पवित्र बाइबिल
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 94
-
ദൈവം വിധികര്‍ത്താവ്
- Verse 1: പ്രതികാരത്തിന്റെ ദൈവമായ കര്‍ത്താവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രത്യക്ഷനാകണമേ!
- Verse 2: ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്ക്കണമേ! അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്കണമേ!
- Verse 3: കര്‍ത്താവേ, ദുഷ്ടന്മാര് എത്രനാള്‍ഉയര്‍ന്നുനില്‍ക്കും? എത്രനാള്‍ അഹങ്കരിക്കും?
- Verse 4: അവര്‍ ഗര്‍വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നു; ദുഷ്കര്‍മികള്‍ വന്പു പറയുന്നു.
- Verse 5: കര്‍ത്താവേ, അവര്‍ അങ്ങയുടെജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു.
- Verse 6: അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു.
- Verse 7: കര്‍ത്താവു കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന്അവര് പറയുന്നു.
- Verse 8: പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും?
- Verse 9: ചെവി നല്കിയവന് കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്കിയവന് കാണുന്നില്ലെന്നോ?
- Verse 10: ജനതകളെ ശിക്ഷിക്കുന്നവനു നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ?
- Verse 11: കര്‍ത്താവു മനുഷ്യരുടെ വിചാരങ്ങള്‍അറിയുന്നു; അവര്‍ ഒരു ശ്വാസംമാത്രം!
- Verse 12: കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്.
- Verse 13: അവിടുന്ന് അവനു ക്ഷടകാലങ്ങളില്‍വിശ്രമം നല്കുന്നു, ദുഷ്ടനെപിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ.
- Verse 14: കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്റെ അവകാശത്തെഉപേക്ഷിക്കുകയില്ല.
- Verse 15: വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.
- Verse 16: ആര് എനിക്കുവേണ്ടി ദുഷ്ടര്‍ക്കെതിരായി എഴുന്നേല്ക്കും? ആര് എനിക്കുവേണ്ടി ദുഷ്കര്‍മികളോട് എതിര്‍ത്തു നില്ക്കും?
- Verse 17: കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ പ്രാണന് പണ്ടേ മൂകതയുടെദേശത്ത് എത്തുമായിരുന്നു.
- Verse 18: എന്റെ കാല് വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്നെതാങ്ങിനിര്‍ത്തി.
- Verse 19: എന്റെ ഹൃദയത്തിന്റെ ആകുലതകള്‍വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്നആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
- Verse 20: നിയമംവഴി ദുരിതമുണ്ടാക്കുന്ന ദുഷ്ടരായ ഭരണകര്‍ത്താക്കള്‍ക്ക് അങ്ങയോടു സഖ്യംചെയ്യാന്‍ കഴിയുമോ?
- Verse 21: നീതിമാന്റെ ജീവനെതിരായി അവര്‍ ഒത്തുചേരുന്നു; നിര്‍ദോഷനെ അവര്‍ മരണത്തിനു വിധിക്കുന്നു.
- Verse 22: എന്നാല്‍, കര്‍ത്താവ് എന്റെ ശക്തികേന്ദ്രമാണ്; എന്റെ ദൈവം എന്റെ അഭയശിലയും.
- Verse 23: അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കുതന്നെതിരിച്ചുവിടും. അവരുടെ ദുഷ്ടതമൂലംഅവരെ നിര്‍മാര്‍ജനം ചെയ്യും; നമ്മുടെ ദൈവമായ കര്‍ത്താവ്അവരെ തൂത്തെറിയും.