P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 34
ദൈവം തിന്മ പ്രവര്‍ത്തിക്കുകയില്ല2 : ബുദ്ധിമാന്മാരേ, എന്റെ വാക്കു ശ്രവിക്കുവിന്‍, വിജ്ഞാനികളേ, എനിക്കു ചെവി തരുവിന്‍.
3 : നാവ് ഭക്ഷണം രുചിക്കുന്നതുപോലെ ചെവി വാക്കുകളെ വിവേചിക്കുന്നു.
4 : നമുക്കു ശരി ഏതെന്നു പരിശോധിക്കാം; യഥാര്‍ഥ നന്മ വിവേചിച്ചറിയാം.
5 : ജോബ് പറയുന്നു: ഞാന്‍ നിഷ്കളങ്കനാണ്, ദൈവം എന്റെ അവകാശം നിഷേധിച്ചിരിക്കുന്നു.
6 : ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു; ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്.
7 : ജോബിനെപ്പോലെ ആരുണ്ട്? അവന് വെള്ളം കുടിക്കുന്നതുപോലെ ദൈവദൂഷണം നടത്തുന്നു.
8 : അവന് തിന്മ പ്രവര്‍ത്തിക്കുന്നവരോടു പങ്കു ചേരുകയും ദുഷ്ടരുടെ കൂടെ നടക്കുകയും ചെയ്യുന്നു.
9 : അവന് പറഞ്ഞു: ദൈവപ്രീതി നേടുന്നതു കൊണ്ട് മനുഷ്യനു ഗുണമൊന്നുമില്ല.
10 : അതിനാല്‍, വിജ്ഞാനികളേ, കേള്‍ക്കുവിന്‍: ദൈവം ഒരിക്കലും ദുഷ്ടത പ്രവര്‍ത്തിക്കുന്നില്ല. സര്വശക്തന് വഞ്ചന കാണിക്കുന്നില്ല.
11 : പ്രവൃത്തിക്കൊത്ത് അവിടുന്ന് മനുഷ്യനു പ്രതിഫലം നല്കുന്നു. അര്‍ഹതയ്ക്കൊത്ത് അവനു ലഭിക്കുന്നു.
12 : ദൈവം ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല, സത്യം. സര്വശക്തന് നീതി നിഷേധിക്കുകയില്ല.
13 : ഭൂമിയുടെ ചുമതല അവിടുത്തെ ഏല്പിച്ചത് ആരാണ്? ലോകം മുഴുവന്‍ അവിടുത്തെ ചുമലില്‍വച്ചുകൊടുത്തത് ആരാണ്?
14 : അവിടുന്ന് തന്റെ ചൈതന്യം തന്നിലേക്കു പിന്‍വലിച്ചാല്‍, തന്റെ ശ്വാസം തന്നിലേക്കു തിരിച്ചെടുത്താല്‍,
15 : എല്ലാ ശരീരവും ഒന്നോടെ നശിക്കും; മനുഷ്യന് പൊടിയിലേക്കു മടങ്ങും.
16 : വിവേകമുണ്ടെങ്കില്‍, നീ ഇതു കേള്‍ക്കുക; ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക.
17 : നീതിയെ വെറുക്കുന്നവനു ഭരിക്കാനാകുമോ? ശക്തനും നീതിമാനുമായവനെ നീ കുറ്റം വിധിക്കുമോ?
18 : അവിടുന്ന് രാജാവിനെ വിലകെട്ടവന്‍ എന്നും പ്രഭുക്കന്മാരെ ദുഷ്ടന്മാര് എന്നും വിളിക്കുന്നു.
19 : അവിടുന്ന് രാജാക്കന്മാരോടു പക്ഷപാതം കാണിക്കുന്നില്ല; ധനവാന്മാരെ ദരിദ്രന്മാരെക്കാള് പരിഗണിക്കുന്നുമില്ല. അവരെല്ലാവരും അവിടുത്തെസൃഷ്ടികളല്ലേ?
20 : ഒരു നിമിഷം കൊണ്ട് അവര്‍ മരിക്കുന്നു; പാതിരാത്രിയില്‍, അവര്‍ ഒറ്റ നടുക്കത്തില്‍ ഇല്ലാതാകുന്നു. ആരും കൈയനക്കാതെ തന്നെ ശക്തന്മാര് നീങ്ങിപ്പോകുന്നു.
21 : എന്തെന്നാല്‍, അവിടുത്തെ കണ്ണുകള്‍ മനുഷ്യന്റെ വഴികളില്‍ പതിയുന്നു. അവന് ഓരോ അടി വയ്ക്കുന്നതും അവിടുന്ന് കാണുന്നു.
22 : തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറഞ്ഞിരിക്കാന്‍ നിഴലോ അന്ധകാരമോ ഉണ്ടാവില്ല.
23 : ദൈവസന്നിധിയില്‍ ന്യായവിധിക്കു പോകാന്‍ ആര്‍ക്കും അവിടുന്ന് സമയം നിശചയിച്ചിട്ടില്ല.
24 : അവിടുന്ന് ശക്തന്മാരെ വിചാരണകൂടാതെ തകര്‍ത്തുകളയുന്നു; മറ്റുള്ളവരെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.
25 : അവരുടെ പ്രവൃത്തികള്‍ അറിയുന്ന അവിടുന്ന് രാത്രിയില്‍ അവരെ തകിടം മറിക്കുകയും അവര്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
26 : അവരുടെ ദുഷ്ടത നിമിത്തം മനുഷ്യരുടെ മുന്‍പാകെ അവരെ അവിടുന്ന് ശിക്ഷിക്കുന്നു.
27 : അവിടുത്തെ അനുഗമിക്കുന്നതില്‍ നിന്ന് അവര്‍ വ്യതിചലിച്ചു, അവിടുത്തെ മാര്‍ഗങ്ങളെ അവര്‍ അവഗണിച്ചു.
28 : ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയില്‍ എത്തുന്നതിന് അവര്‍ ഇടയാക്കി. പീഡിതരുടെ കരച്ചില് അവിടുന്ന് ശ്രവിക്കുകയും ചെയ്തു.
29 : ദരിദ്രരുടെ നിലവിളി അവിടുത്തെ സന്നിധിയില്‍ എത്തുന്നതിന് അവര്‍ ഇടയാക്കി. പീഡിതരുടെ കരച്ചില് അവിടുന്ന് ശ്രവിക്കുകയും ചെയ്തു.
30 : ദുഷ്ടന് ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നത് തടയാതെ അവിടുന്ന് നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്ക് അവിടുത്തെ കുററം വിധിക്കാന്‍ കഴിയും? അവിടുന്ന് മുഖം മറച്ചാല്‍ ജനതയ്ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍ കഴിയുമോ?
31 : ദുഷ്ടന് ഭരിക്കുകയും ജനങ്ങളെ കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നത് തടയാതെ അവിടുന്ന് നിശ്ശബ്ദനായിരുന്നാല്‍ ആര്‍ക്ക് അവിടുത്തെ കുററം വിധിക്കാന്‍ കഴിയും? അവിടുന്ന് മുഖം മറച്ചാല്‍ ജനതയ്ക്കോ വ്യക്തിക്കോ അവിടുത്തെ കാണാന്‍ കഴിയുമോ?
32 : ഞാന്‍ ശിക്ഷ അനുഭവിച്ചു; ഇനി ഞാന്‍ കുററം ചെയ്യുകയില്ല. എനിക്ക് അജ്ഞാതമായ തെറ്റുണ്ടെങ്കില്‍ കാണിച്ചുതരണമേ! ഞാന്‍ അനീതി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഇനി അത് ആവര്‍ത്തിക്കുകയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
33 : നീ തിരസ്കരിക്കുന്നതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംഅനുസരിച്ച് ശിക്ഷ നല്‍കണമോ? നീയാണ് ഞാനല്ല തീരുമാനിക്കേണ്ടത്. അതിനാല്‍, നിനക്ക് അറിയാവുന്നത് പ്രസ്താവിച്ചു കൊള്ളുക.
34 : എന്റെ വാക്കു കേള്‍ക്കുന്ന വിവേകികളും ജ്ഞാനികളും പറയും:
35 : ജോബ് അറിവില്ലാതെ സംസാരിക്കുന്നു. കാര്യമറിയാതെയാണ് അവന് പറയുന്നത്.
36 : ദുഷ്ടനെപോലെ മറുപടിപറയുന്നതുകൊണ്ട് ജോബിനെ അവസാനംവരെ പരീക്ഷിച്ചിരുന്നെങ്കില്‍!
37 : അവന് പാപം ചെയ്തു; ഇപ്പോള്‍ ധിക്കാരവും കാണിക്കുന്നു. അവന് നമ്മുടെ മധ്യത്തില്‍ പരിഹസിച്ചു കൈകൊട്ടുകയും നിര്‍ത്താതെ ദൈവദൂഷണം പറയുകയും ചെയ്യുന്നു.