P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 24
പുരോഹിത ഗണങ്ങള്‍1 : അഹറോന്‍കുടുംബത്തിന്റെ ശാഖകള്‍ ഇവയാണ്. അഹറോന്റെ പുത്രന്മാര്: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍.
2 : നാദാബും അബീഹുവും പിതാവിനു മുന്‍പേ മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. അതുകൊണ്ട്, എലെയാസറും ഇത്താമറും പുരോഹിതന്മാരായി.
3 : അഹറോന്റെ സന്തതികളെ ദാവീദ് ശുശ്രൂഷയുടെ ക്രമമനുസരിച്ച് എലെയാസര്‍ കുടുംബത്തിന്റെ തലവനായ സാദോക്കിന്റെയും, ഇത്താമര്കു കുടുംബത്തിന്റെ തലവനായ അഹിമെലെക്കിന്റെയും സഹായത്തോടെ ഗണംതിരിച്ചു.
4 : ഇത്താമര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നായകന്മാര് എലെയാസര്‍ കുടുംബത്തില്‍ ഉണ്ടായിരുന്നതിനാല്‍ , എലെയാസറിന്റെ പിന്‍ഗാമികളെ പതിനാറു ഗണങ്ങളായും ഇത്താമറിന്റെ പിന്‍ഗാമികളെ എട്ടുഗണങ്ങളായും തിരിച്ചു.
5 : ഇരുവിഭാഗത്തിലും ദേവാലയ ശുശ്രൂഷകന്മാരും ആധ്യാത്മിക നേതാക്കന്മാരും ഉണ്ടായിരുന്നതുകൊണ്ട് കുറിയിട്ടാണ് അവരെ തിരഞ്ഞെടുത്തത്.
6 : രാജാവ്, പ്രഭുക്കന്മാര്, പുരോഹിതനായ സാദോക്ക്, അബിയാഥറിന്റെ മകന് അഹിമെലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃകുലത്തലവന്മാര് എന്നിവരുടെ മുന്‍പാകെ ലേവ്യനായ നെഥാനേലിന്റെ പുത്രനും നടപടിയെഴുത്തുകാരനുമായ ഷെമായാ എലെയാസറിന്റെയും ഇത്താമറിന്റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.
7 : നറുക്കു വീണതനുസരിച്ച് ഒന്നാമന് ഹോയാറബ്. രണ്ടാമന്‍യദായാ,
8 : മൂന്നാമന് ഹാരിം, നാലാമന് സെവോരിം,
9 : അഞ്ചാമന്‍മല്‍ക്കിയാ, ആറാമന്‍മിയാമിന്‍,
10 : ഏഴാമന് ഹാക്കോസ്, എട്ടാമന് അബിയാ,
11 : ഒന്‍പതാമന്‍യഷുവാ, പത്താമന്‍ ഷെക്കനിയാ,
12 : പതിനൊന്നാമന്‍ എലിയാഷീബ്, പന്ത്രണ്ടാമന്‍യാക്കിം,
13 : പതിമ്മൂന്നാമന് ഹുപ്പാ, പതിന്നാലാമന്‍ യെഷെബെയാബ്,
14 : പതിനഞ്ചാമന്‍ ബില്ഗാ, പതിനാറാമന്‍ ഇമ്മെര്‍,
15 : പതിനേഴാമന് ഹെസിര്‍, പതിനെട്ടാമന്‍ ഹപ്പിസെസ്,
16 : പത്തൊന്പതാമന് പെത്താഹിയാ, ഇരുപതാമന്‍യഹെസ്കേല്‍,
17 : ഇരുപത്തിയൊന്നാമന്യാക്കിന്, ഇരുപത്തിരണ്ടാമന്‍ ഗാമുല്‍,
18 : ഇരുപത്തിമൂന്നാമന്‍ ദലായാ, ഇരുപത്തിനാലാമന്‍മാസിയാ.
19 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് കല്പിച്ചതനുസരിച്ച് അവരുടെ പിതാവായ അഹറോന് നിശ്ചയിച്ച ക്രമമനുസരിച്ച് ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യാന്‍ അവര്‍ വരേണ്ടിയിരുന്നു.
20 : ലേവിയുടെ മറ്റു പുത്രന്മാര്: അമ്റാമിന്റെ മക്കളില്‍ ഷുബായേല്‍. അവന്റെ മക്കളില്‍ യഹ്ദേയാ,
21 : റഹാബിയായുടെ മക്കളില്‍ പ്രമുഖനായ ഇഷിമാ,
22 : ഇസ്ഹാര്യരില്‍ ഷെലൊയൊത്, അവന്റെ മക്കളില്യാഹെത്.
23 : ഹെബ്രോണിന്റെ പുത്രന്മാര്: പ്രായക്രമത്തില്‍ യറിയാ, അമരിയാം, യഹസിയേല്‍, യക്കാമെയാം.
24 : ഉസിയേലിന്റെ പുത്രന്മാര്: മിഖാ. അവന്റെ മക്കളില്‍ ഷമീര്‍.
25 : മിഖായുടെ സഹോദരന് ഇഷിയാ. അവന്റെ മക്കളില്‍ സഖറിയാ.
26 : മെറാറിയുടെ പുത്രന്മാര്: മഹ്ലി, മൂഷി, യാസിയാ.
27 : മെറാറിയുടെ പുത്രനായ യാസിയായുടെ പുത്രന്മാര്: ഷോഹാം, സക്കൂര്‍, ഇബ്രീ.
28 : മഹ്ലിയുടെ പുത്രന് എലെയാസര്‍. അവനു മക്കളില്ലായിരുന്നു.
29 : കിഷിന്റെ പുത്രന് യറഹ്മേല്.
30 : മൂഷിയുടെ പുത്രന്മാര്: മഹ് ലി, ഏദെര്‍, യറിമോത്. ലേവിപുത്രന്മാര് കുടുംബ ക്രമത്തില്‍ ഇവരാണ്.
31 : കുടുംബത്തലവന്മാരായ ഇവരും, ചാര്‍ച്ചക്കാരായ അഹറോന്റെ പുത്രന്മാരെപ്പോലെ, ദാവീദ്രാജാവിന്റെയും സാദോക്കിന്റെയും അഹിമെലെക്കിന്റെ പുരോഹിത വംശത്തിലെ പിതൃഗോത്രത്തലവന്മാരുടെയും ലേവ്യവംശത്തിലെ ഗോത്രപിതാക്കന്മാരുടെയും മുന്പില് വലുപ്പച്ചെറുപ്പഭേദമെന്നിയേ നറുക്കിട്ടു.