ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
2 ദിനവൃത്താന്തം
അദ്ധ്യായം 23
- Verse 1: ഏഴാം വര്‍ഷം യഹോയാദാ പുരോഹിതന് ശതാധിപന്മാരായ ജറോഹാമിന്റെ മകന് അസറിയാ, യഹോഹനാന്റെ മകന് ഇസ്മായേല്‍, ഓബെദിന്റെ മകന് അസറിയാ, അദായായുടെ മകന് മാസെയാ, സിക്രിയുടെ മകന് എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂര്‍വം ഉടമ്പടി ചെയ്തു.
- Verse 2: അവര്‍ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളില്‍ നിന്ന് ലേവ്യരെയും ഇസ്രായേല്‍ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
- Verse 3: സമൂഹം മുഴുവന്‍ ദേവാലയത്തില്‍ വെച്ച് രാജാവുമായി ഒരുടമ്പടി ചെയ്തു. യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രന്‍! ദാവീദിന്റെ സന്തതിയെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നതുപോലെ ഇവന് രാജാവായി വാഴട്ടെ!
- Verse 4: നിങ്ങള്‍ ചെയ്യേണ്ടതിതാണ്: സാബത്തില്‍ തവണമാറിവരുന്ന പുരോഹിതന്മാരിലും ലേവ്യരിലും മൂന്നിലൊരുഭാഗം ദേവാലയ വാതില്ക്കല് കാവല്‍ നില്‍ക്കണം.
- Verse 5: ഒരുഭാഗം രാജകൊട്ടാരം കാക്കണം. മൂന്നാമത്തെ ഭാഗം അടിസ്ഥാനകവാടത്തില്‍ നിലയുറപ്പിക്കണം. ജനം ദേവാലയാങ്കണത്തില്‍ നില്ക്കട്ടെ.
- Verse 6: പുരോഹിതന്മാരും ശുശ്രൂഷ നടത്തുന്ന ലേവ്യരും ഒഴികെ ആരും കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കരുത്. അവര്‍ ശുദ്ധിയുള്ള വരായതിനാല്‍ അവര്‍ക്കു പ്രവേശിക്കാം. എന്നാല്‍, ജനം കര്‍ത്താവിന്റെ നിബന്ധന കളനുസരിച്ചു പുറത്തുതന്നെ നില്‍ക്കണം.
- Verse 7: ലേവ്യര്‍ ആയുധമേന്തി രാജാവിനു ചുറ്റും നിലകൊള്ളണം. അകത്ത് ആരെങ്കിലും കടന്നാല്‍ അവനെ കൊല്ലണം. അവര്‍ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം.
- Verse 8: ലേവ്യരും യൂദാനിവാസികളും യഹോയാദായുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. സാബത്തില്‍ ശുശ്രൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ എല്ലാവരെയും അവര്‍ കൊണ്ടുവന്നു. കാരണം, യഹോയാദാ പുരോഹിതന് ആരെയും വിട്ടയച്ചില്ല.
- Verse 9: ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന, ദാവീദു രാജാവിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും എടുത്ത് യഹോയാദാ നായകന്മാരെ ഏല്പിച്ചു.
- Verse 10: തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ ബലിപീഠത്തിനും ആലയത്തിനു ചുറ്റും ജനങ്ങളെ ആയുധ സജ്ജരാക്കി, കാവല്‍ നിര്‍ത്തി.
- Verse 11: അനന്തരം, അവന് രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; അധികാരപത്രവും നല്കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ചു. യഹോയാദായും പുത്രന്മാരും ചേര്‍ന്ന് അവനെ അഭിഷേകം ചെയ്തു. രാജാവു നീണാള്‍ വാഴട്ടെ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.
- Verse 12: ജനം ഓടിക്കൂടി രാജാവിനെ സ്തുതിക്കുന്നതിന്റെ ആരവം കേട്ട്, അത്താലിയാ കര്‍ത്താവിന്റെ ആലയത്തില്‍ അവരുടെ അടുത്തേക്കു ചെന്നു.
- Verse 13: ദേവാലയകവാടത്തില്‍ സ്തംഭത്തിനു സമീപം രാജാവു നില്ക്കുന്നതു അവള് കണ്ടു; സേനാനായകന്മാരും കാഹളമൂതുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു; ജനമെല്ലാം ആഹ്ളാദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. ഗായകര്‍ സംഗീതോപകരണങ്ങളുമായി ആഘോഷത്തിനു നേതൃത്വം നല്കി. അത്താലിയാ വസ്ത്രം കീറി; രാജദ്രോഹം! രാജദ്രോഹം! എന്നു വിളിച്ചു പറഞ്ഞു.
- Verse 14: യഹോയാദാ പുരോഹിതന് സേനാധിപന്മാരെ വിളിച്ചു പറഞ്ഞു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവനെ വാളിനിരയാക്കുവിന്‍. അവന് തുടര്‍ന്നു: അവളെ കര്‍ത്താവിന്റെ ആലയത്തില്‍വച്ചു കൊല്ലരുത്.
- Verse 15: അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്നു വധിച്ചു.
- Verse 16: തങ്ങള്‍ കര്‍ത്താവിന്റെ ജനമായിരിക്കുമെന്നു യഹോയാദായും ജനവും രാജാവും ഉടമ്പടി ചെയ്തു.
- Verse 17: ജനമെല്ലാം കൂടി ബാലിന്റെ ആലയത്തില്‍ കടന്ന് അതു തകര്‍ത്തു. അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തച്ചുടച്ചു. ബാലിന്റെ പുരോഹിതനായ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു വധിച്ചു.
- Verse 18: യഹോയാദാ പുരോഹിതന്മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ആലയത്തിനു കാവല്ക്കാരെ ഏര്‍പ്പെടുത്തി. ദാവീദ് തന്റെ വിധിപ്രകാരം സന്തോഷത്തോടും ഗാനാലാപത്തോടും കൂടെ, മോശയുടെ നിയമമനുസരിച്ചു കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നതിനും അവിടുത്തെ ആലയത്തിന്റെ ചുമതല വഹിക്കുന്നതിനും ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു.
- Verse 19: ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കുന്നതിനു വാതില്കാവല്ക്കാരെയും യഹോയാദാ നിയമിച്ചു.
- Verse 20: സേനാനായകന്മാര്, പൗരമുഖ്യര്‍, ദേശാധിപന്മാര് എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ അവന് രാജാവിനെ കര്‍ത്താവിന്റെ ആലയത്തില്‍ നിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു സിംഹാസനത്തില്‍ അവരോധിച്ചു.
- Verse 21: ജനം ആഹ്ളാദിച്ചു. അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി.