పరిశుద్ధ గ్రంథము
പഴയ നിയമം
പ്രഭാഷകന്‍
അദ്ധ്യായം 14
-
സമ്പത്തിന്റെ വിനിയോഗം
- Verse 1: വാക്കില്‍ പിഴയ്ക്കാത്തവന്‍അനുഗൃഹീതന്‍; അവനു പാപത്തെപ്രതിദുഃഖിക്കേണ്ടിവരുകയില്ല.
- Verse 2: മനസ്സാക്ഷി കുറ്റപ്പെടുത്താത്തവനും പ്രത്യാശ കൈവെടിയാത്തവനും ഭാഗ്യവാന്.
- Verse 3: ലുബ്ധന് സമ്പത്ത് അര്‍ഹിക്കുന്നില്ല; അസൂയാലുവിന് സമ്പത്തുകൊണ്ട്എന്തു പ്രയോജനം?
- Verse 4: സ്വന്തം കാര്യത്തില്‍ പിശുക്കു കാണിക്കുന്നവന്റെ സമ്പത്ത് അന്യര്‍ക്കു പോകും; അവര്‍ അതുകൊണ്ട് ആഡംബരപൂര്‍വംജീവിക്കും.
- Verse 5: തന്നോടുതന്നെ പിശുക്കു കാണിക്കുന്നവന് ആരോടെങ്കിലും ഔദാര്യം കാണിക്കുമോ? അവന് സ്വന്തം സമ്പത്ത് ആസ്വദിക്കുകയില്ല
- Verse 6: സ്വന്തം കാര്യത്തില്‍ അല്‍പത്തംകാണിക്കുന്നതിനെക്കാള്‍ അല്പനായി ആരുമില്ല; അവനുള്ള ശിക്ഷയും അതുതന്നെ.
- Verse 7: അവന് നന്മ ചെയ്യുന്നെങ്കില്‍ അത്അറിയാതെയാണ്; അവസാനം അവന് തന്റെ അല്പത്തം വെളിപ്പെടുത്തുകയും ചെയ്യുന്നു.
- Verse 8: അസൂയാലുവിന്റെ കണ്ണു കുടിലമാണ്; അവന് മറ്റുള്ളവരെ അവഗണിച്ച്മുഖം തിരിച്ചുകളയുന്നു.
- Verse 9: അത്യാഗ്രഹിയുടെ കണ്ണ് തന്റെ ഓഹരികൊണ്ടു തൃപ്തിപ്പെടുന്നില്ല; ദുരാഗ്രഹംകൊണ്ടുള്ള അനീതിആത്മാവിനെ ശുഷ്കമാക്കുന്നു.
- Verse 10: ലുബ്ധന്റെ കണ്ണ് അപ്പത്തെ വെറുക്കുന്നു; അവന്റെ ഭക്ഷണമേശയില്‍ അതുകാണുകയില്ല.
- Verse 11: മകനേ, കഴിവിനൊത്തു ചെലവുചെയ്തുകൊള്ളുക; കര്‍ത്താവിനു യോഗ്യമായ കാഴ്ചകള്‍സമര്‍പ്പിക്കുകയും ചെയ്യുക.
- Verse 12: മരണം വിദൂരമല്ലെന്ന് ഓര്‍ക്കുക; പാതാളത്തില്‍ പ്രവേശിക്കേണ്ടസമയം നിനക്ക് അജ്ഞാതമാണ്.
- Verse 13: മരിക്കുന്നതിനു മുമ്പു സ്നേഹിതനുനന്‍മ ചെയ്യുക; ആവുന്നത്ര ഉദാരമായി അവനോടു പെരുമാറുക.
- Verse 14: ഇന്നിന്റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തരുത്; നിനക്ക് അര്‍ഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നു വയ്ക്കരുത്.
- Verse 15: നിന്റെ പ്രയത്നത്തിന്റെ ഫലംമറ്റുള്ളവര്‍ക്കു വിട്ടിട്ടുപോകുകയും നീ അധ്വാനിച്ചു സമ്പാദിച്ചവ അവര്‍പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ?
- Verse 16: കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക; പാതാളത്തില്‍ സുഖം അനുഭവിക്കാന്‍ കഴിയുകയില്ല.
- Verse 17: ജീവനുള്ളതെല്ലാം വസ്ത്രംപോലെ ജീര്‍ണിക്കും. നീ മരിക്കണം എന്നാണ്ആദിയിലേയുള്ള നിയമം.
- Verse 18: തഴച്ചുവളരുന്ന വൃക്ഷത്തില്‍ കൊഴിയുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നഇലകള്‍പോലെയാണ് മനുഷ്യന്റെ തലമുറകള്‍; ഒരുവന് മരിക്കുന്നു, മറ്റൊരുവന് ജനിക്കുന്നു.
- Verse 19: ഉത്പന്നങ്ങള്‍ ജീര്‍ണിച്ചില്ലാതാകും; അവയുണ്ടാക്കിയ മനുഷ്യരും!
-
ജ്ഞാനത്തിന്റെ ഫലങ്ങള്‍
- Verse 20: ജ്ഞാനത്തില്‍ മനസ്സുറപ്പിച്ചു ബുദ്ധിപൂര്‍വം ചിന്തിക്കുന്നവന് അനുഗൃഹീതന്‍.
- Verse 21: ജ്ഞാനത്തിന്റെ മാര്‍ഗങ്ങളെപ്പറ്റിമനനംചെയ്യുന്നവന്‍ അവളുടെരഹസ്യങ്ങള്‍ അറിയും.
- Verse 22: അവന് ജ്ഞാനത്തെനായാട്ടുകാരനെപ്പോലെ പിന്തുടരുകയും അവളുടെ വഴിയില്‍പതിയിരിക്കുകയും ചെയ്യും.
- Verse 23: അവന് ജാലകത്തിലൂടെ എത്തി നോക്കുകയും വാതില്ക്കല് ചെവിയോര്‍ക്കുകയും ചെയ്യും.
- Verse 24: അവന് അവളുടെ വീട്ടിനടുത്തു വസിക്കുന്നു; അവളുടെ മതിലുകളില്‍ കൂടാരത്തിന്റെ കുറ്റികളുറപ്പിക്കുന്നു.
- Verse 25: അവന് അവളുടെ സമീപത്ത്കൂടാരം അടിക്കുന്നു; അതിനാല്‍, അതു മനോഹരമായ പാര്‍പ്പിടമാണ്.
- Verse 26: അവന് തന്റെ സന്താനങ്ങളെ അവളുടെ തണലില്‍ ഇരുത്തുകയും അവളുടെ ശാഖകളുടെ കീഴില്‍പാര്‍ക്കുകയും ചെയ്യുന്നു.
- Verse 27: അവള് അവന് വെയിലില്‍ തണലേകുന്നു; അവളുടെ മഹത്വത്തിന്‍മധ്യേ അവന് വസിക്കുകയും ചെയ്യുന്നു.