ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 2
- Verse 1: ദൈവപുത്രന് മാര്‍ വീണ്ടും ഒരു ദിവസം കര്‍ത്തൃസന്നിധിയില്‍ ചെന്നു. സാത്താനും അവരോടൊപ്പം എത്തി.
- Verse 2: കര്‍ത്താവ് സാത്താനോടു ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ ഭൂമിയിലാകെ ചുറ്റിസഞ്ചരിച്ചിട്ടു വരുകയാണ് അവന് പറഞ്ഞു.
- Verse 3: കര്‍ത്താവ് അവനോടു വീണ്ടും ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും തിന്മയില്നിന്ന് അകന്നു ജീവിക്കുന്നവനുമായി മറ്റാരെങ്കിലും ഭൂമുഖത്തുണ്ടോ? അകാരണമായി അവനെ നശിപ്പിക്കാന്‍ നീ എന്നെ സമ്മതിപ്പിച്ചെങ്കിലും അവന്റെ വിശ്വസ്തത അചഞ്ചലമായി നില്ക്കുന്നു.
- Verse 4: സാത്താന് പറഞ്ഞു: ചര്‍മത്തിനുപകരം ചര്‍മം! ജീവനുവേണ്ടി തനിക്കുള്ളതെന്തും മനുഷ്യന് ഉപേക്ഷിക്കും.
- Verse 5: അങ്ങ് അവന്റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കുക; അപ്പോള്‍ അവന് അങ്ങയെ ദുഷിക്കും.
- Verse 6: ഇതാ, അവനെ നിനക്കു വിട്ടുതരുന്നു. അവന്റെ ജീവനില്‍ മാത്രം കൈവയ്ക്കരുത്, കര്‍ത്താവ് സാത്താനോടു പറഞ്ഞു.
- Verse 7: സാത്താന് കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പോയി; അവന് ജോബിന്റെ ശരീരത്തെ അടിമുതല്‍ മുടിവരെ വ്രണങ്ങള്‍കൊണ്ടു നിറച്ചു.
- Verse 8: ജോബ് ചാരത്തില്‍ ഇരുന്ന് ഓട്ടുകഷണംകൊണ്ട് ശരീരം ചുരണ്ടിക്കൊണ്ടിരുന്നു.
- Verse 9: അപ്പോള്‍ അവന്റെ ഭാര്യ പറഞ്ഞു: ഇനിയും ദൈവഭക്തിയില്‍ ഉറച്ചുനില്‍ക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.
- Verse 10: ജോബ് ഭാര്യയോടു പറഞ്ഞു: ഭോഷത്തം പറയുന്നോ? ദൈവകരങ്ങളില്‍നിന്നു നന്മസ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്മടിക്കുകയോ? ഇക്കാര്യങ്ങളിലൊന്നിലും ജോബ് നാവുകൊണ്ട് പാപം ചെയ്തില്ല.
-
മൂന്നു സ്നേഹിതന്മാര്
- Verse 11: ജോബിനു സംഭവിച്ച അനര്‍ഥങ്ങളെക്കുറിച്ച് അറിഞ്ഞമൂന്നു സ്നേഹിതന്മാര് - തേമാന്യനായ എലിഫാസ്, ഷൂഹ്യനായ ബില്ദാദ്, നാമാത്യനായ സോഫാര്‍ - ഒരുമിച്ച് അവനോടു സഹതാപം കാണിക്കാനും, അവനെ ആശ്വസിപ്പിക്കാനും അവിടെ എത്തി.
- Verse 12: ദൂരെവച്ചു കണ്ടപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. അവര്‍ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി, ശിരസ്സില്‍ പൂഴി വാരിവിതറി.
- Verse 13: അവന്റെ പീഡകള്‍ അതികഠിനമെന്നു കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാവും പകലും അവര്‍ അവനോടൊപ്പം നിലത്തിരുന്നു.