1 : എഫ്രായിം കാറ്റിനെ മേയ്ക്കുന്നു; ദിവസം മുഴുവന്‍ കിഴക്കന്‍കാറ്റിനെ അനുധാവനം ചെയ്യുന്നു; അവര്‍ വ്യാജവും അക്ര മവും വര്‍ധിപ്പിക്കുന്നു. അസ്സീറിയായുമായി ഉടമ്പടി ചെയ്യുന്നു; ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.
2 : കര്ത്താവിന് യൂദായ്ക്കെതിരേ ഒരു ആരോപണമുണ്ട്; യാക്കോബിനെ അവന്റെ മാര്‍ഗങ്ങള്‍ക്കനുസൃതമായി അവിടുന്ന് ശിക്ഷിക്കും; അവനുപ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‍കും.
8 : എഫ്രായിം പറഞ്ഞു: ഞാന്‍ ധനവാനാണ്. ഞാന്‍ എനിക്കുവേണ്ടി ധനം സമ്പാദിച്ചു; എന്നാല്‍, അവന്റെ സമ്പത്ത് എല്ലാം കൊടുത്താലും അവന്റെ തിന്മയ്ക്കു പരിഹാരമാവുകയില്ല.
9 : നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍മുതല്‍ ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. പഴയ നാളുകളിലെന്നപോലെ നിങ്ങളെ ഞാന്‍ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും.