ಕನ್ನಡ ಸತ್ಯವೇದವು
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 25
-
ബില്ദാദ് മൂന്നാമതും സംസാരിക്കുന്നു
- Verse 1: ഷൂഹ്യനായ ബില്ദാദ് പറഞ്ഞു:
- Verse 2: ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍ സമാധാനം സ്ഥാപിക്കും.
- Verse 3: അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക?
- Verse 4: അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്പില് നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍ നിന്നു ജനിച്ചവന് എങ്ങനെ നിര്‍മലനാകും?
- Verse 5: ഇതാ അവിടുത്തെ ദൃഷ്ടിയില് ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.
- Verse 6: അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?