P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 40
2 : ആക്ഷേപം പറയുന്നവന് സര്‍വശക്തനോട് ഇനിയും വാദത്തിനു മുതിരുമോ? ദൈവത്തോടു തര്ക്കിക്കുന്നവന് ഉത്തരം പറയട്ടെ.
3 : ജോബ് കര്‍ത്താവിനോടു പറഞ്ഞു:
4 : ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു.
5 : ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല.
6 : അപ്പോള്‍ ചുഴലിക്കാറ്റില്‍ നിന്ന് കര്‍ത്താവ് ജോബിനോട് അരുളിച്ചെയ്തു:
7 : പുരുഷനെപ്പോലെ നീ അരമുറുക്കുക, ഞാന്‍ ചോദിക്കാം, ഉത്തരം പറയുക.
8 : നീ എന്റെ വിധി അനീതിപരമെന്നു പറയുമോ? നിന്നെത്തന്നെ നീതീകരിക്കാന്‍ നീ എന്നെ കുറ്റക്കാരനാക്കുമോ?
9 : നീ ദൈവത്തെപ്പോലെ ശക്തനാണോ?അവിടുത്തെപ്പോലെ ഗര്‍ജനം മുഴക്കാന്‍ നിനക്കാകുമോ?
10 : മഹിമയും പ്രതാപവും കൊണ്ട് നിന്നെത്തന്നെ അലങ്കരിക്കുക; മഹത്വവും പ്രാഭവവും ധരിച്ചുകൊള്ളുക.
11 : നിന്റെ കോപം കവിഞ്ഞൊഴുകട്ടെ. ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ എളിമപ്പെടുത്തുക.
12 : ഓരോ അഹങ്കാരിയെയും ഒറ്റ നോട്ടത്തില്‍ താഴെയിറക്കുക. ദുഷ്ടനെ നില്ക്കുന്നിടത്തു നിന്ന് വലിച്ചിടുക.
13 : അവരെ പൊടികൊണ്ടു മൂടുക; അവരെ അധോലോകത്തില്‍ ബന്ധിക്കുക.
14 : നിന്റെ വലത്തുകരം തന്നെ നിനക്കു വിജയം നല്‍കുന്നുവെന്ന് അപ്പോള്‍ ഞാന്‍ അംഗീകരിക്കാം.
15 : നീര്‍ക്കുതിരയെ നോക്കുക. നിന്നെ സൃഷ്ടിച്ചതുപോലെ അവനെയും ഞാന്‍ സൃഷ്ടിച്ചു; കാളയെപ്പോലെ അവന് പുല്ലു തിന്നുന്നു.
16 : അവന്റെ ശക്തി അരയിലും ബലം ഉദരപേശികളിലുമാണ്.
17 : അവന്റെ വാല് ദേവദാരുപോലെ ദൃഢവും അവന്റെ കാലുകളിലെ സ്നായുക്കള്‍ പിണഞ്ഞു ചേര്‍ന്നതും ആണ്.
18 : അവന്റെ അസ്ഥികള്‍ ഓട്ടു കുഴല്‍പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയുമാണ്.
19 : അവന് ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നാമനാണ്; അവനെ സൃഷ്ടിച്ചവനു മാത്രമേ അവനെ തോല്പിക്കാന് കഴിയൂ.
20 : വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മലകള്‍ അവനു ഭക്ഷണം നല്‍കും.
21 : താമരയുടെ തണലിലും, ചതുപ്പുനിലത്തു ഞാങ്ങണയുടെ മറവിലും അവന് കിടക്കുന്നു.
22 : താമര അവനു തണല്‍ നല്കുന്നു. അരുവിയിലെ അരളികള്‍ അവനെ ചുറ്റി നില്ക്കുന്നു.
23 : നദി കലങ്ങിമറിഞ്ഞാലും അവന് ഭയപ്പെടുകയില്ല. ജോര്‍ദാന്‍ വായിലേക്കുകുത്തിയൊഴുകിയാലും അവനു കൂസലില്ല.
24 : ആര്‍ക്കെങ്കിലും അവനെ കൊളുത്തില്‍കുരുക്കാമോ? അവനു മൂക്കുകയര്‍ ഇടാമോ?