P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 6
ലേവിയുടെ സന്തതികള്‍1 : ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്, മെറാറി.
2 : കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.
3 : അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്, മോശ, മിറിയാം. അഹറോന്റെ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
4 : എലെയാസറിന്റെ സന്തതികള്‍ തലമുറ ക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,
10 : ജറുസലെമില്‍ സോളമന് പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,
15 : നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവ് യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍ യഹോസദാക്കും പ്രവാസിയായി.
16 : ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്ത്, മെറാറി.
17 : ഗര്‍ഷോമിന്റെ പുത്രന്മാര്: ലിബ്നി, ഷിമെയി.
18 : കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍;
19 : മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്മാര്.
20 : ഗര്‍ഷോമിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍ ലിബ്നി, യഹത്, സിമ്മാ,
21 : യോവാഹ്, ഇദ്ദോ, സെറാഹ്, യത്രായി.
22 : കൊഹാത്തിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍,
23 : എല്കാനാ, എബിയാസാഫ്, അസീര്‍,
24 : തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍.
25 : എല്‍കാനായ്ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നു.
26 : അഹിമോത്തിന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എല്കാനാ, സോഫായ്, നഹത്,
27 : എലിയാബ്, യറോഹാം, എല്കാനാ.
28 : സാമുവലിന്റെ പുത്രന്മാര്: ആദ്യജാതന് ജോയേല്‍, രണ്ടാമന് അബിയാ.
29 : മെറാറിയുടെ പുത്രന്മാര് തലമുറ ക്രമത്തില്‍: മഹ്ലി, ലിബ്നി, ഷിമെയി, ഉസാ,
31 : പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനു ശേഷം ഇവരെയാണ് ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്.
32 : സോളമന് ജറുസലെമില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്തുപോന്നു.
33 : ശുശ്രൂഷ ചെയ്തിരുന്നവരുടെ വംശ പരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്. ഹേമാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍,
34 : എല്കാനാ, യറോഹാം, എലിയേല്‍, തോവാഹ്,
35 : സൂഫ്, എല്കാനാ, മഹത്, അമാസായ്,
36 : എല്കാനാ, ജോയേല്‍, അസറിയാ, സെഫനിയാ,
37 : തഹത് അസീര്‍, എബിയാസാഫ്, കോറഹ്,
38 : ഇസ്ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍.
39 : ഹേമാന്റെ വലത്തു ഭാഗത്തു നിന്ന അവന്റെ സഹോദരന് ആസാഫ്. ആസാഫിന്റെ പിതാക്കന്മാര് തലമുറ ക്രമത്തില്‍: ബറേഖിയാ, ഷിമെയാ,
40 : മിഖായേല്‍, ബാസേയാ, മല്‍ക്കിയ,
44 : സഹോദരന്മാരായ മെറാറിപുത്രന്മാര് ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന് ഏഥാന്‍. ഏഥാന്റെ പിതാക്കന്മാര് തലമുറക്രമത്തില്‍: കിഷി, അബ്ദി, മല്ലൂഖ്,
45 : ഹഷാബിയാ, അമസിയാ, ഹില്‍കിയാ,
47 : മഹ്ലി, മൂഷി, മെറാറി, ലേവി.
48 : അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു.
49 : ദൈവദാസനായ മോശയുടെ കല്പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനു വേണ്ടി പരിഹാരം അനുഷ്ഠിക്കുകയും ചെയ്തുപോന്നു.
50 : അഹറോന്റെ പുത്രന്മാര് തലമുറ ക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ,
52 : മെറായോത്, അമയിയാ, അഹിത്തൂബ്,
54 : അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍ കൊഹാത്യകുലത്തിന് ആദ്യം കുറിവീണു.
55 : അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു.
56 : എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് കൊടുത്തത്.
57 : അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്നാ, യത്തീര്‍, എഷ്തെമോവാ,
59 : ആഷാന്‍, ബേത്ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും,
60 : ബഞ്ചമിന് ഗോത്രത്തില്‍ നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി.
61 : ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച് മനാസ്സെയുടെ അര്‍ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്കി.
62 : ഗര്‍ഷോം കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി, ബാഷാനിലെ മനാസ്സെ എന്നീ ഗോത്രങ്ങളില്‍ നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
63 : മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
64 : ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്ക് പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്കി.
65 : യൂദാ, ശിമയോന്, ബഞ്ചമിന് എന്നീ ഗോത്രങ്ങളില്‍ നിന്നു മേല്പറഞ്ഞ പട്ടണങ്ങള്‍ കുറിവീണതനുസരിച്ചു കൊടുത്തു.
66 : ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിം ഗോത്രത്തില്‍ നിന്നു പട്ടണങ്ങള്‍ നല്കി.
67 : എഫ്രായിം മലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍,
68 : യോക്മെയാം, ബേത്ഹോറോണ്‍,
69 : അയ്യാലോണ്‍, ഗത്റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും;
70 : മനാസ്സെയുടെ അര്‍ധഗോത്രത്തില്‍ നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്കി.
71 : ഗര്‍ഷോം കുടുംബങ്ങള്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍ സ്ഥലങ്ങളും: മനാസ്സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്;
72 : ഇസാക്കര്‍ ഗോത്രത്തില്‍ നിന്നു കേദേഷ്, ദബേറത്,
74 : ആഷേര്‍ ഗോത്രത്തില്‍ നിന്നു മാഷാല്‍, അബ്ദോന്,
76 : നഫ്താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം.
77 : മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു റിമ്മോനാ, താബോര്‍;
78 : റൂബന്‍ ഗോത്രത്തില്‍ നിന്നു ജറീക്കോയുടെ സമീപം ജോര്‍ദാനു കിഴക്കു മരുഭൂമിയിലെ ബേസര്‍, യാസാ,