पवित्र बाइबिल
പുതിയ നിയമം
മര്‍ക്കോസ്
അദ്ധ്യായം 12
-
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മത്തായി 21: 3321 : 46 ) (ലൂക്കാ 20 : 920 : 19 )
- Verse 1: യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന് ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്പിച്ചിട്ട് അവന് അവിടെനിന്നു പോയി.
- Verse 2: സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന് കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു.
- Verse 3: എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു.
- Verse 4: വീണ്ടും അവന് മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു.
- Verse 5: അവന് വീണ്ടും ഒരുവനെ അയച്ചു. അവ നെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
- Verse 6: അവന് ഇനി ഒരുവന് മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അ യച്ചു.
- Verse 7: കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.
- Verse 8: അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.
- Verse 9: ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് എന്തു ചെയ്യും? അവന് വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്പിക്കും.
- Verse 10: ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര് ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.
- Verse 11: ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില് ഇത് അദ്ഭുതകരമായിരിക്കുന്നു.
- Verse 12: യേശു അവരോട് ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന് ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്പിച്ചിട്ട് അവന് അവിടെനിന്നു പോയി.
-
സീസറിനു നികുതി കൊടുക്കണമോ? (മത്തായി 22: 1522 : 22 ) (ലൂക്കാ 20 : 2020 : 26 )
- Verse 13: അവനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവര്‍ അവന്റെ അടുത്തേക്ക് അയച്ചു.
- Verse 14: അവര്‍ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാ നാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ?
- Verse 15: അവരുടെ കാപട്യം മനസ്സിലാക്കി അവന് പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെ യടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ.
- Verse 16: അവര്‍ അതു കൊണ്ടുവന്നപ്പോള്‍ അവന് ചോദിച്ചു: ഈ രൂപ വും ലിഖിതവും ആരുടേതാണ്? സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു.
- Verse 17: യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച് വിസ്മയിച്ചു.
-
പുനരുത്ഥാനത്തെക്കുറിച്ചു വിവാദം (മത്തായി 22: 2322 : 33 ) (ലൂക്കാ 20 : 2720 : 40 )
- Verse 18: അനന്തരം, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ അവനെ സമീപിച്ചു ചോദിച്ചു:
- Verse 19: ഗുരോ, ഒരുവന് സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്റെ സഹോദരന് അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയുടെ കല്പനയില് ഉണ്ട്.
- Verse 20: ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന് ഒരുവളെ വിവാഹം ചെയ്തു. അവന് സന്താനമില്ലാതെ മരിച്ചു.
- Verse 21: രണ്ടാമന് അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.
- Verse 22: ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു.
- Verse 23: പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്ത്തെഴുന്നേല്ക്കുമ്പോള് അവള് ആരുടെ ഭാര്യയായിരിക്കും? അവള് ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
- Verse 24: യേശു അവരോടു പറഞ്ഞു: വിശു ദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?
- Verse 25: എന്തെന്നാല്‍, മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുമ്പോള് അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.
- Verse 26: മരിച്ചവര്‍ ഉയിര്ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്.
- Verse 27: അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
-
സുപ്രധാന കല്പനകള് (മത്തായി 22: 3422 : 40 ) (ലൂക്കാ 10 : 2510 : 28 )
- Verse 28: ഒരു നിയമജ്ഞന് വന്ന് അവരുടെ വിവാദം കേട്ടു. അവന് നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?
- Verse 29: യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.
- Verse 30: നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്നേഹിക്കുക.
- Verse 31: രണ്ടാമത്തെ കല്പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ല.
- Verse 32: നിയമജ്ഞന് പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും
- Verse 33: അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയുംയാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്.
- Verse 34: അവന് ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
-
ക്രിസ്തു ദാവീദിന്റെ പുത്രന് (മത്തായി 22: 4122 : 46 ) (ലൂക്കാ 20 : 4120 : 44 )
- Verse 35: ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന് നിയമജ്ഞര്‍ പറയുന്നതെങ്ങനെ?
- Verse 36: പരിശുദ്ധാത്മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത് ഉപവിഷ്ട നാവുക.
- Verse 37: ദാവീദുതന്നെ അവനെ കര്‍ത്താവ്എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന് അവന്റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂര്‍വം അവന്റെ വാക്കുകള്‍ ശ്രവിച്ചു.
-
നിയമജ്ഞരെ വിമര്‍ശിക്കുന്നു (മത്തായി 23: 523 : 7 ) (ലൂക്കാ 20 : 4520 : 47 ) (ലൂക്കാ 11 : 4311 : 43 )
- Verse 38: അവന് ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതു സ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും
- Verse 39: സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.
- Verse 40: എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയുംചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
-
വിധവയുടെ കാണിക്ക (ലൂക്കാ 21: 121 : 4 )
- Verse 41: അവന് ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില് നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകള്‍ നിക്ഷേപിച്ചു.
- Verse 42: അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വില കുറഞ്ഞ രണ്ടു ചെമ്പു നാണയങ്ങള്‍ ഇട്ടു.
- Verse 43: അവന് ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില് നിക്ഷേപിച്ചിരിക്കുന്നു.
- Verse 44: എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.