पवित्र बाइबिल
പഴയ നിയമം
പ്രഭാഷകന്‍
അദ്ധ്യായം 20
-
അവസരോചിതമായി സംസാരിക്കുക
- Verse 1: സമയോചിതമല്ലാത്ത ശാസനയുണ്ട്; മൗനം അവലംബിക്കുന്ന ബുദ്ധിമാനുമുണ്ട്;
- Verse 2: കോപം ഉള്ളില്‍ വയ്ക്കുന്നതിനെക്കാള്‍ഭേദമാണ് ശാസിക്കുന്നത്;
- Verse 3: കുറ്റമേറ്റു പറയുന്നവനു ശിക്ഷഒഴിഞ്ഞുകിട്ടും.
- Verse 4: അക്രമം കൊണ്ട് നീതി നടത്തുന്നവന് കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെയാണ്.
- Verse 5: മൗനം കൊണ്ടു ബുദ്ധിമാനായികരുതപ്പെടുന്നവന്‍ ഉണ്ട്; അതിഭാഷണം കൊണ്ടുവെറുക്കപ്പെടുന്നവനുമുണ്ട്;
- Verse 6: മറുപടിപറയാന്‍ കഴിവില്ലാത്തതുകൊണ്ട് മൗനം ദീക്ഷിക്കുന്നവനുമുണ്ട്. സംസാരിക്കേണ്ടത് എപ്പോഴെന്ന്അറിയാവുന്നതുകൊണ്ടുമൗനം പാലിക്കുന്നവനുമുണ്ട്:
- Verse 7: ഉചിതമായ സമയംവരെ ബുദ്ധിമാന്‍മൗനം പാലിക്കും. പൊങ്ങച്ചക്കാരനും ഭോഷനും സമയനോട്ടമില്ല.
- Verse 8: അമിതഭാഷി നിന്ദ്യനാണ്; തള്ളിക്കേറി സംസാരിക്കുന്നവനുംവെറുക്കപ്പെടും.
- Verse 9: ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യമായും.
- Verse 10: നിഷ്പ്രയോജനമായ ദാനമുണ്ട്; ഇരട്ടി മടക്കിക്കിട്ടുന്ന ദാനവുമുണ്ട്.
- Verse 11: അവമതിയിലേക്കു നയിക്കുന്ന ബഹുമതിയുണ്ട്: താഴ്മയില്‍ നിന്നു മഹത്വത്തിലേക്ക്ഉയരുന്നവരുമുണ്ട്.
- Verse 12: കുറഞ്ഞവിലയ്ക്ക് ഏറെ വാങ്ങുന്നവരുണ്ട്; ഏഴിരട്ടി കൊടുക്കുന്നവരുമുണ്ട്.
- Verse 13: ബുദ്ധിമാന് സംസാരത്തിലൂടെപ്രീതി നേടുന്നു. ഭോഷന്റെ ഉപചാരം വ്യര്‍ഥമാണ്.
- Verse 14: ഭോഷന്റെ ദാനം നിനക്ക് ഉതകുകയില്ല; അവന്റെ പ്രതീക്ഷ ഏഴിരട്ടിയാണ്;
- Verse 15: അവന് അല്പം നല്‍കുകയുംഅധികം വീമ്പടിക്കുകയും ചെയ്യുന്നു; അവര്‍ തന്നെത്തന്നെ കൊട്ടിഘോഷിക്കുന്നു; ഇന്നു കടംകൊടുത്ത് നാളെ തിരികെചോദിക്കുന്നവന്‍ നിന്ദ്യനാണ്.
- Verse 16: ഭോഷന് പറയും, എനിക്ക്സ്നേഹിതന്‍മാരാരുമില്ല; എന്റെ സത്പ്രവൃത്തികള്‍ക്കുപ്രതിഫലം ലഭിക്കുന്നില്ല; എന്റെ അപ്പം ഭക്ഷിക്കുന്നവന്‍എന്നെ നിന്ദിക്കുന്നു.
- Verse 17: എത്രയോ പേര് അവനെ പരിഹസിക്കും! അതും എത്ര പ്രാവശ്യം!
- Verse 18: വാക്കില്‍ പിഴയ്ക്കുന്നതിനെക്കാള്‍ഭേദമാണ് കാല്‍തെറ്റിവീഴുന്നത്; ദുഷ്ടന് അതിവേഗം നിലംപതിക്കുന്നു.
- Verse 19: അജ്ഞരുടെ അധരങ്ങള്‍ ആവര്‍ത്തിക്കുന്ന അവസരോചിത മല്ലാത്ത കഥപോലെയാണ്സംസ്കാരശൂന്യന്‍.
- Verse 20: ഭോഷന്റെ നാവില്‍നിന്നുവരുന്ന സൂക്തങ്ങള്‍ തിരസ്കരിക്കപ്പെടുന്നു; അവസരോചിതമല്ല അവന്റെ വാക്ക്.
- Verse 21: ദാരിദ്ര്യം പാപത്തില്‍നിന്ന്ഒരുവനെ അകറ്റിനിര്‍ത്താം; വിശ്രമവേളയില്‍ മനസ്സാക്ഷിഅവനെ അലട്ടുന്നില്ല.
- Verse 22: അവമാനഭീതിയാല്‍ നശിക്കുന്നവരുണ്ട്;ഭോഷന്റെ വാക്ക് ഭയന്നു ജീവന് ഒടുക്കുന്നവരുണ്ട്.
- Verse 23: മിഥ്യാഭിമാനംനിമിത്തം സ്നേഹിതനുവാഗ്ദാനം നല്കുന്നവന് അനാവശ്യമായി അവന്റെ ശത്രുത നേടുന്നു.
- Verse 24: നുണ വികൃതമായ കറയാണ്; അജ്ഞന്റെ അധരത്തില്‍ അത്എപ്പോഴും കാണും.
- Verse 25: കള്ളന് നുണയനെക്കാള്‍ ഭേദമാണ്; രണ്ടുപേരുടെയും വിധി നാശംതന്നെ.
- Verse 26: നുണ പറയുന്ന പ്രവണതഅപകീര്‍ത്തി വരുത്തുന്നു; അവമാനം അവനെ അനുധാവനം ചെയ്യും.
- Verse 27: ബുദ്ധിപൂര്‍വമായ സംസാരംഉത്കര്‍ഷത്തിനു നിദാനം; വിജ്ഞന്‍മഹാന്‍മാരെ പ്രസാദിപ്പിക്കും.
- Verse 28: മണ്ണില്‍ അധ്വാനിക്കുന്നവന്‍വിളവുകുന്നുകൂട്ടും; പ്രബലരെ പ്രീതിപ്പെടുത്തുന്നവന്റെ തെറ്റുകള്‍ക്കു മാപ്പു ലഭിക്കും.
- Verse 29: സമ്മാനങ്ങളും ദാനങ്ങളുംജ്ഞാനികളെ അന്ധരാക്കുന്നു; വായില്‍ തിരുകിയ തുണിപോലെഅവ ശാസനകളെ നിശ്ശബ്ദമാക്കുന്നു.
- Verse 30: മറഞ്ഞിരിക്കുന്ന ജ്ഞാനവും അജ്ഞാതമായ നിധിയുംകൊണ്ട് എന്തു പ്രയോജനം?
- Verse 31: സ്വന്തം ഭോഷത്തം മറച്ചുവയ്ക്കുന്നവന്‍സ്വന്തം ജ്ഞാനം മറച്ചുവയ്ക്കുന്നവനെക്കാള്‍ ഭേദമാണ്.
- Verse 32: കര്‍ത്താവിനെ തേടുന്ന ദീര്‍ഘക്ഷമയാണ് അനിയന്ത്രികമായ ജീവിതസാരഥ്യത്തെക്കാള്‍ ഭേദം.