P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 1
ആദം മുതല്‍ അബ്രാഹം വരെ3 : ഹെനോക്, മെത്തൂസെലഹ്, ലാമെക്;
5 : യാഫെത്തിന്റെ പുത്രന്മാര്: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷക്ക്, തീരാസ്.
6 : ഗോമറിന്റെ പുത്രന്മാര്: അഷ്കെനാസ്, ദീഫത്ത്, തോഗര്‍മാ.
7 : യാവാന്റെ പുത്രന്മാര്: എലീഷാ, താര്‍ഷീഷ്, കിത്തിം, റോദാനിം.
8 : ഹാമിന്റെ പുത്രന്മാര്: കുഷ്, ഈജിപ്ത്, പുത്, കാനാന്‍.
9 : കുഷിന്റെ പുത്രന്മാര്: സേബാ, ഹവിലാ, സബ്താ, റാമാ, സബ്തെക്കാ. റാമായുടെ പുത്രന്മാര്: ഷെബാ, ദെദാന്‍.
10 : കുഷിന് നിമ്റോദ് എന്നൊരു പുത്രനുണ്ടായി. അവന് പ്രബലനായി.
11 : ഈജിപ്തില്‍ ലൂദിം, അനാമിം, ലഹാബിം, നഫ്തുഹിം,
12 : പത്രുസിം, കസ്ലൂഹിം, കഫ്തോറിം എന്നിവര്‍ ജാതരായി. കഫ്തോറിം ആണ് ഫിലിസ്ത്യരുടെ പിതാവ്.
13 : സീദോന് കാനാന്റെ ആദ്യജാതനും ഹേത് ദ്വിതീയനും ആയിരുന്നു.
14 : ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,
15 : ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍,
16 : അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍ നിന്ന് ഉദ്ഭവിച്ചു.
17 : ഏലാം, അഷൂര്‍, അര്‍പക്ഷാദ്, ലൂദ്, ആരാം, ഊസ്, ഹൂല്‍, ഗേതര്‍, മെഷെക് എന്നിവര്‍ ഷേമിന്റെ പുത്രന്മാരാകുന്നു.
18 : അര്‍പക്ഷാദ് ഷേലാഹിന്റെയും ഷേലാഹ് ഏബറിന്റെയും പിതാവാണ്.
19 : ഏബറിന് പേലെഗ്, യോക്താന്‍ എന്നീ രണ്ടു പുത്രന്മാര്: പേലെഗിന്റെ കാലത്താണ് ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്.
20 : യോക്താന്റെ പുത്രന്മാര്: അല്മോദാദ്, ഷേലഫ്, ഹസര്മാവെത്, യറോഹ്,
22 : ഏബാല്‍, അബിമായേല്‍, ഷെബാ,
24 : ഷേം, അര്‍പക് ഷാദ്, ഷേലഹ്,
27 : അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്റെ വംശ പരമ്പരയില്‍പ്പെടുന്നു.
28 : അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.
29 : അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,
30 : മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,
31 : യത്തൂര്‍, നഫിഷ്, കേദെമാ - ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.
32 : അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില് ജനിച്ച പുത്രന്മാര്: സിമ്റാന്, യോക്ഷാന്, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്മാര്: ഷെബാ, ദെദാന്‍.
33 : മിദിയാന്റെ പുത്രന്മാര്: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.
34 : അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്. ഇസഹാക്കിന്റെ പുത്രന്മാര്: ഏസാവ്, ഇസ്രായേല്‍.
35 : ഏസാവിന്റെ പുത്രന്മാര്: എലിഫാസ്, റവുവേല്‍, യവൂഷ്, യാലാം, കോറഹ്.
36 : എലിഫാസിന്റെ പുത്രന്മാര്: തേമാന്‍, ഓമാര്‍, സെഫി, ഗഥാം, കെനസ്, തിമ്നാ, അമലേക്.
37 : റവുവേലിന്റെ പുത്രന്മാര്: നഹത്, സേറഹ്, ഷമ്മാ, മിസാ.
38 : സെയിറിന്റെ പുത്രന്മാര്: ലോഥാന്‍, ഷോബാല്‍, സിബയോന്‍, ആനാ, ദീഷോന്‍, ഏസര്‍, ദീഷാന്‍.
39 : ലോഥാന്റെ പുത്രന്മാര്: ഹോറി, ഹോമാം. ലോഥാന്റെ സഹോദരിയാണ് തിമ്നാ.
40 : ഷോബാലിന്റെ പുത്രന്മാര്: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോന്റെ പുത്രന്മാര്: അയ്യ, ആനാ.
41 : ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോന്റെ പുത്രന്മാര്: ഹമ്റാന്, എഷ്ബാന്‍, ഇത്റാന്, കെറാന്‍.
42 : ഏസറിന്റെ പുത്രന്മാര്: ബില്‍ഹാന്‍, സാവാന്‍, യാഖാന്‍. ദീഷാന്റെ പുത്രന്മാര്: ഊസ്, ആരാന്.
43 : ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനു മുന്‍പ് ഏദോമില്‍ വാണ രാജാക്കന്മാര്: ബയോറിന്റെ മകന് ബേലാ - ഇവന് ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു.
44 : ബേലായുടെ മരണത്തിനു ശേഷം, ബൊസ്രാക്കാരനായ സേറഹിന്റെ മകന് യോബാബ് ഭരണമേറ്റു.
45 : യോബാബ് മരിച്ചപ്പോള്‍, തേമാന്‍വംശജരുടെ നാട്ടില്‍നിന്നുള്ള ഹൂഷാം രാജാവായി.
46 : ഹൂഷാമിന്റെ മരണത്തിനു ശേഷം ബദാദിന്റെ പുത്രന് ഹദാദ് ഭരണമേറ്റു. അവിത് പട്ടണക്കാരനായ ഇവന് മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു.
47 : ഹദാദിനുശേഷം മസ്റേക്കാക്കാരന് സമ്ലാ രാജാവായി.
48 : സമ്ലായ്ക്കു ശേഷം യൂഫ്രട്ടീസ്തീരപ്രദേശമായ റഹോബോത് പട്ടണത്തില്‍ നിന്നുള്ള സാവൂള്‍ ഭരണമേറ്റു.
49 : സാവൂള്‍ മരിച്ചപ്പോള്‍, അക്ബോറിന്റെ മകന് ബാല്‍ഹനാന്‍ രാജാവായി.
50 : ബാല്‍ഹനാന്‍ മരിച്ചപ്പോള്‍ പായ്പ്പട്ടണത്തില് നിന്നുള്ള ഹദാദ് രാജാവായി. മെസഹാബിന്റെ പൗത്രിയും മാത്രെദിന്റെ പുത്രിയുമായ മെഹെത്താബെല് ആയിരുന്നു അവന്റെ ഭാര്യ.
51 : ഹദാദിന്റെ മരണത്തിനു ശേഷം ഏദോമില്‍ വാണ പ്രഭുക്കന്മാര്: തിമ്നാ, അലിയാ, യഥേത്,