పరిశుద్ధ గ్రంథము
പഴയ നിയമം
2 സാമുവല്‍
അദ്ധ്യായം 23
-
ദാവീദിന്റെ അന്ത്യവചസ്സുകള്‍
- Verse 1: ദാവീദിന്റെ അന്ത്യവചസ്സാണിത്: ജസ്സെയുടെ പുത്രന് ദാവീദ്, ദൈവം ഉയര്ത്തിയവന്,
- Verse 2: കര്‍ത്താവിന്റെ ആത്മാവ് എന്നിലൂടെ അരുളിച്ചെയ്യുന്നു,
- Verse 3: ഇസ്രായേലിന്റെ ദൈവം സംസാരിക്കുന്നു.
- Verse 4: പ്രഭാതത്തിലെ പ്രകാശംപോലെ,
- Verse 5: എന്റെ ഭവനം ദൈവസന്നിധിയില്‍ അങ്ങനെയല്ലയോ?
- Verse 6: ദൈവ ചിന്തയില്ലാത്തവര്‍, എറിഞ്ഞുകളയേണ്ട
- Verse 7: കമ്പിയോ കുന്തത്തിന്റെ പിടിയോ കൊണ്ടല്ലാതെ
-
ദാവീദിന്റെ വീരയോദ്ധാക്കള്‍
- Verse 8: ദാവീദിന്റെ വീരയോദ്ധാക്കള്‍: തഹ് കെമോന്യനായ യോഷേബ്ബാഷെബത്ത്. അവന് മൂവരില്‍ പ്രധാനനായിരുന്നു. അവന് കുന്തംകൊണ്ട് എണ്ണൂറുപേരെ ഒന്നിച്ചു കൊന്നു.
- Verse 9: മൂവരില്‍ രണ്ടാമന് അഹോഹിയുടെ മകനായ ദോദോയുടെ മകന് എലെയാസര്‍. ഫിലിസ്ത്യരോടുള്ള യുദ്ധത്തില്‍ ഇസ്രായേല്യര്‍ ഓടിയപ്പോള്‍ അവന് ദാവീദിനോടു ചേര്‍ന്നു നിന്ന് അവരെ ചെറുത്തു.
- Verse 10: അവന് കൈ തളരുംവരെ ഫിലിസ്ത്യരെ വെട്ടി. അവന്റെ കൈവാളോട് ഒട്ടിച്ചേര്‍ന്നു പോയി. കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍ മാത്രമാണു ജനം മടങ്ങിവന്നത്.
- Verse 11: മൂന്നാമന് ഹരാര്യനായ ആഗേയുടെ മകന് ഷമ്മാ. ഫിലിസ്ത്യര്‍ ലേഹിയില് ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയല്‍ ഉണ്ടായിരുന്നു. ജനം ഫിലിസ്ത്യരുടെ മുന്‍പില്‍നിന്ന് ഓടിപ്പോയി.
- Verse 12: എന്നാല്‍, ഷമ്മാ വയലിന്റെ നടുവില്‍നിന്ന് അതിനെ കാത്തു. അവന് ഫിലിസ്ത്യരെ കൊന്നു. കര്‍ത്താവ് വലിയ വിജയം നല്കി.
- Verse 13: മുപ്പതു പ്രമാണികളില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്ത് അദുല്ലാം ഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ്വരയില് പാളയ മടിച്ചിരുന്നു.
- Verse 14: ദാവീദ് ദുര്‍ഗത്തിലായിരുന്നു; ഫിലിസ്ത്യരുടെ കാവല്‍പ്പട്ടാളം ബേത്ലെഹെമിലും.
- Verse 15: ദാവീദ് ആര്‍ത്തിയോടു കൂടി പറഞ്ഞു: ബേത്ലെഹെമിലെ പട്ടണവാതില്ക്കലെ കിണറ്റില്‍ നിന്ന് എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍!
- Verse 16: അപ്പോള്‍, ഈ മൂന്നു വീരന്മാര് ഫിലിസ്ത്യതാവളം ഭേദിച്ചു കടന്നു ബേത്ലെഹെം പട്ടണവാതില്ക്കലെ കിണറ്റില്‍ന്നു വെള്ളം കോരി, ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍, അതു കുടിക്കാന്‍ അവനു മനസ്സു വന്നില്ല. അവന് അതു കര്‍ത്താവിനു നൈവേദ്യമായി ഒഴുക്കി.
- Verse 17: അവന് പറഞ്ഞു: കര്‍ത്താവേ, ഞാനിതു കുടിക്കുകയില്ല. സ്വജീവന്‍ പണയപ്പെടുത്തിയ ഇവരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കുമല്ലോ അത്. അതുകൊണ്ട് അവനതു കുടിച്ചില്ല. ആ മൂന്നു വീരന്മാര് ഇങ്ങനെ ചെയ്തു.
- Verse 18: സെരൂയയുടെ മകന് യോവാബിന്റെ സഹോദരന് അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന് കുന്തം കൊണ്ട് മുന്നൂറു പേരെ കൊന്ന് മുപ്പതു പേരുടെ ഇടയില്‍ പേരുനേടി.
- Verse 19: അവന് മുപ്പതുപേരില്‍ ഏറ്റവും പ്രശസ്തനായിരുന്നു. അവന് അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന് മൂവരോളം പ്രശസ്തി നേടിയില്ല.
- Verse 20: കബ്സേലില്‍ നിന്നുള്ള യഹോയാദായുടെ മകന് ബനായിയാ ഒരു ശൂരപരാക്രമിയായിരുന്നു. രണ്ടു മൊവാബ്യ യോദ്ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന് ചെയ്തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന് ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെ കൊന്നു. അവന് ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും കൊന്നു.
- Verse 21: ഈജിപ്തുകാരന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു. ബനായിയാ ഒരു വടിയുമായിച്ചെന്ന് കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെ അവനെ കൊന്നു.
- Verse 22: യഹോയാദായുടെ മകന് ബനായിയാ ഇതു ചെയ്ത് മുപ്പതു ധീരന്മാരുടെ ഇടയില്‍ പേരെടുത്തു.
- Verse 23: മുപ്പതു പേരുടെ കൂട്ടത്തില്‍ അവന് അതിപ്രശസ്തനായിരുന്നു. എങ്കിലും മൂവരോളം എത്തിയില്ല. ദാവീദ് അവനെ തന്റെ അംഗരക്ഷ കന്മാരുടെ തലവനാക്കി.
- Verse 24: യോവാബിന്റെ സഹോദരന് അസഹേലായിരുന്നു മുപ്പതുപേരില്‍ ഒരുവന് . ബേത്ലെഹെംകാരനായ ദോദോയുടെ മകന് എല്‍ഹാനാന്‍,
- Verse 25: ഹരോദിലെ ഷമ്മായും എലീക്കയും,
- Verse 26: പെലേത്യനായ ഹേലെസ്, തെക്കോവായിലെ ഇക്കേഷിന്റെ മകന് ഈര,
- Verse 27: അനാത്തോത്തിലെ അബിയേസര്‍, ഹുഷാത്യനായ മെബുന്നായി,
- Verse 28: ആഹോഹ്യനായ സല്മോന്, നെതോഫായിലെ മഹരായി,
- Verse 29: നെതോഫായിലെ ബാനായുടെ മകന് ഹേലെബ്, ബഞ്ചമിന്‍കാരുടെ ഗിബെയായിലെ റിബായിയുടെ മകന് ഇത്തായി,
- Verse 30: പിറാഥോണിലെ ബനായിയാ, ഗാഷിലെ അരുവികള്‍ക്കടുത്തുള്ള ഹിദ്ദായി,
- Verse 31: അര്‍ബാക്യനായ അബിയാല്‍ബോന്‍, ബഹൂറൂമിലെ അസ്മാവെത്ത്,
- Verse 32: ഷാല്‍ബോനിലെ എലിയാഹ്ബാ, യാഷേന്റെ പുത്രന്മാര്, ജോനാഥാന്,
- Verse 33: ഹാരാറിലെ ഷമ്മാ, ഹാരാറിലെ ഷറാറിന്റെ മകന് അഹിയാം,
- Verse 34: മാഖായിലെ അഹസ്ബായിയുടെ മകന് എലഫെലത്ത്, ഗിലോയിലെ അഹിത്തോഫെലിന്റെ മകന് എലിയാം,
- Verse 35: കാര്‍മലിലെ ഹെസ്രോ, അര്‍ബയിലെ പാരായി,
- Verse 36: സോബായിലെ നാഥാന്റെ മകന് ഇഗാല്‍, ഗാദിലെ ബിനി,
- Verse 37: അമ്മോനിലെ സേലെക്ക്, സെരൂയയുടെ മകന് യോവാബിന്റെ ആയുധവാഹകനായ ബരോത്തിലെ നഹറായി,
- Verse 38: ഇത്രായിലെ ഈരായും ഗാരെബും,
- Verse 39: ഹിത്യനായ ഊറിയാ - ആകെ മുപ്പത്തിയേഴു പേര്.