ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
ഉത്തമഗീതം
അദ്ധ്യായം 7
-
മണവാളന്:
- Verse 1: രാജകുമാരീ, പാദുകമണിഞ്ഞനിന്റെ പാദങ്ങള്‍ എത്ര മനോഹരം! സമര്‍ഥനായ ശില്പി തീര്‍ത്ത കോമളമായരത്നഭൂഷണംപോലെയാണ്നിന്റെ നിതംബം.
- Verse 2: സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം
- Verse 3: സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രമാണ് നിന്റെ നാഭി. ലില്ലിപ്പൂക്കള്‍ അതിരിട്ട ഗോതമ്പുകൂനയാണ് നിന്റെ ഉദരം
- Verse 4: ദന്തനിര്‍മിതമായ ഗോപുരംപോലെയാണ് നിന്റെ കഴുത്ത്. ഹെഷ്ബോണിലെ ബത്റബിംകവാടത്തിന് അരികിലുള്ളകുളങ്ങള്‍പോലെയാണ് നിന്റെ നയനങ്ങള്‍. ദമാസ്ക്കസിലേക്കു നോക്കിനില്‍ക്കുന്നലബനോന്‍ ഗോപുരംപോലെയാണ്നിന്റെ നാസിക.
- Verse 5: കാര്‍മല്‍മലപോലെ നിന്റെ ശിരസ്സ്ഉയര്‍ന്നുനില്‍ക്കുന്നു. നിന്റെ ഒഴുകുന്ന അളകാവലിരക്താംബരംപോലെയാണ്. നിന്റെ അളകങ്ങള്‍ രാജാവിനെതടവിലാക്കാന്‍ പോന്നതാണ്.
- Verse 6: പ്രിയേ, ആനന്ദദായിനീ, നീ എത്ര സുന്ദരിയാണ്. എത്ര ഹൃദയഹാരിണിയാണ്!
- Verse 7: ഈന്തപ്പനപോലെ പ്രൗഢിയുറ്റവളാണു നീ; നിന്റെ സ്തനങ്ങള്‍ അതിന്റെ കുലകള്‍പോലെയാണ്.
- Verse 8: ഞാന്‍ ഈന്തപനയില്‍ കയറും; അതിന്റെ കൈകളില്‍ പിടിക്കും. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലകള്‍പോലെയും. നിന്റെ ശ്വാസം ആപ്പിളിന്‍േറ തുപോലെസുഗന്ധമുള്ളതുമായിരിക്കട്ടെ.
- Verse 9: അധരങ്ങളിലൂടെയും ദന്തങ്ങളിലൂടെയും മൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായവീഞ്ഞുപോലെയായിരിക്കട്ടെനിന്റെ ചുംബനങ്ങള്‍.
-
മണവാട്ടി:
- Verse 10: ഞാന്‍ എന്റെ പ്രിയന്‍േറതാണ്; അവന് എന്നെയാണ് കാംക്ഷിക്കുന്നത്.
- Verse 11: എന്റെ പ്രിയനേ, വരൂ, നമുക്കു വയലിലേക്കു പോകാം. ഗ്രാമത്തില്‍ ഉറങ്ങാം.
- Verse 12: രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം.
- Verse 13: ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കല് എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.