവള് ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള് അത് അറിയുന്നുമില്ല.
- Verse 7: ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുകേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കരുത്.
- Verse 8: അവളില്‍ നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്ക്കല് ചെല്ലരുത്.
- Verse 9: ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്സ് നിര്‍ദയര്‍ അപഹരിക്കുകയും ചെയ്യും.
- Verse 10: അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെവീട്ടിലെത്തുകയും ചെയ്യും.
- Verse 11: അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരംക്ഷയിച്ച് എല്ലുംതോലുമായിനീ ഞരങ്ങിക്കൊണ്ടു പറയും:
- Verse 12: ഞാന്‍ എത്രമാത്രം ശിക്ഷണം വെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!
- Verse 13: ഞാന്‍ എന്റെ ഗുരുക്കന്മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോ ചെയ്തില്ല.
- Verse 14: സമൂഹത്തിനു മുന്പില് ഞാന്‍ തീര്‍ത്തും നശിച്ചവനെപ്പോലെയായി.
- Verse 15: നിന്റെ കിണറ്റില്‍നിന്ന്,നിന്റെ ഉറവയില്‍നിന്നു മാത്രമേവെള്ളം കുടിക്കാവൂ.
- Verse 16: നിന്റെ ഉറവകളെ മറുനാട്ടിലുംനീരൊഴുക്കുകളെ തെരുവുകളിലുംഒഴുക്കിക്കളയുകയോ?
- Verse 17: അവനിന്റെ അടുത്തുള്ളഅന്യര്‍ക്കുവേണ്ടിയാവാതെനിനക്കുവേണ്ടി മാത്രമായിരിക്കട്ടെ.
- Verse 18: നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക.
- Verse 19: അവള് ചന്തമുള്ളൊരു മാന്‍പേട,സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ. അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ.
- Verse 20: മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കുവഴിപ്പെടുകയും സൈ്വരിണിയുടെവക്ഷസ്സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്?
- Verse 21: മനുഷ്യന്റെ ചെയ്തികളെല്ലാംകര്‍ത്താവ് കാണുന്നു. അവിടുന്ന് അവന്റെ പാതകളെശോധനചെയ്യുന്നു.
- Verse 22: ദുഷ്കൃത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം പാപത്തിന്റെ വലയില്‍അവന്‍ കുരുങ്ങുന്നു.
- Verse 23: ശിക്ഷണരാഹിത്യത്താല്‍ അവന് മൃതിയടയുന്നു; വലിയ ഭോഷത്തം നിമിത്തംഅവന്‍ നശിക്കുന്നു.