P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 33
യാത്രയിലെ താവളങ്ങള്‍1 : മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.
2 : യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.
3 : ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.
4 : അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്കരിക്കുകയായിരുന്നു. അവരുടെ ദേവന്മാരെയും കര്‍ത്താവു ശിക്ഷിച്ചു.
5 : ഇസ്രായേല്‍ജനം റമ്സെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു.
6 : അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു.
7 : എത്താമില്‍നിന്നു ബാല്‍-സെഫോനു കിഴക്കുള്ള പിഹഹീറോത്തിനു നേരേ യാത്ര ചെയ്തു മിഗ്ദോലിനു മുമ്പില്‍ പാളയമടിച്ചു.
8 : അവിടെനിന്നു കടലിനു നടുവിലൂടെ യാത്ര ചെയ്തു മരുഭൂമിയിലെത്തി. ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തു മാറായില്‍ പാളയമടിച്ചു.
9 : മാറായില്‍നിന്ന് ഏലിമില്‍ എത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു.
10 : വീണ്ടുംയാത്ര പുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു.
11 : അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും
12 : അവിടെനിന്നു ദൊഫ്ക്കയിലും,
13 : ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും
14 : അവിടെനിന്നു റഫിദീമിലും എത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.
15 : റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിലും
16 : അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും
18 : ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു.
19 : റിത്മായില്‍നിന്നു പുറപ്പെട്ടു
20 : റിമ്മോണ്‍പേരെസിലും അവിടെ നിന്നു
21 : ലിബ്നയിലും ലിബ്നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു.
22 : അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു.
23 : കെഹേലാത്തായില്‍നിന്നു പുറപ്പെട്ട്
25 : അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു
26 : മക്ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു.
27 : തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു.
29 : മിത്കായില്‍ നിന്നു ഹഷ്മോനായിലും
30 : അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു.
31 : മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും
32 : അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും
33 : അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന്
34 : അബ്രോനായിലും എത്തി, പാളയമടിച്ചു.
35 : അബ്രോനായില്‍ നിന്നു പുറപ്പെട്ട്
36 : എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട്
37 : സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഹോര് മലയിലും എത്തി, പാളയമടിച്ചു.
38 : പുരോഹിതനായ അഹറോന് കര്‍ത്താവിന്റെ കല്പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാല്പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.
39 : മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.
40 : കാനാന്‍ ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു രാജാവ് ഇസ്രായേല്‍ ജനം വരുന്നതറിഞ്ഞു.
41 : ഇസ്രായേല്യര്‍ ഹോര് മലയില്‍ നിന്നു പുറപ്പെട്ടു
42 : സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും
43 : അവിടെ നിന്ന് ഓബോത്തിലും, ഓബോത്തില്‍ നിന്നു
44 : മൊവാബിന്റെ അതിര്‍ത്തിയിലുള്ള ഇയ്യേ അബാറിമിലും എത്തി, പാളയമടിച്ചു.
45 : അവിടെ നിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും
46 : അവിടെ നിന്ന് അല്‍മോന്‍ദിബ്ലാത്തായീമിലും
47 : അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു.
48 : അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു.
49 : ആ പാളയം ബേത്യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു.
50 : ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാന്‍ തീരത്ത് മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
51 : ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍,
52 : തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക.
53 : നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു.
54 : നിങ്ങള്‍ ഗോത്രം ഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.
55 : എന്നാല്‍, തദ്ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെ ഉപദ്രവിക്കും.
56 : ഞാന്‍ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.