வேதாகமம்
പഴയ നിയമം
ജെറെമിയ
അദ്ധ്യായം 6
ശത്രു പടിവാതില്ക്കല്1 : ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നു.
2 : ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ സീയോന് പുത്രിയെ ഞാന്‍ നശിപ്പിക്കും.
3 : ഇടയന്മാര് ആടുകളോടൊരുമിച്ച് അവള്‍ക്കുനേരേ വരും. അവള്‍ക്കു ചുറ്റും അവര്‍ കൂടാരമടിക്കും. ഓരോരുത്തനും ഇഷ്ടമുള്ളിടത്ത് ആടുമേയിക്കും.
4 : അവള്‍ക്കെതിരേയുദ്ധത്തിനൊരുങ്ങുവിന്‍, ആയുധമെടുക്കുവിന്‍, നട്ടുച്ചയ്ക്ക് അവളെ ആക്രമിക്കാം. ഹാ ക്ഷടം! നേരം വൈകുന്നു: നിഴലുകള്‍ നീളുന്നു.
5 : എഴുന്നേല്ക്കുവിന്, നമുക്കു രാത്രിയില്‍ ആക്രമിച്ച് അവളുടെ മണിമേടകള്‍ നശിപ്പിക്കാം.
6 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജറുസലെമിലെ മരങ്ങള്‍ മുറിക്കുവിന്‍; അവള്‍ക്കെതിരേ ഉപരോധം ഉയര്‍ത്തുവിന്‍. ഈ നഗരത്തെയാണ് ശിക്ഷിക്കേണ്ടത്; അതിനുള്ളില്‍ മര്‍ദനം മാത്രമേയുള്ളു.
7 : കിണറ്റില്‍ പുതുവെള്ളം നിറയുന്നതുപോലെ ജറുസലെമില്‍ പുതിയ അകൃത്യങ്ങള്‍ നിറയുന്നു. അക്രമത്തിന്റെയും നശീകരണത്തിന്റെയും സ്വരമേ അവളില്‍ നിന്ന് ഉയരുന്നുള്ളു; രോഗവും മുറിവും മാത്രമേ ഞാന്‍ കാണുന്നുള്ളു.
8 : ജറുസലെം, നീ എന്റെ താക്കീതു കേള്‍ക്കുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ വിട്ടകലും, നിന്നെ വിജനമായ മരുഭൂമിയാക്കും.
9 : സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മുന്തിരിയുടെ കാലാപെറുക്കുന്നതുപോലെ ഇസ്രായേലില്‍ അവശേഷിച്ചവരെതേടിപ്പിടിക്കുക. മുന്തിരിപ്പഴം ശേഖരിക്കുന്ന വനെപ്പോലെ അതിന്റെ ശാഖകളില്‍ വീണ്ടും വീണ്ടും തെരയുക.
10 : എന്റെ താക്കീതു കേള്‍ക്കാന്‍ ആരാണുള്ളത്? ചെവി അടഞ്ഞിരിക്കുന്നതുകൊണ്ട് അവര്‍ക്കു കേള്‍ക്കാന്‍ കഴിയുകയില്ല. കര്‍ത്താവിന്റെ വാക്ക് അവര്‍ക്കു നിന്ദാവിഷയമായിരിക്കുന്നു; അതില്‍ അവര്‍ക്കു തെല്ലും താത്പര്യമില്ല.
11 : തന്നിമിത്തം കര്‍ത്താവിന്റെ കോപം എന്നില്‍ നിറഞ്ഞു കവിയുന്നു.
12 : അത് ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ച് ഞാന്‍ തളരുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു. തെരുവിലെ കുട്ടികളുടെയുംയുവാക്കളുടെ കൂട്ടങ്ങളുടെയുംമേല്‍ അതു ചൊരിയുക. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വയോധികരുടെയും പടുവൃദ്ധരുടെയുംമേല്‍ അതുപതിക്കട്ടെ. അവരുടെ വീടുകള്‍, നിലങ്ങളും ഭാര്യമാരുമടക്കം മറ്റുള്ളവര്‍ക്കു നല്കപ്പെടും. ഈ ദേശത്തു വസിക്കുന്നവര്‍ക്കെതിരേ ഞാന്‍ കരമുയര്‍ത്തും.
13 : നിസ്സാരന്മാര് മുതല്‍ മഹാന്മാര്വരെ എല്ലാവരും അന്യായലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുകയാണ്. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാ റുന്നു.
14 : അവര്‍ അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നത്. സമാധാനമില്ലാതിരിക്കേസമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു.
15 : ഹീനകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്ജ തോന്നിയോ? ഇല്ല, തെല്ലും തോന്നിയില്ല. ലജ്ജിക്കാന്‍ അവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ അവരെ ശിക്ഷിക്കുമ്പോള്‍ അവര്‍ നിലംപതിക്കും-കര്‍ത്താവ് അരുളിച്ചെയ്യുന്നു.
16 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: വഴിക്ക വലകളില്‍ നിന്നു ശ്രദ്ധിച്ചുനോക്കുക; പഴയ പാതകള്‍ അന്വേഷിക്കുക. നേരായ മാര്‍ഗം തേടി അതില്‍ സഞ്ചരിക്കുക. അപ്പോള്‍ നിങ്ങള്‍ വിശ്രാന്തിയടയും. എന്നാല്‍, ഞങ്ങള്‍ക്ക് ആ മാര്‍ഗം വേണ്ടെന്ന് അവര്‍ പറഞ്ഞു.
17 : ഞാന്‍ നിനക്കു വേണ്ടി കാവല്ക്കാരെ നിയമിച്ചു; കാഹളത്തിനു ചെവിയോര്‍ക്കുക എന്നു പറയുകയും ചെയ്തു. എന്നാല്‍, ഞങ്ങള്‍ ചെവിയോര്‍ക്കുകയില്ല എന്ന് അവര്‍ പറഞ്ഞു.
18 : ആകയാല്‍ ജനതകളേ, കേള്‍ക്കുവിന്‍; ജനസമൂഹമേ, മനസ്സിലാക്കുവിന്‍; അവര്‍ക്കു സംഭവിക്കാന്‍പോകുന്നത് ശ്രവിക്കുവിന്‍.
19 : അല്ലയോ ഭൂമീ; കേട്ടാലും! ഈ ജനത്തിന്റെ കുതന്ത്രങ്ങള്‍ക്കു പ്രതിഫലമായി ഞാന്‍ അവരുടെ മേല്‍ അനര്‍ഥം വരുത്തും. അവര്‍ എന്റെ വാക്കു ചെവിക്കൊണ്ടില്ല; എന്റെ നിയമം അനുസരിച്ചുമില്ല.
20 : ഷേബായില്‍നിന്നു കുന്തുരുക്കവും വിദൂരദേശത്തുനിന്നു കര്‍പ്പൂരവും എനിക്കുകൊണ്ടുവരുന്നതെന്തിന്? നിങ്ങളുടെ ദഹന ബലികള്‍ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ കാഴ്ചകള്‍ എനിക്കു പ്രീതികരമല്ല.
21 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ജനത്തിനു മുന്പില് ഞാന്‍ പ്രതിബന്ധങ്ങള്‍ സ്ഥാപിക്കും; അവര്‍ തട്ടി വീഴും. അപ്പനും മകനും ഒന്നുപോലെ മറിഞ്ഞുവീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിക്കും.
22 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റത്തുനിന്ന് ഒരു വന്‍ശക്തി ഇളകിയിട്ടുണ്ട്.
23 : അവര്‍ വില്ലും കുന്തവും കൈയിലേന്തിയിരിക്കുന്നു. അവര്‍ കരുണയില്ലാത്ത കഠിനഹൃദയരാണ്. അവരുടെ ആരവം അലയാഴിയുടേതിനു തുല്യം. കുതിരപ്പുറത്താണ് അവര്‍ വരുന്നത്. സീയോന് പുത്രീ, അവര്‍ നിനക്കെതിരേയുദ്ധത്തിനൊരുങ്ങി അണിയായി വരുന്നു.
24 : ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു. ഞങ്ങളുടെ കരങ്ങള്‍ തളരുന്നു. ഈറ്റുനോവ് സ്ത്രീയെ എന്നപോലെ കഠിനവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.
25 : നിങ്ങള്‍ വയലിലിറങ്ങുകയോ വഴിയിലൂടെ നടക്കുകയോ അരുത്. ശത്രുവിന്റെ വാള് അവിടെയുണ്ട്. എല്ലായിടത്തും ഭീകരാവസ്ഥയാണ്.
26 : എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുടുത്തു ചാരത്തില്‍ ഉരുളുക. ഏകജാതനെക്കുറിച്ചെന്നപോലെ ഉള്ളുരുകി കരയുക. ഇതാ! വിനാശകന് നമ്മുടെനേരേ വന്നുകഴിഞ്ഞു.
27 : എന്റെ ജനത്തിന്റെ മാറ്റുരച്ചുനോക്കി അവരുടെ മാര്‍ഗം മനസ്സിലാക്കുന്നതിനു ഞാന്‍ നിന്നെ സംശോധകനായി നിയോഗിച്ചിരിക്കുന്നു.
28 : അവര്‍ പയറ്റിത്തെളിഞ്ഞകലാപകാരികളാണ്. അവര്‍ മിഥ്യാപവാദം പരത്തുന്നു. പിച്ചളയും ഇരുമ്പും പോലെ കഠിനഹൃദയരാണവര്‍. അവര്‍ ദുഷ്കൃത്യങ്ങളില്‍ മുഴുകുന്നു.
29 : ഉല ശക്തിയായി ഊതുന്നു. ഈയം തീയില്‍ ഉരുകുന്നു. ഈ ശുദ്ധീകരണമെല്ലാം വെറുതെയാണ്. എന്തെന്നാല്‍ ദുഷ്ടന്മാര് നീക്കംചെയ്യപ്പെടുന്നില്ല.
30 : കര്‍ത്താവ് തള്ളിക്കളഞ്ഞിരിക്കുന്നതുകൊണ്ട് വെള്ളിക്കിട്ടം എന്നാണ് അവര്‍ അറിയപ്പെടുന്നത്.