P. O. C ബൈബിള്‍
പഴയ നിയമം
എസ്രാ
അദ്ധ്യായം 2
തിരിച്ചെത്തിയ പ്രവാസികള്‍1 : ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി.
2 : സെറുബാബെല്‍, യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്.
3 : ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്മാര് രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്;
4 : ഷെഫാത്തിയായുടെ പുത്രന്മാര് മുന്നൂറ്റിയെഴുപത്തിരണ്ട്;
5 : ആരായുടെ പുത്രന്മാര് എഴുനൂറ്റിയെഴുപത്തഞ്ച്;
6 : പഹത്മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്മാര് രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്.
7 : ഏലാമിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
8 : സാത്തുവിന്റെ പുത്രന്മാര് തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്;
9 : സക്കായിയുടെ പുത്രന്മാര് എഴുനൂറ്റിയറുപത്;
10 : ബാനിയുടെ പുത്രന്മാര് അറുനൂറ്റിനാല്പത്തിരണ്ട്;
11 : ബേബായിയുടെ പുത്രന്മാര് അറുനൂറ്റിയിരുപത്തിമൂന്ന്;
12 : അസ്ഗാദിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്;
13 : അദോനിക്കാമിന്റെ പുത്രന്മാര് അറുനൂററിയറുപത്തിയാറ്;
14 : ബിഗ്വായിയുടെ പുത്രന്മാര് രണ്ടായിരത്തിയന്‍പത്താറ്;
15 : അദീനിന്റെ പുത്രന്മാര് നാനൂറ്റിയന്‍പത്തിനാല്;
16 : അതേറിന്റെ , അതായത് ഹെസക്കിയായുടെ പുത്രന്മാര്, തൊണ്ണൂറ്റെട്ട്;
17 : ബേസായിയുടെ പുത്രന്മാര് മുന്നൂറ്റിയിരുപത്തിമൂന്ന്;
18 : യോറായുടെ പുത്രന്മാര് നൂറ്റിപ്പന്ത്രണ്ട്;
19 : ഹാഷൂമിന്റെ പുത്രന്മാര് ഇരുനൂറ്റിയിരുപത്തിമൂന്ന്;
20 : ഗിബ്ബാറിന്റെ പുത്രന്മാര് തൊണ്ണൂറ്റഞ്ച്;
21 : ബേത് ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്;
22 : നെത്തോഫായിലെ ആളുകള്‍ അന്‍പത്തിയാറ്;
23 : അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്;
24 : അസ്മാവെത്തിലെ ആളുകള്‍ നാല്പത്തിരണ്ട്;
25 : കിര്യാഥാറിം, കെഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്പത്തിമൂന്ന്;
26 : റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്;
27 : മിക്മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്;
28 : ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്;
29 : നെബോയിലെ ആളുകള്‍ അന്‍പത്തിരണ്ട്;
30 : മഗ്ബീഷിലെ ആളുകള്‍ നൂറ്റിയന്‍പത്തിയാറ്;
31 : മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്;
32 : ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്.
33 : ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്;
34 : ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്പത്തിയഞ്ച്;
35 : സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്.
36 : പുരോഹിതന്മാര്: യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്മാര് തൊള്ളായിരത്തിയെഴുപത്തിമൂന്ന്;
37 : ഇമ്മെറിന്റെ പുത്രന്മാര് ആയിരത്തിയന്‍പത്തിരണ്ട്;
38 : പഷ്ഹൂറിന്റെ പുത്രന്മാര് ആയിരത്തിയിരുനൂറ്റിനാല്പത്തിയേഴ്;
39 : ഹാരിമിന്റെ പുത്രന്മാര് ആയിരത്തിപ്പതിനേഴ്.
40 : ലേവ്യര്‍: ഹോദാവിയായുടെ പുത്രന്മാരായ യഷുവയുടെയും കദ്മിയേലിന്റെയും പുത്രന്മാര് എഴുപത്തിനാല്.
41 : ഗായകര്‍: ആസാഫിന്റെ പുത്രന്മാര് നൂറ്റിയിരുപത്തെട്ട്.
42 : വാതില്കാവല്ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്മോന്, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്മാര് നൂറ്റിമുപ്പത്തൊന്‍പത്.
43 : ദേവാലയത്തിലെ സേവകന്മാര്: സിഹാ, ഹസൂഫാ, താബാവോത്,
46 : ഹഗാബ്, ഷമ്ലായ്, ഹാനാന്,
47 : ഗിദ്ദേല്‍, ഗാഹര്‍, റയായാ,
48 : റസീന്‍, നെക്കോദ, ഗാസ്സാം,
50 : അസ്നാ, മെയൂനിം, നെഫിസിം,
51 : ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍,
52 : ബസ്ലൂത്ത്, മെഹീദാ, ഹര്ഷാ,
54 : നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്മാര്.
55 : സോളമന്റെ ഭൃത്യന്മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ,
56 : യാലാ, ദാര്‍ക്കോന്‍, ഗിദ്ദേല്‍,
57 : ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രന്മാര്.
58 : ദേവാലയ ശുശ്രൂഷകരും സോളമന്റെ ഭൃത്യന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍;
59 : തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍;
60 : ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്മാര് അറുനൂറ്റിയന്‍പത്തിരണ്ട്;
61 : കൂടാതെ, പുരോഹിത പുത്രന്മാര്; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്മാര്. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ്ക്കുടുംബക്കാര്‍.
62 : വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്ധരായി പൗരോഹിത്യത്തില്‍ നിന്നു പുറന്തള്ളപ്പെട്ടു.
63 : ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന് ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍ നിന്ന് ദേശാധിപതി അവരെ വിലക്കി.
64 : സമൂഹത്തില്‍ ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര് ഉണ്ടായിരുന്നു.
65 : ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്മാര്ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്മാര് ഉണ്ടായിരുന്നു;
66 : അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര,
67 : ഇരുനൂററിനാല്പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു.
68 : ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്മാര് ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ നല്കി.
69 : ആലയനിര്‍മാണ നിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്ത്രങ്ങളും ആണ്.
70 : പുരോഹിതന്മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്കാവല്ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു.