పరిశుద్ధ గ్రంథము
പഴയ നിയമം
എസ്രാ
അദ്ധ്യായം 10
-
മിശ്രവിവാഹം അവസാനിപ്പിക്കുന്നു
- Verse 1: എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി. അവര്‍ കഠിനവ്യഥയോടെ വിലപിച്ചു.
- Verse 2: ഏലാമിന്റെ കുടുംബത്തില്‍പ്പെട്ട യഹിയേലിന്റെ മകന് ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്.
- Verse 3: അങ്ങും നമ്മുടെ ദൈവത്തിന്റെ കല്പനകളെ ഭയപ്പെടുന്നവരും അനുശാസിക്കുന്നതനുസരിച്ച്, ഈ ഭാര്യമാരെയും കുട്ടികളെയും ഉപേക്ഷിക്കുമെന്ന് നമുക്കു ദൈവത്തോട് പ്രതിജ്ഞ ചെയ്യാം. ദൈവത്തിന്റെ നിയമം അനുശാസിക്കുന്നതു നാം ചെയ്യും.
- Verse 4: എഴുന്നേല്ക്കൂ, ഇത് ചെയ്യേണ്ടത് അങ്ങാണ്. ഞങ്ങളും അങ്ങയോടൊത്തുണ്ട്. ധൈര്യപൂര്‍വം ചെയ്യുക.
- Verse 5: അപ്പോള്‍ എസ്രാ എഴുന്നേറ്റ്, അപ്രകാരം ചെയ്തുകൊള്ളാമെന്നു ശപഥം ചെയ്യാന്‍ പുരോഹിതപ്രമുഖന്മാരെയും ലേവ്യരെയും ഇസ്രായേല്‍ ജനത്തെയും പ്രേരിപ്പിച്ചു; അവര്‍ ശപഥം ചെയ്തു.
- Verse 6: അനന്തരം, എസ്രാ ദേവാലയത്തിനു മുന്പില് നിന്നു പിന്‍വാങ്ങി, എലിയാഷിമിന്റെ മകന് യഹോഹനാന്റെ മുറിയില്‍ച്ചെന്നു. ഭക്ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ അവിശ്വസ്തയെക്കുറിച്ചു വിലപിച്ചുകൊണ്ട് അവന് രാത്രി കഴിച്ചു.
- Verse 7: യൂദായിലും ജറുസലെമിലും അവന് വിളംബരം ചെയ്തു: മടങ്ങിയെത്തിയ പ്രവാസികള്‍ എല്ലാവരും ജറുസലെമില്‍ ഒരുമിച്ചു കൂടട്ടെ.
- Verse 8: മൂന്നു ദിവസത്തിനകം വരാതിരിക്കുന്നവന്റെ വസ്തുവകകള്‍ ശുശ്രൂഷകന്മാരുടെയും ശ്രേഷ്ഠന്മാരുടെയും ആജ്ഞയനുസരിച്ച് കണ്ടുകെട്ടുകയും പ്രവാസികളുടെ സമൂഹത്തില്‍നിന്ന് അവനെ ബഹിഷ്കരിക്കുകയും ചെയ്യും.
- Verse 9: മുന്നു ദിവസത്തിനുള്ളില്‍ യൂദാ - ബഞ്ചമിന്‍ഗോത്രജര്‍ ജറുസലെമില്‍ സമ്മേളിച്ചു. ഒന്‍പതാം മാസം ഇരുപതാം ദിവസമായിരുന്നു അത്. ദേവാലയത്തില്‍ സമ്മേളിച്ച അവര്‍ ഭയവും പേമാരിയും നിമിത്തം വിറയ്ക്കുന്നുണ്ടായിരുന്നു.
- Verse 10: പുരോഹിതന് എസ്രാ അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: നിങ്ങള്‍ നിയമം ലംഘിച്ച് അന്യസ്ത്രീകളെ വിവാഹം ചെയ്യുകയും ഇസ്രായേലിന്റെ പാപം വര്‍ധിപ്പിക്കുകയും ചെയ്തു.
- Verse 11: അതിനാല്‍, ഇപ്പോള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനോടു പാപം ഏറ്റുപറയുകയും അവിടുത്തെ ഹിതം അനുവര്‍ത്തിക്കുകയും ചെയ്യുവിന്‍. ദേശവാസികളില്‍ നിന്നും അന്യസ്ത്രീകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവിന്‍.
- Verse 12: അപ്പോള്‍ സമൂഹം മുഴുവന്‍ ഉച്ചത്തില്‍ പ്രതിവചിച്ചു: അങ്ങനെ തന്നെ. അങ്ങു പറഞ്ഞതു പോലെ ഞങ്ങള്‍ ചെയ്യും.
- Verse 13: ജനം വളരെയുണ്ട്. ഇതു പേമാരിയുടെ കാലവുമാണ്. ഞങ്ങള്‍ക്കു പുറത്തു നില്‍ക്കാനാവില്ല. ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ടു തീരുന്ന കാര്യമല്ല; ഞങ്ങള്‍ അത്രയ്ക്ക് അപരാധം ചെയ്തിരിക്കുന്നു.
- Verse 14: നമ്മുടെ ശുശ്രൂഷകന്മാര് സമൂഹത്തിന്റെ പ്രതിനിധികളാവട്ടെ. നമ്മുടെ ദൈവത്തിന്റെ ക്രോധം ശമിക്കുന്നതുവരെ അന്യസ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള നഗരവാസികള്‍ അതതു നഗരങ്ങളിലെ ശ്രേഷ്ഠന്മാരോടും ന്യായാധിപന്മാരോടും കൂടെ നിശ്ചിതസമയത്ത് ഇവിടെ വരട്ടെ.
- Verse 15: അസ്ഹേലിന്റെ മകന് ജോനാഥനും തിക്വായുടെ മകന് യഹ്സിയായും മാത്രം ഇതിനെ എതിര്‍ത്തു. മെഷുല്ലാമും ലേവ്യനായ ഷബെത്തായിയും അവരെ പിന്താങ്ങി.
- Verse 16: തിരിച്ചെത്തിയ പ്രവാസികള്‍ ആ തീരുമാനം സ്വീകരിച്ചു. പുരോഹിതന് എസ്രാ കുടുംബത്തലവന്മാരില് നിന്ന് ആളുകളെ തിരഞ്ഞെടുത്ത് പേരു രേഖപ്പെടുത്തി. പത്താംമാസം ഒന്നാം ദിവസം അവര്‍ അന്വേഷണമാരംഭിക്കാന്‍ സമ്മേളിച്ചു.
- Verse 17: ഒന്നാംമാസം ഒന്നാംദിവസം ആയപ്പോള്‍ അന്യസ്ത്രീകളെ വിവാഹം ചെയ്തിരുന്നവരുടെ വിചാരണ പൂര്‍ത്തിയായി.
- Verse 18: പുരോഹിത പുത്രന്മാരില് അന്യസ്ത്രീകളെ വിവാഹംചെയ്തവര്‍: യോസാദാക്കിന്റെ മകന് യഷുവയുടെയും സഹോദരന്മാരുടെയും സന്തതികളില്‍പ്പട്ട മാസേയാ, എലിയേസര്‍, യാറിബ്, ഗദാലിയാ.
- Verse 19: ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്നു പ്രതിജ്ഞ ചെയ്യുകയും ആട്ടിന്പറ്റത്തില് നിന്ന് ഒരു മുട്ടാടിനെ പാപപരിഹാരബലിയായി അര്‍പ്പിക്കുകയും ചെയ്തു.
- Verse 20: ഇമ്മെറിന്റെ പുത്രന്മാരില് ഹനാനി, സെബാദിയാ,
- Verse 21: ഹാരിമിന്റെ പുത്രന്മാരില് മാസേയാ, ഏലിയാ, ഷെമായാ, യെഹിയേല്‍, ഉസിയാ,
- Verse 22: പഷ്ഹൂറിന്റെ പുത്രന്മാരില് എലിയോവേനായ്, മാസേയാ, ഇസ്മായേല്‍, നെത്തനേല്‍, യോസബാദ്, എലാസാ,
- Verse 23: ലേവ്യരില്‍ യോസബാദ്, ഷിമെയി, കെലായാ - അതായത് കെലിത്താ - പെത്താഹിയാ, യൂദാ, എലിയേസര്‍.
- Verse 24: ഗായകരില്‍ എലിയാഷിബ്, വാതില്കാവല്ക്കാരില് ഷല്ലും, തെലെം, ഊറി.
- Verse 25: ജനത്തില്‍ പാറോഷിന്റെ പുത്രന്മാരില് റാമിയാ, ഇസിയാ, മല്‍ക്കിയാ, മിയാമിന്‍, എലെയാസര്‍, ഹഷാബിയാ, ബനായാ.
- Verse 26: ഏലാമിന്റെ പുത്രന്മാരില് മത്താനിയ, സഖറിയാ, യഹിയേല്‍, അബ്ദി, യറെമോത്, ഏലിയാ,
- Verse 27: സത്തുവിന്റെ പുത്രന്മാരില് എലിയോവേനായ്, എലിയാഷിബ്, മത്താനിയാ, യറെമോത്, സാബാദ്, അസീസാ.
- Verse 28: ബേബായിയുടെ പുത്രന്മാരില് യഹോഹാനാന്‍, ഹാനാനിയാ, സബായി, അത്ലായ്.
- Verse 29: ബാനിയുടെ പുത്രന്മാരില് മെഷുല്ലാം, മല്ലൂക്, അദായാ, യാഷൂബ്, ഷെയാല്‍, യറെമോത്ത്.
- Verse 30: പഹത്ത്മൊവാബിന്റെ പുത്രന്മാരില് അദ്നാ, കെലാല്‍, ബനായാ, മാസേയാ, മത്താനിയാ, ബസാലേല്‍, ബിന്നൂയി, മനാസ്സെ.
- Verse 31: ഹാരിമിന്റെ പുത്രന്മാരില് എലിയേസര്‍, ഇഷിയാ, മല്‍ക്കിയാ, ഷെമായാ, ഷീമെയോന്‍,
- Verse 32: ബഞ്ചമിന്, മല്ലൂക്, ഷെമാറിയാ.
- Verse 33: ഹാഷുമിന്റെ , പുത്രന്മാരില് മത്തെനായ്, മത്താത്താ, സാബാദ്, എലിഫെലെത്, യറെമായ്, മനാസ്സെ, ഷിമേയ്
- Verse 34: ബാനിയുടെ പുത്രന്മാരില് മാദായ്, അമ്റാം, യുവേല്‍.
- Verse 35: ബനായാ, ബദേയാ, കെലൂഹി,
- Verse 36: വാനിയാ, മെറെമോത്ത്, എലിയാഷിബ്,
- Verse 37: മത്താനിയാ, മത്തേനായി, യാസു
- Verse 38: ബിന്നൂയിയുടെ പുത്രന്മാരില് ഷിമെയി,
- Verse 39: ഷെലെമിയ, നാഥാന്, അദായാ,
- Verse 40: മക്നദേബായ്, ഷാഷായ്, ഷാറായ്,
- Verse 41: അസറേല്‍, ഷെലെമിയാ, ഷെമറിയാ,
- Verse 42: ഷല്ലൂം, അമരിയാ, ജോസഫ്.
- Verse 43: നെബോയുടെ പുത്രന്മാരില് ജയിയേല്‍, മത്തിത്തിയാ, സാബാദ്, സെബീനാ, യദ്ദായി, ജോയേല്‍, ബനായാ
- Verse 44: എന്നിവര്‍ അന്യസ്ത്രീകളെ വിവാഹംചെയ്തവരായിരുന്നു. അവര്‍ ഭാര്യമാരെയും മക്കളെയും ഉപേക്ഷിച്ചു.