P. O. C ബൈബിള്‍
പഴയ നിയമം
ജോബിന്റെ പുസ്തകം
അദ്ധ്യായം 42
ജോബിന്റെ നീതീകരണം1 : ജോബ് കര്‍ത്താവിനോടു പറഞ്ഞു:
2 : അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെയാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
3 : അറിവില്ലാതെ ഉപദേശത്തെമറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്കു മനസ്സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞു പോയി.
4 : കേള്‍ക്കുക, ഞാന്‍ സംസാരിക്കുന്നു. ഞാന്‍ ചോദിക്കും, നീ ഉത്തരം പറയണം എന്ന് അങ്ങ് പറഞ്ഞു.
5 : അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു.
6 : അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
7 : അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
8 : അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
9 : തേമാന്യനായ എലിഫാസും ഷൂഹ്യനായ ബില്‍ദാദും, നാമാത്യനായ സോഫാറും കര്‍ത്താവ് പറഞ്ഞപ്രകാരം ചെയ്തു. കര്‍ത്താവ് ജോബിന്റെ പ്രാര്‍ഥന സ്വീകരിച്ചു.
10 : ജോബ് തന്റെ സ്നേഹിതന്മാര്ക്കു വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായിക്കൊടുത്തു.
11 : അവന്റെ സഹോദരന്മാരും സഹോദരിമാരും മുന്പരിചയക്കാരും അവന്റെ വീട്ടില്‍ വന്ന് അവനോടൊത്ത് ഭക്ഷണം കഴിച്ചു. കര്‍ത്താവ് അവന്റെ മേല്‍ വരുത്തിയ എല്ലാ അനര്‍ഥങ്ങളെയും കുറിച്ച് അവര്‍ സഹതപിക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്തു. അവര്‍ ഓരോരുത്തരും പണവും ഓരോ സ്വര്‍ണമോതിരവും അവനു സമ്മാനിച്ചു.
12 : കര്‍ത്താവ് അവന്റെ ശേഷിച്ച ജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന് പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര് കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി.
13 : അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.
14 : മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്.
15 : ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്മാര്ക്കൊപ്പം അവകാശം കൊടുത്തു.
16 : അതിനു ശേഷം ജോബ് നൂറ്റിനാല്പതുവര്ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലുതലമുറവരെ കാണുകയും ചെയ്തു.
17 : അങ്ങനെ ജോബ് പൂര്‍ണായുസ്സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.