P. O. C ബൈബിള്‍
പഴയ നിയമം
പ്രഭാഷകന്‍
അദ്ധ്യായം 33
1 : കര്‍ത്താവിനെ ഭയപ്പെടുന്നവന്അനര്‍ഥം സംഭവിക്കുകയില്ല; ആപത്തില്‍നിന്ന് അവിടുന്ന് അവനെ രക്ഷിക്കും.
2 : ജ്ഞാനി നിയമത്തെ വെറുക്കുകയില്ല; അതിനോട് ആത്മാര്‍ഥത ഇല്ലാത്തവന്‍കൊടുങ്കാറ്റില്‍പെട്ട തോണിപോലെയാണ്.
3 : വിവേകി നിയമത്തില്‍ ആശ്രയിക്കും. ഉറീംകൊണ്ടുള്ള നിശ്ചയംപോലെനിയമം അവനു വിശ്വാസ്യമാണ്.
4 : മുന്‍കൂട്ടി തയ്യാറായേ സംസാരിക്കാവൂ;അപ്പോള്‍ നീ ശ്രദ്ധിക്കപ്പെടും; ചിന്തിച്ചുറച്ച് ഉത്തരം പറയുക.
5 : വിഡ്ഢിയുടെ ഹൃദയംവണ്ടിച്ചക്രംപോലെയാണ്; അവന്റെ ചിന്തകള്‍ തിരിയുന്നഅച്ചുതണ്ടുപോലെയും.
6 : പരിഹസിക്കുന്ന സ്നേഹിതന് വിത്തുകുതിരയെപ്പോലെയാണ്; ആരു പുറത്തിരുന്നാലും അത്ഹേഷാരവം മുഴക്കുന്നു.
7 : വര്‍ഷത്തിലെ എല്ലാ ദിവസങ്ങളെയുംപ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കില്‍ ഒരു ദിവസം മറ്റൊന്നിനെക്കാള്‍മെച്ചപ്പെട്ടതാകുന്നതെങ്ങനെ?
8 : കര്‍ത്താവിന്റെ നിശ്ചയമനുസരിച്ചാണ്അവ വ്യത്യസ്തമാകുന്നത്; ഋതുക്കളും ഉത്സവങ്ങളുംനിര്‍ണയിച്ചതും അവിടുന്നാണ്.
9 : ചില നാളുകളെ അവിടുന്ന് ഉന്നതവും സംപൂജ്യവും മറ്റു ചിലതിനെ സാധാരണവുമാക്കി.
10 : മനുഷ്യരെല്ലാവരും മണ്ണില്‍നിന്നാണ്; ആദം പൊടിയില്‍നിന്നു സൃഷ്ടിക്കപ്പെട്ടു.
11 : കര്‍ത്താവ് തന്റെ ജ്ഞാനത്തിന്റെ പൂര്‍ണതയില്‍ അവരെ വിവേചിക്കുകയും വ്യത്യസ്തമാര്‍ഗങ്ങളില്‍നിയോഗിക്കുകയും ചെയ്തു.
12 : അവിടുന്ന് ചിലരെ അനുഗ്രഹിച്ചുയര്‍ത്തി, വേറെ ചിലരെ വിശുദ്ധീകരിച്ചുതന്നോടടുപ്പിച്ചു. മറ്റു ചിലരെ ശപിച്ചു താഴ്ത്തുകയുംസ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.
13 : കുശവന്റെ കൈയില്‍ കളിമണ്ണുപോലെയാണ് സ്രഷ്ടാവിന്റെ കൈയില്‍ മനുഷ്യര്‍; അവിടുന്ന് തന്റെ ഇഷ്ടമനുസരിച്ചുപ്രവര്‍ത്തിക്കുന്നു; ഇഷ്ടമനുസരിച്ച് അവര്‍ക്കു നല്കുന്നു.
14 : നന്മ തിന്മയുടെയും ജീവന് മരണത്തിന്റെയും വിപരീതമാണ്; അപ്രകാരംതന്നെ പാപി ദൈവഭക്തന്റെയും.
15 : അത്യുന്നതന്റെ സൃഷ്ടികളെ നിരീക്ഷിക്കുക; അവയെല്ലാം ജോടികളായിപരസ്പരപൂരകങ്ങളായി നിലകൊള്ളുന്നു.
16 : ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്; കാലാപെറുക്കുന്നവനെപ്പോലെഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി;
17 : എന്നാല്‍, കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെചക്കു നിറച്ചു.
18 : എനിക്കുവേണ്ടി മാത്രമല്ല, ഉപദേശം ആരായുന്ന എല്ലാവര്‍ക്കുംവേണ്ടിയാണ് ഞാന്‍ അദ്ധ്വാനിച്ചത്.
19 : ശ്രേഷ്ഠന്മാരേ, സമൂഹനേതാക്കളേ,എന്റെ വാക്കു കേള്‍ക്കുവിന്‍.
20 : ജീവിതകാലത്തിലൊരിക്കലുംപുത്രനോ ഭാര്യയ്ക്കോ,സഹോദരനോ സ്നേഹിതനോനിന്റെ മേല്‍ അധികാരം കൊടുക്കരുത്; വസ്തുവകകളും നല്‍കരുത്; നീ മനസ്സുമാറി തിരികെ ചോദിച്ചേക്കാം.
21 : ശ്വാസം പോകുന്നതുവരെ നിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ആരെയും അനുവദിക്കരുത്.
22 : മക്കളെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് അവര്‍ നിന്നെ ആശ്രയിക്കുന്നതാണ്.
23 : ചെയ്യുന്നതിനെല്ലാം ശ്രേഷ്ഠത കൈവരിക്കുക; കീര്‍ത്തിക്കു കളങ്കം വരുത്തരുത്.
24 : ജീവിതാന്ത്യത്തില്‍, മരണനാഴികയില്‍,സ്വത്തു വിഭജിച്ചുകൊടുക്കുക.
25 : കഴുതയ്ക്കു തീറ്റിയും വടിയും ചുമടും; ദാസന് ആഹാരവും ശിക്ഷയും ജോലിയും.
26 : അടിമയെക്കൊണ്ടു വേലചെയ്യിച്ചാല്‍നിനക്കു വിശ്രമിക്കാം; അലസനായി വിട്ടാല്‍ അവന് സ്വതന്ത്രനാകാന്‍ നോക്കും.
27 : നുകവും ചാട്ടയും കാളയെ തല കുനിപ്പിക്കും; പീഡനയന്ത്രവും പ്രഹരങ്ങളും അനുസരണമില്ലാത്ത അടിമയെയും.
28 : അലസനാകാതിരിക്കാന്‍ അവനെക്കൊണ്ടു വേല ചെയ്യിക്കുക; അലസത തിന്മകള് വളര്‍ത്തുന്നു.
29 : അവനെക്കൊണ്ടു പണിയെടുപ്പിക്കുക; അതാണ് അവനു യോജിച്ചത്; അനുസരിക്കുന്നില്ലെങ്കില്‍ അവന്റെ ചങ്ങലകളുടെ ഭാരം കൂട്ടുക.
30 : ആരോടും അളവുവിട്ടു പെരുമാറരുത്; അനീതി കാണിക്കുകയും അരുത്,
31 : നിനക്ക് ഒരു ദാസനുണ്ടെങ്കില്‍ അവനെനിന്നെപ്പോലെ കരുതണം. നീ അവനെ രക്തം കൊടുത്തുവാങ്ങിയതാണല്ലോ. നിനക്കൊരു ദാസനുണ്ടെങ്കില്‍ അവനെസഹോദരനെപ്പോലെ കരുതുക; അവനെ നിനക്കു നിന്നെപ്പോലെതന്നെആവശ്യമാണ്.
32 : നീ അവനോടു ക്രൂരമായി പെരുമാറുകയും അവന് ഒളിച്ചോടുകയും ചെയ്താല്‍,