P. O. C ബൈബിള്‍
പഴയ നിയമം
പ്രഭാഷകന്‍
അദ്ധ്യായം 44
പിതാക്കന്മാരുടെ മഹത്വം1 : നമുക്കിപ്പോള്‍ മഹത്തുക്കളെയുംനമ്മുടെ പൂര്വപിതാക്കന്മാരെയും തലമുറക്രമത്തില്‍ പ്രകീര്ത്തിക്കാം.
2 : കര്‍ത്താവ് ആദിമുതല്‍ത്തന്നെതന്റെ പ്രതാപവും മഹത്വവും അവര്‍ക്ക്ഓഹരിയായി നല്കി.
3 : രാജാക്കന്മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്ഞാനത്താല്‍ ഉപദേശം നല്കിയവരും, പ്രവാചകന്മാരും അവരുടെയിടയില്‍ഉണ്ടായിരുന്നു.
4 : ആലോചനകളാലും നിയമപരിജ്ഞാനത്താലും ജനത്തിനു നേതൃത്വം കൊടുത്തവരും, വിവേകപൂര്‍വമായ ഉപദേശം നല്കിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
5 : ചിലര്‍ സംഗീതജ്ഞന്‍മാരുംകവികളും ആയിരുന്നു.
6 : വിഭവസമൃദ്ധിയുള്ളവരും സ്വവസതികളില്‍ സമാധാനപൂര്‍വം വസിച്ചവരുമാണ് ചിലര്‍.
7 : ഇവര്‍ തങ്ങളുടെ തലമുറകളില്‍ ബഹുമാനിതരും കാലത്തിന്റെ മഹിമയും ആയിരുന്നു.
8 : ജനങ്ങള്‍ പ്രകീര്‍ത്തിച്ച പ്രസിദ്ധരാണു ചിലര്‍.
9 : സ്മരണ അവശേഷിപ്പിക്കാതെമാഞ്ഞുപോയവരുമുണ്ട്; ജീവിക്കുകയോ ജനിക്കുകപോലുമോചെയ്തില്ലെന്നു തോന്നുമാറ്അവര്‍ മണ്മറഞ്ഞു; അവരുടെ മക്കളും അങ്ങനെതന്നെ.
10 : എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ സത്പ്രവൃത്തികള്‍വിസ്മരിക്കപ്പെട്ടിട്ടില്ല.
11 : അവരുടെ ഐശ്വര്യം അവരുടെപിന്‍ഗാമികളിലും അവരുടെ അവകാശം മക്കളുടെമക്കളിലും നിലനില്ക്കും.
12 : അവരുടെ സന്തതികള്‍ ഉടമ്പടികള്‍ പാലിക്കും; അവരുടെ മക്കളും അവയ്ക്കുവേണ്ടിനിലകൊള്ളും.
13 : അവരുടെ ഭാവിതലമുറകള്‍എന്നേക്കും നിലനില്ക്കും; അവരുടെ പ്രതാപം മാഞ്ഞുപോവുകയില്ല.
14 : അവര്‍ സമാധാനത്തില്‍ സംസ്കരിക്കപ്പെട്ടു; അവരുടെ പേരു തലമുറകള്‍തോറുംനിലനില്‍ക്കും.
15 : അവരുടെ വിജ്ഞാനം ജനതകള്‍ പ്രഘോഷിക്കും; സമൂഹം അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.
16 : ഹെനോക്ക് കര്‍ത്താവിനെ പ്രീതിപ്പെടുത്തി; അവന് ഉന്നതത്തിലേക്കു സംവഹിക്കപ്പെട്ടു; എല്ലാ തലമുറകള്‍ക്കും അവന് അനുതാപത്തിന്റെ മാതൃകയാണ്.
17 : നോഹ തികഞ്ഞനീതിമാനായിരുന്നു; വിനാശത്തിന്റെ നാളില്‍ ഒഴിവാക്കപ്പെട്ടമുളയായിരുന്നു അവന് ; അങ്ങനെ ജലപ്രളയത്തിനുശേഷംഭൂമിയില്‍ ഒരുഭാഗം നിലനിന്നു.
18 : മര്‍ത്യകുലം ജലപ്രളയത്താല്നശിപ്പിക്കപ്പെടുകയില്ലെന്ന നിത്യമായ ഉടമ്പടി അവനുമായി ചെയ്യപ്പെട്ടു.
19 : അനേകജനതകളുടെ പൂര്‍വപിതാവായിരുന്നു അബ്രാഹം. മഹത്വത്തില്‍ അവനു സമനായി ആരുമില്ല.
20 : അവന് അത്യുന്നതന്റെ നിയമംപാലിക്കുകയും അവിടുന്ന്അവനുമായി ഉടമ്പടിയില്‍ഏര്‍പ്പെടുകയും ചെയ്തു. അവന് സ്വശരീരത്തില്ഉടമ്പടിയുടെ മുദ്രപതിച്ചു; പരീക്ഷിക്കപ്പെട്ടപ്പോള്‍ അവന് വിശ്വസ്തത തെളിയിച്ചു.
21 : അതിനാല്‍, അവന്റെ സന്തതിവഴിജനതകള്‍ അനുഗ്രഹിക്കപ്പെടുമെന്ന്കര്‍ത്താവ് അവനോടു ശപഥം ചെയ്തു. ഭൂമിയിലെ മണല്ത്തരിപോലെഅവനെ വര്‍ധിപ്പിക്കുമെന്നും, അവന്റെ സന്തതി ആകാശത്തിലെനക്ഷത്രങ്ങള്‍പോലെ പെരുകുമെന്നും, അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും,മഹാനദിമുതല്‍ ഭൂമിയുടെഅതിര്‍ത്തികള്‍വരെയും, അവകാശമാക്കാന്‍ ഇടവരുത്തുമെന്നുംഅവനു വാഗ്ദാനം ലഭിച്ചു.
22 : ഇസഹാക്കിനും പിതാവായ അബ്രാഹംമൂലം അതേ വാഗ്ദാനം നല്കപ്പെട്ടു.
23 : എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ളഅനുഗ്രഹവും ഉടമ്പടിയും യാക്കോബിന്റെ ശിരസ്സില്‍ അവിടുന്ന് വച്ചു; അവിടുന്ന് അവനെ അംഗീകരിച്ച്പൈതൃകാവകാശം നല്കി; അവിടുന്ന് ഓഹരി നിശ്ചയിച്ച്അത് പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായിഭാഗിച്ചുകൊടുത്തു.