P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 4
-
യൂദായുടെ മറ്റു സന്തതികള്‍
- Verse 1: യൂദായുടെ മറ്റു പുത്രന്മാര്: പേരെസ്, ഹെസ്രോന്, കര്‍മി, ഹൂര്‍, ഷോബാല്‍.
- Verse 2: ഷോബാലിന്റെ പുത്രന് റയായയാഹാത്തിന്റെ പിതാവാണ്. യാഹാത്തിന്റെ പുത്രന്മാര്: അഹുമായ്, ലാഹാദ്. ഇവരാണ് സൊറാത്യകുടുംബങ്ങള്‍.
- Verse 3: ഏഥാമിന്റെ പുത്രന്മാര്: യസ്രേല്‍, ഇഷ്മ, ഇദ്ബാഷ്; ഹസ്സെലെല്‍പ്പോനി ഇവരുടെ സഹോദരി.
- Verse 4: ഗദോറിന്റെ പിതാവ് പെനുവേല്‍. ഹൂഷായുടെ പിതാവ് ഏസെര്‍. ബേത്ലെഹെമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതന് ഹൂറിന്റെ പുത്രന്മാരാണ് ഇവര്‍.
- Verse 5: തെക്കോവായുടെ പിതാവായ അഷൂറിനു ഹേലാ, നാരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
- Verse 6: നാരായില്‍ അവന് അഹൂസാം, ഹേഫെര്‍, തെമേനി, ഹാഹഷ്താരി എന്നിവര്‍ ജനിച്ചു.
- Verse 7: ഹേലായില്‍സേരത്, ഇസ്ഹാര്‍, എത്നാന്‍ എന്നിവരും ജനിച്ചു.
- Verse 8: ആന്നൂബ്, സൊബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുടുംബങ്ങളും കോസിന്റെ സന്തതികളാണ്.
- Verse 9: യാബസ് അവന്റെ സഹോദരന്മാരെക്കാള് ബഹുമാന്യനായിരുന്നു. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു എന്നുപറഞ്ഞ് അവന്റെ അമ്മ അവനെയാബസ് എന്നുവിളിച്ചു.
- Verse 10: അവന് ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ! അവന്റെ പ്രാര്‍ഥന ദൈവം കേട്ടു.
- Verse 11: ഷൂഹായുടെ സഹോദരനായ കെലൂബ് മെഹീരിന്റെ പിതാവും, മെഹീര്‍, എഷ്തോന്റെ പിതാവുമാണ്.
- Verse 12: എഷ്തോന്റെ പുത്രന്മാര്: ബത്രാഫാ, പാസേയാഹ്, ഈര്നഹാഷിന്റെ പിതാവായ തെഹിന്നാ. ഇവര്‍ റേഖാനിവാസികളാണ്.
- Verse 13: കെനസിന്റെ പുത്രന്മാര്: ഒത്ത്നിയേല്‍, സെരായാ, ഒത്ത്നിയേലിന്റെ പുത്രന്മാര്: ഹഥ്ത്, മെയോനോഥായ്.
- Verse 14: മെയോനോഥായ് ഓഫ്രായുടെ പിതാവ്; യോവാബിന്റെ പിതാവാണ് സെരായ. കരകൗശലവേലക്കാരാകയാല്‍, ഗഹര്‍ഷിം എന്ന് അറിയപ്പെട്ടിരുന്നവരുടെ പിതാവാണ് യോവാബ്.
- Verse 15: യഫുന്നയുടെ മകനായ കാലെബിന് ഈരു, ഏലാ, നാം എന്നിവരും ഏലായ്ക്ക് കെനസും ജനിച്ചു.
- Verse 16: യഹല്ലലേലിന്റെ പുത്രന്മാര്: സിഫ്, സീഫാ, തിറിയാ, അസറേല്‍.
- Verse 17: എസ്രായുടെ പുത്രന്മാര്: യഥെര്‍, മേരെദ്, ഏഫര്‍, യാലോണ്‍. മേരെദ് ഫറവോയുടെ മകളായ ബിഥിയായെ വിവാഹം ചെയ്തു. അവളില്‍ മിരിയാം, ഷമ്മായി, എഷ്തെമോവായുടെ പിതാവായ ഇഷ്ബാ എന്നിവര്‍ ജനിച്ചു.
- Verse 18: യൂദാഗോത്രജയായ ഒരു ഭാര്യയും മേരെദിനുണ്ടായിരുന്നു. ഇവള് ഗദോറിന്റെ പിതാവായ യേരദ്, സോക്കോയുടെ പിതാവായ ഹെബര്‍, സനോഹയുടെ പിതാവായ യകൂഥിയേല് എന്നിവരുടെ മാതാവാണ്.
- Verse 19: നഹമിന്റെ സഹോദരിയെ ഹോദിയാ വിവാഹം ചെയ്തു. ഗര്‍മ്യനായ കെയിലായുടെ പിതാക്കന്മാരും മാഖാത്യനായ എഷ്തെമോവായും ഇവളുടെ പുത്രന്മാരാണ്.
- Verse 20: ഷിമോന്റെ പുത്രന്മാര്: അമ്നോന്, റിന്നാ, ബന്ഹാനാന്, തീലോന്‍. ഈഷിയുടെ പുത്രന്മാര്: സോഹെത്, ബന്സോഹെത്.
- Verse 21: യൂദായുടെ മകന് ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്, മരേഷായുടെ പിതാവായ ലാദാ, ബേത് അഷ്ബേയായിലെ നെയ്ത്തുപണിക്കാരുടെ കുടുംബങ്ങള്‍,
- Verse 22: യോക്കീം, കോസേബാ നിവാസികള്‍, യോവാഷ്, മൊവാബ് ഭരിക്കുകയും പിന്നീട് ലെഹമിലേക്കു തിരിച്ചു പോകുകയും ചെയ്ത സാറാഫ്. ഈ രേഖകള്‍ പുരാതനമാണ്.
- Verse 23: ഇവര്‍ നെതായിം, ഗദറാ എന്നീ ദേശങ്ങളില്‍ വസിച്ചിരുന്ന കുശവന്മാരാണ്. അവര്‍ രാജാവിനു വേണ്ടി ജോലിചെയ്ത് അവിടെ പാര്‍ത്തു.
-
ശിമയോന്റെ സന്തതികള്‍
- Verse 24: ശിമയോന്റെ പുത്രന്മാര്: നെമുവേല്‍, യാമിന്, യാരീബ്, സേരഹ്, സാവൂള്‍.
- Verse 25: സാവൂളിന്റെ പുത്രന് ഷല്ലൂം, അവന്റെ പുത്രന് മിബ്സാം, അവന്റെ പുത്രന്മിഷ്മാ, മിഷ്മായുടെ പുത്രന് ഹമുവേല്‍,
- Verse 26: അവന്റെ പുത്രന് സക്കൂര്‍, അവന്റെ പുത്രന് ഷിമെയി.
- Verse 27: ഷിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രികളും ഉണ്ടായിരുന്നു. എന്നാല്‍, അവന്റെ സഹോദരന്മാര്ക്ക് അധികം മക്കള്‍ ഇല്ലായിരുന്നു. യൂദാഗോത്രജരെപ്പോലെ അവര്‍ വര്‍ധിച്ചു പെരുകിയതുമില്ല.
- Verse 28: അവര്‍ ബേര്‍ഷെബാ, മൊലാദാ, ഹസാര്‍ഷുവാല്‍,
- Verse 29: ബില്‍ഹാ, ഏസം, തോലാദ്,
- Verse 30: ബഥുവേല്‍, ഹോര്‍മ, സിക്ലാഹ്,
- Verse 31: ബേത്മര്ക്കാബോത്, ഹസര്സൂസിം, ബേത്ബിരി, ഷാറായിം എന്നിവിടങ്ങളില്‍ വസിച്ചു. ഇവ ദാവീദിന്റെ ഭരണകാലം വരെ അവരുടെ പട്ടണങ്ങളായിരുന്നു.
- Verse 32: ഏഥാം, അയിന്, റിമ്മോന്‍, തോഖെന്‍, ആഷാന്‍ എന്നീ അഞ്ചു പട്ടണങ്ങളും,
- Verse 33: ബാല്‍വരെ അവയോടു ചേര്‍ന്ന ഗ്രാമങ്ങളും അവരുടേതായിരുന്നു. അവരുടെ വാസസ്ഥലങ്ങളെക്കുറിച്ചും വംശാവലിയെക്കുറിച്ചും അവര്‍ സൂക്ഷിച്ചിരുന്ന രേഖകളാണിവ.
- Verse 34: മെഷോബാബ്, യംലേക്, അമസിയായുടെ മകന് യോഷാ,
- Verse 35: ജോയേല്‍, അസിയേലിന്റെ പുത്രനായ സെറായായുടെ പുത്രന് യോഷീബിയായുടെ പുത്രന് യേഹു,
- Verse 36: എലിയോവേനായ്, യാക്കോബാ, യഷോഹിയാ, അസായാ, അദിയേല്‍, യസിമിയേല്‍, ബനായ,
- Verse 37: അല്ലോന്റെ പുത്രനായ ഷിഫിയുടെ പുത്രന് സീസാ. അല്ലോന്‍ യദായായുടെയും യദായ ഷിമ്രിയുടെയും ഷിമ്രി ഷെമായയുടെയും പുത്രനാണ്.
- Verse 38: ഇവര്‍ തങ്ങളുടെ കുലങ്ങള്‍ക്കു നേതാക്കന്മാരായിരുന്നു. അവരുടെ പിതൃഭവനങ്ങള്‍ വര്‍ധിച്ചു പെരുകി.
- Verse 39: ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ച് അവര്‍ താഴ്വരയുടെ കിഴക്ക് ഗേദോറിന്റെ കവാടംവരെ എത്തി.
- Verse 40: അവിടെ അവര്‍ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെണ്ടത്തി. ദേശം വിസ്തൃതവും സ്വസ്ഥവും സമാധാനപൂര്‍ണവും ആയിരുന്നു. അവിടത്തെ പൂര്‍വനിവാസികള്‍ ഹാം വംശജരായിരുന്നു.
- Verse 41: മേല്പറഞ്ഞവര് യൂദാരാജാവായ ഹെസെക്കിയായുടെ കാലത്ത് ഗേദോറിനെ ആക്രമിച്ച് അവിടെ വസിച്ചിരുന്ന മെയൂന്യരെയും അവരുടെ കൂടാരങ്ങളെയും നിശ്ശേഷം നശിപ്പിച്ചു. കന്നുകാലികള്‍ക്കു മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെണ്ടത്തിയതിനാല്‍, അവര്‍ അവിടെ വാസമുറപ്പിച്ചു.
- Verse 42: ഇഷിയുടെ പുത്രന്മാരായ പെലാത്തിയാ, നെയാറിയാ, റഫായാ, ഉസിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ശിമയോന് ഗോത്രത്തില്‍ പെട്ട അഞ്ചുപേര്‍ സെയിര്‍ മലമ്പ്രദേശത്തേക്കു ചെന്നു.
- Verse 43: അവിടെ അവശേഷിച്ചിരുന്ന അമലേക്യരെ സംഹരിച്ച്, അവര്‍ അവിടെ താമസിച്ചു. ഇന്നും അവര്‍ അവിടെ പാര്‍ക്കുന്നു.