வேதாகமம்
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 34
-
ദൈവത്തിന്റെ സംരക്ഷണം
- Verse 1: കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
- Verse 2: കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
- Verse 3: എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍ ; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
- Verse 4: ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
- Verse 5: അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
- Verse 6: ഈ എളിയവന് നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
- Verse 7: കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
- Verse 8: കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന് ഭാഗ്യവാന് .
- Verse 9: കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
- Verse 10: സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
- Verse 11: മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍ , ദൈവഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം.
- Verse 12: ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്സ് അഭിലഷിക്കുകയും ചെയ്യുന്നുവോ?
- Verse 13: തിന്മയില് നിന്നു നാവിനെയും വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍ .
- Verse 14: തിന്മയില്നിന്നകന്നു നന്മ ചെയ്യുവിന്‍ ; സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിന് .
- Verse 15: കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
- Verse 16: ദുഷ്കര്‍മികളുടെ ഓര്മഭൂമിയില് നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
- Verse 17: നീതിമാന്മാര് സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
- Verse 18: ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
- Verse 19: നീതിമാന്റെ ക്ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.
- Verse 20: അവന്റെ അസ്ഥികളെ കര്‍ത്താവു കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നു പോലും തകര്‍ക്കപ്പെടുകയില്ല.
- Verse 21: തിന്മ ദുഷ്ടരെ സംഹരിക്കും; നീതിമാന്മാരെ ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.
- Verse 22: കര്‍ത്താവു തന്റെ ദാസരുടെ ജീവനെ രക്ഷിക്കുന്നു, അവിടുത്തെ ശരണം പ്രാപിക്കുന്നവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.