పరిశుద్ధ గ్రంథము
പഴയ നിയമം
സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 47
-
ജനതകളുടെമേല്‍ വാഴുന്ന ദൈവം
- Verse 1: ജനതകളേ, കരഘോഷം മുഴക്കുവിന്‍ . ദൈവത്തിന്റെ മുന്പില് ആഹ്ളാദാരവം മുഴക്കുവിന്‍ .
- Verse 2: അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്; അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്.
- Verse 3: അവിടുന്നു രാജ്യങ്ങളുടെമേല്‍ നമുക്കു വിജയം നേടിത്തന്നു; ജനതകളെ നമ്മുടെ കാല്ക്കീഴിലാക്കി.
- Verse 4: അവിടുന്നു നമ്മുടെ അവകാശം തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ.
- Verse 5: ജയഘോഷത്തോടും കാഹളനാദത്തോടും കൂടെ ദൈവമായ കര്‍ത്താവ് ആരോഹണം ചെയ്തു.
- Verse 6: ദൈവത്തെ പാടിപ്പുകഴ്ത്തുവിന്‍ ; സ്തോത്രങ്ങളാലപിക്കുവിന് ; നമ്മുടെ രാജാവിനു സ്തുതികളുതിര്‍ക്കുവിന്‍ ; കീര്‍ത്തനങ്ങളാലപിക്കുവിന്‍ .
- Verse 7: ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനം കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍ .
- Verse 8: ദൈവം ജനതകളുടെമേല്‍ വാഴുന്നു, അവിടുന്നു തന്റെ പരിശുദ്ധസിംഹാസനത്തിലിരിക്കുന്നു.
- Verse 9: അബ്രാഹത്തിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ, ജനതകളുടെ പ്രഭുക്കന്മാര് ഒരുമിച്ചുകൂടുന്നു; ഭൂമിയുടെ രക്ഷാകവചങ്ങള്‍ ദൈവത്തിന് അധീനമാണ്; അവിടുന്നു മഹോന്നതനാണ്.