வேதாகமம்
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 140
ദുഷ്ടനില്‍നിന്നു രക്ഷിക്കണമേ1 : കര്‍ത്താവേ, ദുഷ്ടരില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ,
2 : അവര്‍ തിന്മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു.
3 : അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്.
4 : കര്‍ത്താവേ, ദുഷ്ടരുടെ കൈകളില്‍നിന്ന് എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന് എന്നെ രക്ഷിക്കണമേ!
5 : ഗര്വിഷ്ഠര് എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.
6 : കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ് എന്റെ ദൈവം; കര്‍ത്താവേ, എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!
7 : കര്‍ത്താവേ, എന്റെ കര്‍ത്താവേ,എന്റെ ശക്തനായരക്ഷകാ, യുദ്ധദിവസം അവിടുന്ന്എന്നെ പടത്തൊപ്പി അണിയിച്ചു.
8 : കര്‍ത്താവേ, ദുഷ്ടന്റെ ആഗ്രഹങ്ങള്സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ!
9 : എന്നെ വലയംചെയ്യുന്നവര്‍ തല ഉയര്‍ത്തുന്നു; അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്പെടുത്തട്ടെ!
10 : ജ്വലിക്കുന്നതീക്കനലുകള് അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ!
11 : ഏഷണിക്കാരന് ഭൂമിയില്പ്രബലനാകാതിരിക്കട്ടെ! അക്രമിയെ തിന്മ വേഗംവേട്ടയാടി നശിപ്പിക്കട്ടെ!
12 : കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കുന്യായം നിര്‍വഹിച്ചുകൊടുക്കുമെന്നും ഞാന്‍ അറിയുന്നു.
13 : നീതിമാന്മാര് അങ്ങയുടെ നാമത്തിനുനിശ്ചയമായും നന്ദിപറയും; പരമാര്‍ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.