P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 3
ദാവീദിന്റെ സന്തതികള്‍1 : ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്: ആദ്യജാതന് അമ്നോന്, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രണ്ടാമന് ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;
2 : മൂന്നാമന് അബ്സലോം, ഗഷൂര്‍രാജാവായ തല്മായിയുടെ മകള്‍ മാഖായില്‍ ജനിച്ചു; നാലാമന് അദോനിയാ, ഹഗ്ഗീത്തില്‍ ജനിച്ചു;
3 : അഞ്ചാമന് ഷഫാത്തിയാ, അബിത്താലില്‍ ജനിച്ചു. ഭാര്യ എഗ് ലായില്‍ ആറാമന്‍ ഇത്രയാം ജനിച്ചു.
4 : ഹെബ്രോണിലെ ഏഴരവര്‍ഷത്തെ ഭരണത്തിനിടയില്‍ ദാവീദിന് ഈ ആറു പുത്രന്മാര് ജനിച്ചു. അവന് ജറുസലെമില്‍ മുപ്പത്തിമൂന്നു വര്‍ഷം ഭരിച്ചു.
5 : അവിടെവച്ച് അവനു ജനിച്ച പുത്രന്മാര്: ഷിമെയാ, ഷോബാബ്, നാഥാന്, സോളമന് എന്നീ നാലുപേര്‍. അമ്മിയേലിന്റെ മകളായ ബത്ഷൂവാ ആണ് അവരുടെ അമ്മ.
6 : ഇബ്ഹാര്‍, എലിഷാമ, എലിഫെലെത്,
8 : എലിഷാമാ, എലിയാദാ, എലിഫേലത് ഇങ്ങനെ ഒന്പതുപേര്.
9 : ഉപനാരികളില്‍ ജനിച്ചവരെക്കൂടാതെ ദാവീദിനുണ്ടായ പുത്രന്മാരാണിവര്. അവര്‍ക്കു താമാര്‍ എന്നൊരു സഹോദരിയുണ്ടായിരുന്നു.
10 : സോളമന്റെ സന്തതികള്‍ തലമുറ ക്രമത്തില്‍: റഹോബോവാം, അബിയാ, ആസാ, യഹോഷാഫാത്,
13 : ആഹാസ്, ഹെസെഖിയാ, മനാസ്സെ,
15 : ജോസിയായുടെ പുത്രന്മാര്: ആദ്യജാതന് യോഹനാന്, രണ്ടാമന് യഹോയാക്കിം, മൂന്നാമന് സെദെക്കിയാ, നാലാമന് ഷല്ലൂം.
16 : യഹോയാക്കിമിന്റെ മകന് യക്കോണിയാ. അവന്റെ മകന് സെദെക്കിയാ.
17 : വിപ്രവാസിയായയക്കോണിയായുടെ പുത്രന്മാര്: ഷെലാത്തിയേല്‍,
18 : മല്ക്കീരാം, പെദായാ, സെനാസ്സര്, യക്കാമിയാ, ഹോഷാമ, നെദബിയാ.
19 : പെദായായുടെ പുത്രന്മാര്: സെറുബാബേല്‍, ഷിമെയി. മെഷുല്ലാം, ഹനാനിയാ എന്നിവര്‍ സെറുബാബേലിന്റെ പുത്രന്മാരാണ്. ഷെലോമിത് അവരുടെ സഹോദരി.
20 : ഹഷൂബാ, ഓഹെല്‍, ബറെഖിയാ, ഹസാദിയാ, യഷബാഹെസെദ് എന്നീ അഞ്ചു പുത്രന്മാര്കൂടി അവനുണ്ടായി.
21 : ഹനനിയായുടെ പുത്രന്മാര്: പെലത്തിയാ, ഏശയ്യാ. ഏശയ്യായുടെ പുത്രന് റഫായ, റഫായായുടെ പുത്രന് അര്‍നാന്‍, അര്നാന്റെ പുത്രന് ഒബാദിയാ, ഒബാദിയായുടെ പുത്രന് ഷെക്കാനിയാ.
22 : ഷെക്കാനിയായുടെ പുത്രന് ഷെമായാ, ഷെമായായുടെ പുത്രന്മാര്: ഹത്തൂഷ്, ഇഗാല്‍, ബറിയാ, നെയാറിയാ, ഷാഫാത്ത്. ഷെക്കാനിയായ്ക്ക് ആകെ ആറുപേര്‍.
23 : നെയാറിയായുടെ പുത്രന്മാര്: എലിയോവേനായ്, ഹിസ്ക്കിയാ, അസ്രിക്കാം - ഇങ്ങനെ മൂന്നുപേര്‍.
24 : എലിയോവേനായുടെ പുത്രന്മാര്: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.