P. O. C ബൈബിള്‍
പഴയ നിയമം
1 ദിനവൃത്താന്തം
അദ്ധ്യായം 1
-
ആദം മുതല്‍ അബ്രാഹം വരെ
- Verse 1: ആദം, സേത്, എനോഷ്;
- Verse 2: കേനാന്, മഹലലേല്‍,യാരെദ്;
- Verse 3: ഹെനോക്, മെത്തൂസെലഹ്, ലാമെക്;
- Verse 4: നോഹ, ഷേം, ഹാം, യാഫെത്ത്.
- Verse 5: യാഫെത്തിന്റെ പുത്രന്മാര്: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷക്ക്, തീരാസ്.
- Verse 6: ഗോമറിന്റെ പുത്രന്മാര്: അഷ്കെനാസ്, ദീഫത്ത്, തോഗര്‍മാ.
- Verse 7: യാവാന്റെ പുത്രന്മാര്: എലീഷാ, താര്‍ഷീഷ്, കിത്തിം, റോദാനിം.
- Verse 8: ഹാമിന്റെ പുത്രന്മാര്: കുഷ്, ഈജിപ്ത്, പുത്, കാനാന്‍.
- Verse 9: കുഷിന്റെ പുത്രന്മാര്: സേബാ, ഹവിലാ, സബ്താ, റാമാ, സബ്തെക്കാ. റാമായുടെ പുത്രന്മാര്: ഷെബാ, ദെദാന്‍.
- Verse 10: കുഷിന് നിമ്റോദ് എന്നൊരു പുത്രനുണ്ടായി. അവന് പ്രബലനായി.
- Verse 11: ഈജിപ്തില്‍ ലൂദിം, അനാമിം, ലഹാബിം, നഫ്തുഹിം,
- Verse 12: പത്രുസിം, കസ്ലൂഹിം, കഫ്തോറിം എന്നിവര്‍ ജാതരായി. കഫ്തോറിം ആണ് ഫിലിസ്ത്യരുടെ പിതാവ്.
- Verse 13: സീദോന് കാനാന്റെ ആദ്യജാതനും ഹേത് ദ്വിതീയനും ആയിരുന്നു.
- Verse 14: ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍,
- Verse 15: ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍,
- Verse 16: അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍ നിന്ന് ഉദ്ഭവിച്ചു.
- Verse 17: ഏലാം, അഷൂര്‍, അര്‍പക്ഷാദ്, ലൂദ്, ആരാം, ഊസ്, ഹൂല്‍, ഗേതര്‍, മെഷെക് എന്നിവര്‍ ഷേമിന്റെ പുത്രന്മാരാകുന്നു.
- Verse 18: അര്‍പക്ഷാദ് ഷേലാഹിന്റെയും ഷേലാഹ് ഏബറിന്റെയും പിതാവാണ്.
- Verse 19: ഏബറിന് പേലെഗ്, യോക്താന്‍ എന്നീ രണ്ടു പുത്രന്മാര്: പേലെഗിന്റെ കാലത്താണ് ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്.
- Verse 20: യോക്താന്റെ പുത്രന്മാര്: അല്മോദാദ്, ഷേലഫ്, ഹസര്മാവെത്, യറോഹ്,
- Verse 21: ഹദോറാം, ഊസാല്‍, ദിക് ല,
- Verse 22: ഏബാല്‍, അബിമായേല്‍, ഷെബാ,
- Verse 23: ഓഫിര്‍, ഹവില, യോബാബ്.
- Verse 24: ഷേം, അര്‍പക് ഷാദ്, ഷേലഹ്,
- Verse 25: ഏബര്‍, പേലെഗ്, റവൂ,
- Verse 26: സെരൂഗ്, നാഹോര്‍, തേരഹ്,
- Verse 27: അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്റെ വംശ പരമ്പരയില്‍പ്പെടുന്നു.
-
അബ്രാഹത്തിന്റെ സന്തതികള്‍
- Verse 28: അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.
- Verse 29: അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,
- Verse 30: മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,
- Verse 31: യത്തൂര്‍, നഫിഷ്, കേദെമാ - ഇവരും ഇസ്മായേലിന്റെ സന്തതികളാണ്.
- Verse 32: അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില് ജനിച്ച പുത്രന്മാര്: സിമ്റാന്, യോക്ഷാന്, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്മാര്: ഷെബാ, ദെദാന്‍.
- Verse 33: മിദിയാന്റെ പുത്രന്മാര്: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു.
- Verse 34: അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്. ഇസഹാക്കിന്റെ പുത്രന്മാര്: ഏസാവ്, ഇസ്രായേല്‍.
- Verse 35: ഏസാവിന്റെ പുത്രന്മാര്: എലിഫാസ്, റവുവേല്‍, യവൂഷ്, യാലാം, കോറഹ്.
- Verse 36: എലിഫാസിന്റെ പുത്രന്മാര്: തേമാന്‍, ഓമാര്‍, സെഫി, ഗഥാം, കെനസ്, തിമ്നാ, അമലേക്.
- Verse 37: റവുവേലിന്റെ പുത്രന്മാര്: നഹത്, സേറഹ്, ഷമ്മാ, മിസാ.
- Verse 38: സെയിറിന്റെ പുത്രന്മാര്: ലോഥാന്‍, ഷോബാല്‍, സിബയോന്‍, ആനാ, ദീഷോന്‍, ഏസര്‍, ദീഷാന്‍.
- Verse 39: ലോഥാന്റെ പുത്രന്മാര്: ഹോറി, ഹോമാം. ലോഥാന്റെ സഹോദരിയാണ് തിമ്നാ.
- Verse 40: ഷോബാലിന്റെ പുത്രന്മാര്: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോന്റെ പുത്രന്മാര്: അയ്യ, ആനാ.
- Verse 41: ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോന്റെ പുത്രന്മാര്: ഹമ്റാന്, എഷ്ബാന്‍, ഇത്റാന്, കെറാന്‍.
- Verse 42: ഏസറിന്റെ പുത്രന്മാര്: ബില്‍ഹാന്‍, സാവാന്‍, യാഖാന്‍. ദീഷാന്റെ പുത്രന്മാര്: ഊസ്, ആരാന്.
- Verse 43: ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനു മുന്‍പ് ഏദോമില്‍ വാണ രാജാക്കന്മാര്: ബയോറിന്റെ മകന് ബേലാ - ഇവന് ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു.
- Verse 44: ബേലായുടെ മരണത്തിനു ശേഷം, ബൊസ്രാക്കാരനായ സേറഹിന്റെ മകന് യോബാബ് ഭരണമേറ്റു.
- Verse 45: യോബാബ് മരിച്ചപ്പോള്‍, തേമാന്‍വംശജരുടെ നാട്ടില്‍നിന്നുള്ള ഹൂഷാം രാജാവായി.
- Verse 46: ഹൂഷാമിന്റെ മരണത്തിനു ശേഷം ബദാദിന്റെ പുത്രന് ഹദാദ് ഭരണമേറ്റു. അവിത് പട്ടണക്കാരനായ ഇവന് മൊവാബുദേശത്തുവച്ച് മിദിയാനെ തോല്പിച്ചു.
- Verse 47: ഹദാദിനുശേഷം മസ്റേക്കാക്കാരന് സമ്ലാ രാജാവായി.
- Verse 48: സമ്ലായ്ക്കു ശേഷം യൂഫ്രട്ടീസ്തീരപ്രദേശമായ റഹോബോത് പട്ടണത്തില്‍ നിന്നുള്ള സാവൂള്‍ ഭരണമേറ്റു.
- Verse 49: സാവൂള്‍ മരിച്ചപ്പോള്‍, അക്ബോറിന്റെ മകന് ബാല്‍ഹനാന്‍ രാജാവായി.
- Verse 50: ബാല്‍ഹനാന്‍ മരിച്ചപ്പോള്‍ പായ്പ്പട്ടണത്തില് നിന്നുള്ള ഹദാദ് രാജാവായി. മെസഹാബിന്റെ പൗത്രിയും മാത്രെദിന്റെ പുത്രിയുമായ മെഹെത്താബെല് ആയിരുന്നു അവന്റെ ഭാര്യ.
- Verse 51: ഹദാദിന്റെ മരണത്തിനു ശേഷം ഏദോമില്‍ വാണ പ്രഭുക്കന്മാര്: തിമ്നാ, അലിയാ, യഥേത്,
- Verse 52: ഒഹോലിബാമ, ഏലാ, പിനോന്‍,
- Verse 53: കെനസ്, തേമാന്‍, മിബ്സാര്‍,
- Verse 54: മഗ്ദിയേല്‍, ഈറാം, ഇവര്‍ ഏദോമിലെ പ്രമുഖരായിരുന്നു.